മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ മായാത്ത പേരാണ് കീരിക്കാടന്‍ ജോസ് കിരീടത്തിലെ ആരും ഭയക്കുന്ന വില്ലന്‍. അതിനു ശേഷം നിരവധി കഥാപാത്രങ്ങള്‍ അദ്ദേഹം ചയ്തു എങ്കിലും ആദ്യ കഥാപാത്രം ജീവിതം മാറ്റി മറിച്ചു . ആ പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി അതൊരു ഭാഗ്യമാണ്. താന്‍ അഭിനയിച്ച ആദ്യ കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക. ഇന്നിപ്പോള്‍ ആ അനുഗ്രഹീത നടന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുകയാണ്. ദീര്ഖകലമയി രോഗ ബാധിതനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആആണ് അദ്ദേഹം മരണപ്പെട്ടത്(03:10/2024) ഈ അവസരത്തില്‍ അദ്ദേഹത്തെ ഒരുപാട് പ്രശസ്തനാക്കിയ ആ കഥാപാത്രം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ വലിയ പ്രശ്നങ്ങള്‍ നമ്മള്‍ മുന്‍പൊരിക്കല്‍ പബ്ലിഷ് ചെയ്തിരുന്നു. ആ വാര്‍ത്ത ഒരിക്കല്‍ കൂടി നിങ്ങള്‍ക്കായി പങ്ക് വെക്കുകയാണ്.
കിരീടത്തിലെ അഭിനയത്തിന് ധാരാളം അവാർഡുകളും അംഗീകാരവും ചിത്രത്തിലെ നായകൻ എന്ന നിലയിൽ മോഹൻലാലിന് കിട്ടിയിട്ടുണ്ട് . ചിത്രത്തിലെ നായകനെ പോലെ തന്നെ ചിത്രത്തിലെ വില്ലനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിട്ടുണ്ട് ,ഒപ്പം വലിയ രീതിയിൽ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷക പ്രശംസ നേടിയിട്ടുള്ളതാണ്.കീരിക്കാടൻ ജോസ് ആയി ആദ്യം കണ്ടെത്തിയ നടന്റെ ഡേറ്റ് ലഭിക്കാതെ വന്നപ്പോൾ അപ്രതീക്ഷിതമായി ആണ് മോഹൻരാജ് എന്ന എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ആ വേഷത്തിൽ എത്തിയത്. കീരിക്കാടൻ ജോസ് എന്ന കഥാപാത്രം തന്നെ അദ്ദേഹത്തിന്റെ പേരായി അറിയപ്പെട്ടിരുന്ന അവസ്ഥ വരെ ഉണ്ടായി.അത്ര മികച്ച അഭിനയമാണ് അദേഹം കിരീടത്തില്‍ നടത്തിയത്. ആരാധകര്‍ എന്നും ഭയത്തോടെ ഓര്‍ത്തെടുക്കുന്ന കിരീടത്തിലെ വില്ലന്‍വേഷം മോഹന്‍രാജിന് പക്ഷേ ജീവിതത്തില്‍ ഭാഗ്യം കൊണ്ടുവന്നില്ല.
കേന്ദ്ര സര്‍ക്കാര്‍ സര്‍വിസില്‍ ജോലി ചെയ്യുമ്പോള്‍ പ്രത്യേക അനുമതിയുടെ മാത്രമേ സിനിമയിൽ അഭിനയിക്കാൻ പാടുള്ളു. അതൊന്നും ചെയ്യാതെ ആണ് അദ്ദേഹം കിരീടത്തിലും പിന്നീടുള്ള സിനിമകളിലും മോഹൻരാജ് അഭിനയിച്ചത് മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങാത്തതു മോഹന്‍രാജിന് പിന്നീട് വലിയ വില നൽകേണ്ടി വന്നു. അനുമതിയെടുക്കാത്തതു കൊണ്ട് സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു.
ചില മേലുദ്യോഗസ്ഥരുടെ അസൂയയും പ്രതികാര മനോഭാവവുമാണ് നടപടിക്ക് കാരണമായതെന്ന് മോഹന്‍രാജ് പറയുന്നു.
പിന്നീട് നീണ്ട ഇരുപതു വർഷത്തെ നിയമയുദ്ധം മൂലം ആണ് അദ്ദേഹം സർവ്വീസിൽ തിരികെ എത്തിയത്. പക്ഷേ അപ്പോഴേക്കും അത്രയും കാലത്തെ സര്‍വിസ് നഷ്ടപ്പെട്ടു. പിന്നീടങ്ങോട്ട് സഹപ്രവർത്തകരുടെ മോശം പെരുമാറ്റം കൂടിയായപ്പോള്‍ ജോലിയില്‍ തുടരാന്‍ തോന്നിയില്ലെന്ന് മോഹന്‍രാജ് പിന്നീട പറയുന്നു.അതുകൊണ്ട് അധികം വൈകാതെ അദ്ദേഹം ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു.പക്ഷേ സിനിമ ലോകവും അദ്ദേഹത്തോട് നെറിവു കേടാണ് കാട്ടിയത് സിനിമയിലും അദ്ദേഹത്തിനും വലിയ അവസരങ്ങൾ ലഭ്യമായില്ല.സത്യത്തിൽ ചിത്രവും കഥാപാത്രവും സൂപ്പർ ഹിറ്റായി എങ്കിലും നടനായ മോഹൻരാജിന് അത് ജീവിതത്തിൽ വലിയ വിനയായി