മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും ഗുരുതുല്യനായ സംവിധായകനാണ് സംവിധായകൻ ഫാസിൽ. നടൻ ഫഹദ് ഫാസിലിന്റെ പിതാവ്. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയറായ സംവിധായകൻമാരിൽ ഒരാൾ. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ. മോഹൻലാലിനും മമ്മൂട്ടിക്കും കരിയർ ബെസ്റ് ചിത്രങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ് ഫാസിൽ. ഇപ്പോൾ ഫാസിൽ നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാൽ തന്നെ വിളിച്ച് ബാറോസിന്റെ റിലീസിംഗ് തീയതി പറഞ്ഞപ്പോൾ ഉണ്ടായ വളരെ ആകസ്മികമായ ഒരു സംഭവത്തെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
സംവിധായകൻ ഫാസിൽ പറയുന്നത് ഇങ്ങനെയാണ്.. ഇന്നലെ മോഹൻലാൽ എന്നെ വിളിച്ച് സ്നേഹപൂർവ്വം പറഞ്ഞു ബറോസിന്റെ റിലീസിംഗ് തീയതി ഔദ്യോഗികമായി ഒന്ന് അനൗൺസ് ചെയ്തു കൊടുക്കുമോ എന്ന്. അത് കേട്ടപ്പോൾ ഒരു കൗതുകത്തിന് ഞാൻ ചോദിച്ചു എന്നാണ് റിലീസ് എന്ന്. മോഹൻലാൽ തന്റെ ചിത്രത്തിൻറെ റിലീസിംഗ് തീയതി പറഞ്ഞപ്പോൾ താൻ ശരിക്കും വിസ്മയിച്ചു പോയി എന്ന് ഫാസിൽ പറയുന്നു. എൻറെ തോന്നൽ ഞാൻ മോഹൻലാലിനോട് പറഞ്ഞപ്പോൾ മോഹൻലാൽ എന്നെക്കാൾ വിസ്മയിച്ചു പോയി. കുറെ നേരത്തേക്ക് ഞങ്ങൾ രണ്ടുപേരും മിണ്ടിയില്ല. അറിയാതെ മോഹൻലാൽ ദൈവമേ എന്ന് വിളിച്ചു പോയി.
അതിന് കാരണം ഇതാണ് എന്ന് ഫാസിൽ പറയുന്നു.. മോഹൻലാൽ എന്ന 19 വയസ്സുകാരനെ ഇന്ന് കാണുന്ന മോഹൻലാൽ ആക്കി മാറ്റിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ സംവിധാനം ചെയ്ത സിനിമ റിലീസ് ആയത് ഒരു ഡിസംബർ 25 ആയിരുന്നു.
അതായത് 1980 ഡിസംബർ 25നു അത് കൂടാതെ മോഹൻലാലിന്റെ കരിയർ ബെസ്റ് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് റിലീസ് ചെയ്തതും ഒരു ഡിസംബർ 25 നു ആയിരുന്നു. അത് 1993 ഡിസംബർ 25 നു ആയിരുന്നു. ഇപ്പോൾ മോഹൻലാലിൻറെ ബാറോസ് റിലീസ് ചെയ്യാൻ പോകുന്നത്തും ഒരു ഡിസംബർ 25 നു ആയിരുന്നു. അതാണ് ആ ആകസ്മികമായ സംഭവം. സത്യത്തിൽ ഇത് ഒരിക്കലും പ്ലാൻ ചെയ്തതോ ആലോചിചു ഉറപ്പിച്ചതോ ആയിരുന്നില്ല. സ്വാഭാവികമായി വന്നുചേർന്ന ഒരു റിലീസിംഗ് ഡേറ്റ് ആയിരുന്നു. അതുകൊണ്ടാണ് തങ്ങൾ ഇരുവരും വിസ്മയിച്ചു പോയതെന്ന് ഫാസിൽ പറയുന്നു.
സത്യത്തിൽ അത് തികച്ചും വിസ്മയിക്കാനുള്ള ഒരു കർണാമായിരുന്നു എന്തെന്നാൽ മോഹൻലാലിൻറെ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്ര താഴും ഈ രണ്ടു സിനിമകൾ അദ്ദേഹത്തിന്റെ കരിയറിൽ വലിയ മാറ്റം വരുത്തിയ സിനിമയാണ് അത് ചെയ്ത സംവിധായകനെ തന്നെ ആ ചിത്രങ്ങൾ റിലീസ് ചെയ്ത അതെ ഡേറ്റിൽ തന്നെ താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്യാൻ അദ്ദേഹം ക്ഷണിക്കുന്നു എന്നത് വലിയ വിസ്മയകരമായ ഒരു കാര്യമാണ്.