മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് അശ്വന്ത് കോക്ക് പറയുന്നത് ഇങ്ങനെ.

4175

മലയാള സിനിമയിൽ ഒന്നിൽ കൂടുതൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് മഞ്ജു വാര്യർ. നടി ചെയ്തിട്ടുള്ള ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയോടെ തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്.. ഒന്നിലൊന്ന് മികച്ച അഭിനയമാണ് ഓരോ ചിത്രങ്ങളിലും മഞ്ജു വാര്യർക്ക് ലഭിച്ചത്. ഇതിൽ തന്നെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് ശേഷം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയെങ്കിലും ദിലീപുമായുള്ള വിവാഹത്തിന് ശേഷം 14 വർഷത്തോളം നീണ്ടുനിന്ന ഒരു ഇടവേളയാണ് താരം സിനിമാലോകത്തു നിന്നും എടുത്തത്. അതിനുശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയും ചെയ്തു.

ചിത്രത്തിലും മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ച വെച്ചിരുന്നത്. എന്നാൽ ആ ചിത്രത്തിനുശേഷം അത്ര ശക്തമായ കഥാപാത്രങ്ങൾ ഒന്നും തന്നെ നടിയെ തേടിയെ എത്തിയില്ല എന്ന് പറയുന്നതാണ് സത്യം. ഇപ്പോൾ സിനിമകളുടെ നിരൂപകനായ അശ്വന്ത് കൊക്ക് മഞ്ജുവാര്യരെ കുറിച്ച് പറയുന്ന വാ കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഞ്ജു വാര്യർ ലേഡീ സൂപ്പർസ്റ്റാർ ആണല്ലോ എന്നാണ് അവതാരകൻ അശ്വന്തിനോട് ചോദിക്കുന്നത്. അപ്പോൾ ആര് എന്ന് തിരിച്ച് അശ്വന്ത് ചോദിക്കുകയും ചെയ്യുന്നുണ്ട് അവതാരകൻ മഞ്ജു വാര്യർ എന്ന് പറയുമ്പോൾ ഒരു പ്രത്യേക ചിരിയോടെ തലയാട്ടുകയാണ് അശ്വന്ത് ചെയ്യുന്നത്.

ADVERTISEMENTS
READ NOW  അനിയൻ മിഥുന് കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയോ?- പൊട്ടിത്തെറിച്ചു മേജർ രവി.പക്ഷെ എല്ലാം കള്ളമെന്നു പറയാമോ ?

തിരിച്ചുവരവിൽ മഞ്ജുവിന് അത്ര നല്ല കഥാപാത്രങ്ങൾ ലഭിച്ചിട്ടില്ല എന്ന് അവതാരകൻ പറയുമ്പോൾ മറുപടി ഇങ്ങനെയാണ്. മഞ്ജു വാര്യർ ഒരു മികച്ച അഭിനയത്രിയാണ് എന്നതിൽ ആർക്കും യാതൊരു സംശയവുമില്ല പക്ഷേ അവർക്ക് അത്രത്തോളം മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നില്ല എന്ന് പറയുന്നതാണ് സത്യം.

ലൂസിഫർ എന്ന ചിത്രത്തിൽ വളരെ അസാമാന്യമായി തന്നെയുള്ള പ്രകടനമാണ് അവർ കാഴ്ചവെച്ചത്. അതുപോലെ തന്നെ തമിഴിൽ ധനുഷിനൊപ്പം മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് കാഴ്ചവച്ചത്.

പിന്നീട് അങ്ങനെയുള്ള റോളുകൾ അവർക്ക് ലഭിക്കുന്നില്ല എന്ന് പറയുന്നതാണ് സത്യം. നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വീഡിയോ ഏറ്റെടുത്തിരിക്കുന്നത് മഞ്ജുവാര്യർക്ക് നല്ല രീതിയിൽ അഭിനയിക്കാനുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നില്ല എന്നു പറയുന്നത് സത്യമാണെന്നാണ് പലരും പറയുന്നത്.

ADVERTISEMENTS