വലിയ വിജയമാകുമെന്നു ഉറച്ചു പ്രതീക്ഷിച്ചു ചിത്രീകരിക്കുന്ന ചില ചിത്രങ്ങൾ തീയറ്ററിൽ എത്തുമ്പോൾ അമ്പേ പരാജയപ്പെടുന്ന ചരിത്രം മലയ സിനിമയ്ക്ക് ധാരാളമുണ്ട്. അത്തരത്തിൽ വലിയ ഒരു നിര ചിത്രങ്ങൾ തെന്നെ ഉണ്ട് . അതുപോലെ ഒന്നാണ് ജോഷി മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടിലെത്തിയ ‘നസ്രാണി’.
സംവിധായകൻ ജോഷിയും നടൻ മമ്മൂട്ടിയും വലിയ വിജയ പ്രതീക്ഷയോടെ കണ്ട ചിത്രമായിരുന്നു 2007 ൽ റിലീസായ നസ്രാണി.തനി കോട്ടയം അച്ചായൻ എന്ന ബ്രാൻഡിങ്ങിൽ ഇറങ്ങിയ ചിത്രം പക്ഷേ ഇരുവരെ മാത്രമല്ല പ്രേക്ഷകരെയും നിരാശപ്പെടുത്തിയിരുന്നു.മാസ്സ് ആക്ഷൻ സീനുകൾ പ്രതീക്ഷിച്ച ചിത്രത്തിൽ അമിതമായ കുടുംബ ബന്ധങ്ങളുടെ ഇമോഷൻ കൂട്ടിച്ചേർത്തത് ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു എന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജിത്തിന് തന്നെ സമ്മതിക്കേണ്ടി വന്നു. കുടുംബ ബന്ധങ്ങൾ പറയുന്ന രംഗങ്ങൾ ആക്ഷൻ ലേബലിൽ വന്ന ചിത്രത്തിൽ ധാരാളമുണ്ടായത് ആവേശത്തോടെ എത്തിയ പ്രേക്ഷകരെ ബോറടിപ്പിച്ചു എന്ന് രഞ്ജിത്തിന് സമ്മതിക്കേണ്ടി വന്നു.
വൻ താരനിരയാൽ സമ്പന്നമായിരുന്നു നസ്രാണി. അഭിനയ സാമ്രാട്ട് ഭാരത് ഗോപിയും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു. കോട്ടയം അച്ചായൻ വേഷങ്ങൾ പൊതുവേ ഹിറ്റാകും എന്ന ചിന്തയോടെ അത് തന്നെ ചിത്രത്തിൽ പ്രധാന ആകർഷണം ആക്കിയാണ് ചിത്രം ഒരുക്കിയത്.മധ്യ കേരളത്തിലെ ഒരു സിറിയക് കാത്തോലിക് കുടുംബത്തിൽ നിന്നുള്ള ഒരു ഉശിരുള്ള അച്ചായനായി ആണ് മമ്മൂക്ക ചിത്രത്തിൽ എത്തിയതും. ആ സമയത്തു തിളങ്ങി നിന്ന വിമല രാമനായിരുന്നു മമ്മൂക്കയുടെ നായികയായി എത്തിയത്. കലാഭവൻ മണി മമ്മൂട്ടിയുടെ റൈറ്റ് ഹാൻഡായി ഒരു മുഴുനീള കഥാപത്രമായി മമ്മൂക്കയുടെ കൂടെ ഉണ്ടായിരുന്നു.ലാലു അലക്സ് മുക്ത,ബാബുരാജ്,ബിജുമേനോൻ ,വിജയരാഘവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.