അപ്പോള്‍ ലാലു ചേട്ടന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു – പോകാൻ നേരം ‘അമ്മ പറഞ്ഞു. ഇനി …. ഡോക്ടർ ജ്യോതിദേവിന്റെ കുറിപ്പ്

60

കുട്ടിക്കാലം മുതൽ കുസൃതികളും കുറുമ്പുകളും നിറഞ്ഞ ഒരു വ്യക്തിയാണ് നടൻ മോഹൻലാൽ എന്ന് അദ്ദേഹത്തെ അറിയാവുന്നവർ എല്ലാവരും പറയാറുണ്ട്. അദ്ദേഹത്തിന്റെ അമ്മയും ഒരു പഴയ അഭിമുഖത്തില്‍ പറയാറുണ്ട്.  അടുത്തകാലത്ത് അദ്ദേഹത്തിന്റെ മുടവൻമുകളിലെ വീടിന്നടുത്തുള്ള  അയൽക്കാരായ പി കേശവദേവിന്റെ മകന്‍ ഡോക്ടര്‍ ജ്യോതിദേവ് അന്നത്തെ തങ്ങളുടെ അയല്‍ക്കാരനായിരുന്ന മോഹന്‍ലാലിനെ പറ്റിയും അട്ദീഹം തന്റെ വൃദ്ധ മാതാവിനെ കാണാന്‍ എതിയതുമായ സംഭവങ്ങള്‍ അനുസ്മരിക്കുകയാണ്. വിഖ്യാത എഴുത്തുകാരനായ പി കേശവദേവിന്റെ ഭാര്യ സീതാലക്ഷ്മിയോടും കുടുംബതോടുമുള്ള ലാലിന്റെയും കുടുംബത്തിന്റെയും അഭേദ്യമായ ബന്ധം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

ഒരുപാട് കാലങ്ങൾക്ക് ശേഷം അവരുടെ പ്രിയപ്പെട്ട ലാലു തന്റെ അമ്മയായ സീതാലക്ഷ്മിയെ  കാണാൻ ചെന്നതിനെ കുറിച്ച് ആയിരുന്നു മകൻ വാചാലനായത്. തന്റെ അമ്മയുടെ പഴയ കൂട്ടുകാരിയെ കണ്ട് സൗഹൃദം പുതുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. ഒരുപാട് നേരം അവരുമായി സംസാരിക്കുകയും കുട്ടിക്കാലത്തെ ഓർമ്മകളിൽ ലാൽ വികാരാധീനനാവുകയും ചെയ്തു എന്നാണ് ഇവരുടെ മകനായ ഡോക്ടർ ജ്യോതിദേവ് പറയുന്നത്.

ADVERTISEMENTS
   

അറുപതു വര്‍ഷം മുന്‍പുള്ള കാര്യങ്ങളിലൂടെ ഇന്നത്തെ കാലത്തേക്ക് എത്തുകയാണ് ഡോക്ടര്‍ ജ്യോതിദേവ്. തിരുവനന്തപുരത്തെ മുടവൻ മുകളിൽ കേശവദേവ് വീട് വെച്ച് ഒരു വർഷം കഴിഞ്ഞപ്പോഴാണ് വിശ്വനാഥന്‍ നായരും  കുടുംബവും അവിടേക്ക് എത്തുന്നത്.

മോഹന്‍ലാലിന്‍റെ അമ്മ ശാന്തയാന്റിയും അമ്മയും തമ്മിൽ നല്ല സൗഹൃദമായിരുന്നു എന്ന് ഡോക്ടർ ജ്യോതിദേവ് ഓർമിക്കുന്നുണ്ട്. ആ സമയത്ത് വനമെഖലയായിരുന്ന ആ പ്രദേശത്തെ ആകെ രണ്ടു വീടുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ഞങ്ങളുടെതും മറ്റൊന്ന് വിശ്വനാഥൻ അങ്കിളിന്റെയും ആകെ രണ്ട് വീട് മാത്രമുള്ളത്. അതുകൊണ്ട് തന്നെ ആ വീട്ടിലെ കുട്ടികൾക്ക് രണ്ടും ഒരു വീടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടി കളിച്ചു വളരുന്ന പ്രായം. അമ്മയും ശാന്ത ആന്റിയും ഏകദേശം ഒരേ പ്രായക്കാരാണ്. 84 ഉം 87 ഉം വയസ്സാണ് ഇരുവര്‍ക്കും പ്രായം.

അമ്മയുടെ അസുഖവും മറ്റും സംബന്ധിച്ച്ഞങ്ങളുടെ ഹോസ്പിറ്റലിൽ റൂമിൽ തന്നെയാണ് അമ്മ താമസം. മുടവൻ മുകളിലെ വീട് വിട്ട് തൽക്കാലം ഇപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിരിക്കുകയാണ്. ലാലു ചേട്ടൻ തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ വന്ന് അമ്മയെ കാണും. ലാലു ചേട്ടന്റെ അമ്മക്ക് സ്ട്രോക്ക് വരുന്ന വരെ തന്റെ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു.

പ്രായത്തിന്റെതായ ബുദ്ധിമുട്ടുകൾ കാരണം അമ്മയ്ക്ക് പല കാര്യങ്ങളും ഓർമ്മയില്ല. കിടക്കയില്‍ നിന്ന് അങ്ങനെ എഴുന്നെല്‍ക്കില്ല; എങ്കിലും ലാലു ചേട്ടനെ കണ്ടു ഉടനെ കിടക്കയിൽ നിന്നും അമ്മ ചാടി എഴുന്നേൽക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. അമ്മയുടെ ശരീരഭാഷയിൽ നിന്നും കുട്ടിക്കാലത്തെ ഓർമ്മകളാണ് അമ്മ പറയുന്നത് എന്ന് ലാലു ചേട്ടനും മനസ്സിലാക്കാൻ സാധിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഒരു മണിക്കൂറോളം അമ്മയുടെ അരികിൽ ഇരുന്ന് കഥകളൊക്കെ പറഞ്ഞിട്ടാണ് ചേട്ടൻ പോയത്. പോകാൻ നേരം ചേട്ടന്റെ കൈപിടിച്ച് അമ്മ പറഞ്ഞു ഇനി വരുമ്പോൾ ശാന്തയെയും കൊണ്ടുവരണമെന്ന്. ഒരു ദിവസം ശാന്ത ലാലു എന്നീ പേരുകൾ മൂന്നാല് തവണ വന്നു പോകാതെ പോവില്ല. മോഹൻലാലിന്റെ മുടവൻ മുകളിലെ വീടിപ്പോഴും അടച്ചിട്ടിരിക്കുകയാണ് എന്നും അദ്ദേഹം ഓർമിക്കുന്നു. ഭാവിയിൽ അതൊരു മ്യൂസിയം ആക്കി മാറ്റാൻ താൻ പറയാറുണ്ട് എന്നാണ് പറയുന്നത്. അത് കാണാൻ ആഗ്രഹമുള്ളവർ നിരവധി ആയിരിക്കുമല്ലോ.

ADVERTISEMENTS