ആദ്യമായി ലാല്‍ സാറിന്റെ മുഖത്തു നോക്കി ഐ ലവ് യു പറഞ്ഞു. ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുന്നു

1149

പത്താം വയസ്സ് മുതല്‍  ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിൽ ശ്രദ്ധ നേടിയ  താരമാണ് ഭാഗ്യലക്ഷ്മി. നിരവധി സിനിമകളുടെ ഭാഗമാകുകയും മുന്‍ നിര   നായികമാര്‍ക്ക്  ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഒട്ടനവധി പുരസ്ക്കാരങ്ങളും ഭാഗ്യ ലക്ഷ്മി സ്വന്തമാക്കിയിട്ടുണ്ട്.

സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും സ്വന്തം അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പറയാന്‍ മടി  കാണിക്കാത്ത വ്യക്തിയുമാണ് ഭാഗ്യ ലക്ഷ്മി.നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടുള്ള ഭാഗ്യലക്ഷ്മി അതിനെയെല്ലാം ബോള്‍ഡ് ആയി തന്നെ നേരിട്ടിട്ടുമുണ്ട്.

ADVERTISEMENTS

ശോഭനയുടെ ശബ്ദമാണ് താരത്തിന്റെ കരിയറിൽ വലിയൊരു ബ്രേക്ക് സൃഷ്ടിച്ചത്. ഡബ്ബിങ് മേഖലയിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തു ജീവിതത്തിലുയർന്നു വന്ന വ്യക്തി കൂടിയാണ് ഭാഗ്യലക്ഷ്മി. തന്റെ ബാല്യകാലം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു എന്ന് ഭാഗ്യലക്ഷ്മി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്റെ സിനിമ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

READ NOW  വിനീത് ശ്രീനിവാസന്റെ സിനിമകൾ എല്ലാം വിജയിക്കാനുള്ള കാരണം ഈ വിജയ ഫോര്‍മുലയാണ്.

വന്ദനം എന്ന ചിത്രത്തിൽ നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് താരം ഓർമിക്കുന്നത്. സഫാരി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് താരം പറയുന്നത്. മോഹൻലാലുമായി ഒരുമിച്ചിരുന്ന ഡബ്ബിങ്ങ് ചെയ്തതിനെ കുറിച്ചും താരം പറയുന്നു. ഞങ്ങൾ ആദ്യമായാണ് ഒന്നിച്ചിരുന്ന് ഡബ്ബിങ് ചെയ്യുന്നത്.

ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് രംഗമായ “എന്നാല്‍ എന്നോട് പറ ഐ ലവ് യൂ ” എന്ന  ഭാഗമാണ് ഡബ്ബ് ചെയ്യുന്നത്. ആ സമയത്ത് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍  ഞാനും ലാലേട്ടനും ഒരുമിച്ച്  ഉണ്ടായിരുന്നത്. അപ്പോൾ മോഹൻലാൽ തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞത് ആ ഡയലോഗ്  എന്നെ നോക്കി പറയൂ എന്നാണ്.

വളരെ രസകരമായ രീതിയിലായിരുന്നു ആ ഡബ്ബിങ് നടന്നിരുന്നത്. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് വലിയ സന്തോഷമാണ് തോന്നുന്നത്. താൻ അങ്ങനെ തിരിച്ചു നോക്കി ഐ ലവ് യു എന്ന് പറഞ്ഞു. ആ സമയത്ത് നടൻ നരേന്ദ്രപ്രസാദ് സാറും അവിടെ വന്നിരുന്നു. അദ്ദേഹം അതു വരെ ഡബ്ബ് ചെയ്തിട്ടില്ല.

READ NOW  ഇതുപോലെ ചെയ്യുന്ന നിങ്ങളുടെ മഹാന്മാരായ നേതാക്കളിൽ ഒരാളുടെ പേര് പറ - സുരേഷ് ഗോപി പറഞ്ഞത്

ഡബ്ബിങ് എന്താണെന്ന് അറിയാതെ ആദ്യമായി വന്നതാണ് അദ്ദേഹം. അപ്പോൾ അദ്ദേഹം ഞങ്ങളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. മുഖത്തോട് മുഖം നോക്കി ഡബ്ബ് ചെയ്യുന്നത് കണ്ട് അദ്ദേഹം ചിരിക്കുന്നത് കണ്ടിരുന്നു. പിന്നെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു ഒരു മൈക്കിന് മുൻപിൽ നിന്ന് നിങ്ങൾ എത്ര മനോഹരമായാണ് ഡബ്ബ് ചെയ്യുന്നത്. അത് കാണാൻ തന്നെ നല്ല ഭംഗിയാണ് എന്ന്. മോഹൻലാലിനോട് ഐ ലവ് യു പറഞ്ഞ സംഭവത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്ന ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടിയിരുന്നു.

ADVERTISEMENTS