മോഹൻലാലിനെ വിമർശിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി അറിയണം.

78

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻപിൽ നിൽക്കുന്നവരാണ്. എന്നാൽ അധികമാരും അറിയാതെ ചാരിറ്റി ചെയ്യുന്ന ചില ആളുകളും ഉണ്ട്. വലതു കൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന തത്വത്തിൽ വിശ്വസിക്കുന്നവർ.

അക്കൂട്ടത്തിൽ ഉള്ളവരാണ് മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ചെയ്യുന്ന സഹായങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ കൊട്ടിഘോഷിക്കുകയും അതിനുവേണ്ടി പിആർ വർക്ക് ചെയ്യുകയോ ഒന്നും തന്നെ അവർ ചെയ്യാറില്ല. അത്തരത്തിൽ ഒരു സൂപ്പർ താരത്തിന്റെ  നന്മ പ്രവർത്തികൾ ആണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മറുനാടൻ മലയാളി എന്ന ചാനലിലൂടെയാണ് ഈ ഒരു കാര്യത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.

ADVERTISEMENTS
   

ചിത്രം എന്ന സിനിമ അടക്കം നിർമ്മിച്ച പി കെ ആർ പിള്ളയെ കുറിച്ചാണ് മറുനാടൻ മലയാളി എന്ന ചാനൽ സംസാരിക്കുന്നത്. പി കെ ആർ പിള്ള അവസാന കാലഘട്ടങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നു പോയത് എന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തികമായി വലിയ ഞെരുക്കം അദ്ദേഹം ഒരു സമയത്ത് അനുഭവിച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നൊക്കെ കരകയറാൻ പറ്റാത്ത ഒരു സാഹചര്യവും ആയിരുന്നു. ഡിമൻഷ്യ ബാധിച്ച് അദ്ദേഹം വല്ലാത്ത ഒരു അവസ്ഥയിലേക്ക് പോയി.

അദ്ദേഹം നിർമ്മിച്ച നിരവധി സിനിമകൾ ഉണ്ടായിരുന്നു അതൊക്കെ പല ചാനലുകളിലും എത്തുന്നുണ്ട്. എന്നാൽ അതിന്റെയൊക്കെ ലാഭം ആർക്കാണ് ലഭിക്കുന്നത് എന്ന് ഇവർക്ക് അറിയാത്ത ഒരു സമയമായിരുന്നു അത്.

കിഴക്കുണരും പക്ഷി, ചിത്രം, വന്ദനം, ജയസൂര്യ നായകനായ ഊമപ്പെണ്ണിനും ഊരിയാടാപ്പയ്യൻ തുടങ്ങി പിള്ള നിർമ്മിച്ച മിക്കതും സൂപ്പര്‍ ഹിറ്റുകള്‍. അദ്ദേഹം വിതരണത്തിന്നെടുത്ത സിനിമകള്‍ വേറെയും. പക്ഷെ ഈ സിനിമകളുടെയെല്ലാം സാറ്റലൈറ്റ് റൈറ്റ് പക്ഷേ പിള്ളയുടെ പേരിലല്ല അതൊക്കെ മറ്റാരുടെയൊക്കെയോ പേരിലാണ്. അദ്ദേഹം കണ്ണടച്ച് പലതും ഒപ്പിട്ടു അതെല്ലാം മറ്റാരുടെയോ കൈകളിലാണ് എത്തിയത്. ഇതാണ് പിള്ളയ്ക്ക് തിരിച്ചടിയായത്. അദ്ദേഹത്തിന്റെ 24 പടങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് നിസ്സാരമായ 12 ലക്ഷം രൂപയ്ക്ക് താൻ സ്വന്തമാക്കി എന്നാണ് മുൻപ് മലയാള സിനിമാരംഗത്തുള്ള ഒരാൾ പറയുന്നത്. ഇത് തന്നെ തട്ടിപ്പല്ലേ? സാറ്റലൈറ്റ് റൈറ്റുകൾ നഷ്ടമായത് പിന്നിൽ ചതിയുണ്ടെന്നു ഭാര്യ രമ പിള്ള പറഞ്ഞത് വിവാദവുമായിരുന്നു.

മകന്റെ മരണവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമെല്ലാം അദ്ദേഹത്തെ തളർത്തിയിരുന്നു. സിനിമയിലും കുതിരപ്പന്തയത്തിലും അദ്ദേഹത്തിന് ഒരേ പോലെ ഉണ്ടയായിരുന്ന കമ്പം അദ്ദേഹത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടി . ഒരു കാലത്തു അതി സമ്പന്നനായി ജീവിച്ച അദ്ദേഹത്തിന്റെ അക്കാലത്തെ സുഹൃത്തുക്കൾ വിജയ് മല്യയും ,ഗ്വോളിയോർ മഹാരാജാവും രാഹുൽ ബജാജ് പോലെ ഉള്ള സമ്പന്നരായിരുന്നു. ഒരു കാലത്തു മുംബയിലെ അന്ധേരിയിലെ അഞ്ചു നില കെട്ടിടവും വലിയ ഫാക്ടറിയും വീടുമൊക്കെയുണ്ടായിരുന്നു. എൺപതുകളിൽ ഇതെല്ലം നിസ്സാര തുകയ്ക്ക് വിൽക്കേണ്ടി വന്നു. മകളുടെ വിവാഹത്തിന് പോലും പണമില്ലാത്ത അവസ്ഥ വന്നിരുന്നു.

അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ഒരുപാട് പണം ചിലവാവുകയും ചെയ്യും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ സഹായിച്ചത് മലയാളത്തിന്റെ സൂപ്പർതാരമായ മോഹൻലാൽ ആയിരുന്നു എന്നാണ് പറയുന്നത്.

അദ്ദേഹത്തിന്റെ അവസാന കാലഘട്ടം വരെ അദ്ദേഹത്തിന് ചികിത്സയ്ക്കുള്ള പണം മുഴുവൻ നൽകിയത് മോഹൻലാൽ ആയിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ഇതുവരെ എവിടെയും പറയുക പോലും ചെയ്തിട്ടില്ല. വലം കൈ കൊടുക്കുന്നത് ഇടംകൈ അറിയരുത് എന്ന് തത്വത്തിൽ വിശ്വസിക്കുകയാണ് മോഹൻലാലും ചെയ്തത്.

ചിത്രം അടക്കമുള്ള സിനിമകളിലൂടെ തനിക്ക് നല്ല ഒരു കരിയർ നേടിത്തന്ന നിർമ്മാതാവിനെ തന്റെ നല്ലകാലത്ത് മറക്കാൻ മോഹൻലാൽ തയ്യാറായില്ല എന്നത് ഒരു വലിയ മേന്മ തന്നെയാണ് എന്നാണ് പലരും പറയുന്നത്. അധികമാരും അറിയാത്ത ഒരു നന്മ തന്നെയാണ് ഇത് എന്നും; മോഹൻലാലിനെ വിമർശിക്കുന്ന ആളുകൾ ഇക്കാര്യങ്ങളെ കുറിച്ചൊക്കെ കൂടി ഒന്ന് അറിയണമെന്ന് ആണ് പലരും പറയുന്നത്.

ADVERTISEMENTS