
മലയാള സിനിമയിലെ ഏറ്റവും കഴിവും ആരാധക പിന്തുണയുമുള്ള യുവ താരമാണ് ദുൽഖർ സൽമാൻ. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിഴലിൽ നിന്ന് ആദ്യത്തെ ചിത്രം കൊണ്ട് തന്നെ പുറത്തു കടന്നു തന്റേതായ മേഖലകൾ കെട്ടിപ്പെടുത്തി മലയാള സിനിമയിൽ തനിക്കായി ഒരു ഇരിപ്പിടം ഉണ്ടാക്കിയ താരമാണ് ആരാധകർ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ.
തന്റെ ആദ്യ ചിത്രങ്ങളിൽ നിന്ന് തന്നെ അച്ഛന്റെ കഴിവുകൾ അതെ പടി പകർന്നു ലഭിച്ച കലാകാരനാണ് ദുല്ഖര് എന്ന് വളരെ പെട്ടന്ന് ആർക്കും മനസിലാകുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ദുൽഖറിന്റേത്. പല ഇന്റർവ്യൂ കളിലും താങ്കളുടെ പ്രീയതാരം ആരാണ് എന്ന ചോദ്യത്തിന് അച്ഛനായ മമ്മൂട്ടിയുടെ പേര് തന്നെയാണ് ദുൽഖർ സൽമാൻ നൽകിയത്.
ഇപ്പോൾ താരത്തിനോടുള്ള ഒരു ചോദ്യത്തിന് ഒട്ടും ആലോചിക്കാതെയുള്ള ഒരു മറുപിടിയാണ് ഫാൻ പേജുകളിൽ ആവേശമുണർത്തുന്നത്. നിങ്ങളുടെ ബയോഗ്രഫിയുടെ ടൈറ്റിൽ എന്തായിരിക്കും എന്ന അവതാരകന്റെ ചോദ്യത്തിന്റെ ഒരു സെക്കന്റ് പോലും ആലോചിക്കാതെയാണ് ദുൽഖറിന്റെ മറുപിടി സൺ ഓഫ് ദി കിംഗ് എന്ന്. ഏതൊരു മകനും അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് ഈ അൻമ്പതു വർഷത്തെ അഭിനയ ജീവിതം കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ ദുല്ഖറിന്റെ ഈ മറുപിടി ഏറ്റവും അനുയോജ്യമാണ് എന്നുള്ളതിൽ ആർക്കും തർക്കമില്ല.
https://www.youtube.com/watch?v=rc3J-HODAew