ദുൽഖറും അമാലും നിർത്താതെ ചിരിച്ചു, ഞാനെന്തോ തെറ്റ് ചെയ്തത് പോലെയായിരുന്നു അവരുടെ പ്രതികരണം;ആ സംഭവം ഇങ്ങനെ- മമ്മൂട്ടി

1913

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓരോ ചിത്രങ്ങളും കഥാപാത്രങ്ങളും ഒക്കെ സിനിമ പ്രേമികളായ അദ്ദേഹത്തിട്നെ ആരാധാകറും വിമര്ശകരുമൊക്കെ  വിലയിരുത്തുകയും ആഘോഷിക്കുകയും വിമര്ശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. ഇപ്പോൾ മമ്മൂക്ക തന്നെ തന്റെ ഒരു ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് തന്റെ കുടുംബത്തിലുള്ളവരുടെ പ്രതികരണം തുറന്നു പറയുകയായിരുന്നു.മാമാങ്കത്തിലെ സ്ത്രൈണതയുള്ള കഥാപാത്രത്തിന്റെ ആദ്യ ലുക്ക് കണ്ടപ്പോഴുള്ള പ്രതികരണമാണ് അദ്ദേഹം പങ്ക് വെച്ചത്. ആ ഫോട്ടോ കണ്ടതിന് ശേഷം, ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മരുമകൾ അമൽ എന്നിവരുടെ പ്രതികരണത്തെക്കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞു.

താൻ വീട്ടിൽ ഉണ്ടായിരുന്നപ്പോളാണ് സംവിധായകൻ പത്മകുമാർ ഈ ഫോട്ടോ അയച്ചത് എന്ന് മമ്മൂക്ക പറയുന്നു. ആ സമയത്തു ദുൽഖറും അമാലും മറിയവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഈ ഫോട്ടോ കണ്ടപ്പോൾ അവർ നിർത്താതെ ചിരിച്ചു. 5 മിനിറ്റോളം ചിരി തുടർന്നു. സത്യം പറഞ്ഞാൽ ഞാനും ആദ്യം ആ ഫോട്ടോ കണ്ടപ്പോൾ ചിരിച്ചു പോയി. എന്തുകൊണ്ടാണ് അവൾ ഇങ്ങനെ ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ അവരുടെ മറുപിടിയാണ് ബഹുരസം.

ADVERTISEMENTS
   
READ NOW  എന്തിനാണ് ഇത് ഇത്ര കാലം പൂഴ്ത്തി വച്ചത് - ഇത് തിലകൻ ചേട്ടന്റെ ആത്മാവ് ആണെന്ന് തോന്നും - രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി

“ഇത്രയധികം മേക്കപ്പ് ചെയ്യാൻ കഴിയുമെങ്കിൽ,വാപ്പച്ചിക്ക്എന്തുകൊണ്ട് ആ മീശയും താടിയും മാറ്റിക്കൂടായിരുന്നു” എന്നായിരുന്നു അവർക്കറിയേണ്ടത്. എന്തോ വലിയ തെറ്റ് പറ്റി എന്ന ഭാവത്തിലാണ് എല്ലാവരും പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാൻ സംവിധായകൻ വിഡ്ഢിയോന്നുമല്ലല്ലോ. അങ്ങനെ ചെയ്യാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്. സിനിമ കാണുമ്പോൾ നിങ്ങൾ അതിനെക്കുറിച്ച് അറിയും. ഈ രൂപം കാണിച്ചപ്പോൾ ഭാര്യ സുൽഫത്തും ചിരിക്കുകയായിരുന്നു എന്ന് മമ്മൂക്ക പറയുന്നു. താൻ എന്തോ തെറ്റ് ചെയ്തതു പോലെയായിരുന്നു അവരുടെ ആദ്യ പ്രതികരണമെന്ന് മമ്മൂട്ടി പറയുന്നു.

ADVERTISEMENTS