
മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ദേവി. ഒരു നടി കൂടിയാണ് താരം. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന ചിത്രത്തിലൂടെ താരം ശ്രദ്ധ നേടുകയാണ് ചെയ്തത്. പിന്നീട് അങ്ങോട്ട് നിരവധി സീരിയലുകളുടെയും മറ്റും ഭാഗമായി ദേവി മാറുകയും ചെയ്തു. ദൂരദർശനിൽ സംപ്രേഷണം ചെയ്ത ഒരു കുടയും കുഞ്ഞിപെങ്ങളും എന്ന സീരിയലാണ് ദേവിക്ക് വലിയൊരു ആരാധകനിരയെ സ്വന്തമാക്കി കൊടുത്തത്. പിന്നീടങ്ങോട്ട് ഡബ്ബിങ് ആർട്ടിസ്റ്റായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക നടിമാർക്കും ശബ്ദം നൽകിയിട്ടുള്ള ഒരു ആർട്ടിസ്റ്റ് കൂടിയാണ് ദേവി കൂടുതലും നടി മീനയ്ക്കാണ് ശബ്ദം നൽകിയിട്ടുള്ളത്.
മീനയുടെ ശബ്ദവുമായി ഒരുപാട് സാമ്യമുള്ളതാണ് ദേവിയുടെ ശബ്ദം എന്ന് പലരും പറയുകയും ചെയ്യാറുണ്ട്.. ഇപ്പോഴിതാ ബ്രോ ഡാഡി എന്ന സിനിമയുടെ ഡബ്ബിങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് ദേവി തുറന്നു പറയുന്നത്. ഈ ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് തനിക്ക് ഒരുപാട് ചിരി വന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് താരം വ്യക്തമാക്കുന്നത്. അതിനെക്കുറിച്ച് താരം പറയുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഒരു ഭാഗം ഡബ്ബ് ചെയ്ത സമയത്ത് മോഹൻലാലിന്റെ ഒരു എക്സ്പ്രഷൻ കണ്ട് താൻ ഡബ്ബിംഗ് തുടരാനാകാതെ ചിരിച്ചു പൊയ് എന്നും, കുറച്ചു സമയം ചിരിച്ചതിനു ശേഷം ഈ ഒരു രംഗം ഡബ്ബ് ചെയ്യാം എന്ന് സംവിധായകനോട് പറഞ്ഞു എന്നാണ് ദേവി പറയുന്നത്.
അതുപോലെ മറ്റൊരു രംഗത്തും സമാനമായി മോഹൻലാലിന്റെ റിയാക്ഷൻ കണ്ടപ്പോൾ ചിരി വന്നു പോയി എന്ന് ദേവി പറയുന്നു കാരണം തനിക്ക് അങ്ങനെയൊരു റിയാക്ഷൻ സാറിടും എന്ന എക്സ്പെക്ട് ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
നമ്മൾ ഒരിക്കലും വിചാരിക്കാത്ത തരത്തിലുള്ള ഒരു റിയാക്ഷൻ ആയിരുന്നുവല്ലോ അപ്പോൾ ഉണ്ടായിരുന്നത് അതുകൊണ്ടുതന്നെ ഞാൻ കുറച്ച് അധികം സമയം ചിരിച്ചു പോയി എന്നാണ് ദേവി പറയുന്നത്.. ആരാധകരെല്ലാം ദേവിയുടെ വാക്കുകൾ ഏറ്റെടുക്കുകയാണ് ചെയ്തത്.
നിരവധി ആളുകളാണ് മോഹൻലാൽ ഭാവാഭിനയത്തിന്റെ കാര്യത്തിൽ പുലിയാണ് എന്ന് പറഞ്ഞുകൊണ്ട് ഇപ്പോൾ രംഗത്ത് എത്തുന്നത്. വളരെ മികച്ച രീതിയിൽ തന്നെയാണ് ബ്രോ ഡാഡി എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചത് എന്ന് എല്ലാവരും ഒരേപോലെ പറയുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം ആ പഴയ മോഹൻലാലിനെ തിരിച്ചു കിട്ടിയത് പോലെയാണ് തോന്നിയത് എന്നാണ് പലരും പറഞ്ഞത്.