മലയാള സിനിമയിലെ സൂപ്പർതാർ സൂപ്പർസ്റ്റാർ ത്രയങ്ങളിൽ ആക്ഷനും ഇമോഷനും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനാണ് സുരേഷ് ഗോപി. സിനിമയിൽ നായകന്മാർ നന്മയുടെ പ്രതികങ്ങളാണ് മറ്റുള്ളവരെ സഹായിക്കുന്നതിലും സങ്കടങ്ങളിൽ ഓടി എത്തുന്നവർ രക്ഷകൻ ആയിട്ടും സിനിമയിൽ പലപ്പോഴും അഭിനയിക്കുന്നുണ്ട്; പ്രത്യേകിച്ച് നായകന്മാർ. എന്നാൽ ജീവിതത്തിൽ അങ്ങനെ എത്ര പേരുണ്ട് എന്നൊരു ചോദ്യം ചോദിച്ചാൽ അതിനുത്തരം വളരെ കുറച്ചുപേർ മാത്രം, അല്ലെങ്കിൽ വിരലിലെണ്ണാവുന്നവർ മാത്രം എന്നതായിരിക്കും. അത്തരത്തിൽ സിനിമയിലുള്ള ജീവിതത്തിലെ യഥാർത്ഥ സൂപ്പർസ്റ്റാർ ആണ് ശ്രീ സുരേഷ് ഗോപി അദ്ദേഹം ഇപ്പോൾ ബിജെപിയെ പ്രതിനിധീകരിച്ചുകൊണ്ട് ഉള്ള പാർലമെൻറിലെ ഒരു എംപിയാണ്.
തുടർച്ചയായി തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് മത്സരിച്ച് അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ട്. അടുത്ത വരുന്ന നിയമസഭ ഇലക്ഷനിലും സുരേഷ് ഗോപി തൃശൂർ നിന്നും മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് വാർത്തകൾ വരുന്നത്. ഇപ്പോൾ സുരേഷ് ഗോപിയുടെ പല ചിത്രങ്ങളിലും അദ്ദേഹത്തോട് അഭിനയിച്ച മലയാളികളുടെ പ്രിയ നടൻ ബൈജു സുരേഷ് ഗോപിയോടൊപ്പം തൃശൂരിൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോയപ്പോൾ താൻ പറഞ്ഞ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ്. ALSO READ:ഒരു തമിഴ് നടൻ തന്നെ ഉപദ്രവിച്ചെന്ന മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിച്ച് നടി നിത്യ മേനോൻ- സ്ക്രീൻഷോട്ടുകൾ പങ്ക് വച്ച് താരം
അഭിനയത്തിലും സംസാരത്തിലും സ്വോത്ത സിദ്ധമായ ഒരു ശൈലി ഉള്ള മലയാളികളുടെ പ്രീയങ്കരനായ നടൻ. പകരക്കാരനില്ലാത്ത നടൻ. കോമഡിയും വില്ലത്തരും എല്ലാം ഒരേ പോലെ വഴങ്ങുന്ന നടൻ . അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.
സിനിമയിലെ രാഷ്ട്രീയകകരെ കുറിച്ച് സംസാരിച്ചപ്പോൾ ആണ് സുരേഷ് ഗോപിയുടെ കാര്യം വന്നത് . ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ.
സുരേഷ് ഗോപിയെ കുറിച്ച് പറയുകയാണെങ്കിൽ ഒരു എംപിയായിരുന്നു അദ്ദേഹം അദ്ദേഹത്തിൻറെ എംപി ഫണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. ഇനി ഫണ്ട് ഇല്ലെങ്കിൽ സ്വന്തം കയ്യിൽ നിന്ന് പണമെടുത്ത് നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു മനുഷ്യനാണ് സുരേഷ് ഗോപി.
ഇന്നസെൻറ് ഒരു രസത്തിനു വേണ്ടി മാത്രം ഇലക്ഷൻ മത്സരിച്ചു , പുള്ളി ഒരിക്കലും കരുതിയില്ല ജയിക്കുമെന്ന്. ജയിച്ചു പോയപ്പോൾ പുള്ളി പെട്ടു പോയതാണ് എന്ന് ബൈജു പറയുന്നു.ALSO READ:എത്ര പൂജ ചെയ്തിട്ടും മാറാത്ത രോഗങ്ങള്‍ മാറിയത് ജീസസ് വന്നതോടെ മാറി ബ്രാഹ്മണായ താന്‍ എന്തിനു മതം മാറി എന്ന് വെളിപ്പെടുത്തി മോഹിനി.
ഇന്നസെൻറ് ഏട്ടനെ കുറിച്ച് മനസ്സിലാക്കിയത് എൽഡിഎഫ് പാർട്ടി അദ്ദേഹത്തെ മത്സരിക്കാൻ നിർബന്ധിക്കുന്നു. അദ്ദേഹം അവരുടെ നിർബന്ധത്തിന് വഴങ്ങി അത് സമ്മതിക്കുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും ജയിക്കല്ലേ എന്ന് പ്രാർത്ഥിച്ച ആളാണ്. അദ്ദേഹം ജയിച്ചു പോയി,അതോടെ പെട്ടു എന്നാണ് ബൈജു പറയുന്നത്. രാഷ്ട്രീയം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് ബൈജു പറഞ്ഞത്. തനിക്ക് ഒരിക്കലും അതിനു കഴിവില്ല എന്ന് അദ്ദേഹം പറയുന്നു.
താൻ മുകേഷിനോട് പറഞ്ഞിട്ടുണ്ട് താങ്കളുടെ ആദ്യ സമയത്തെ എംഎൽ ആയിട്ടുള്ള പ്രവർത്തനത്തിൽ അല്പം പരാതികളുണ്ട് . അതുകൊണ്ട് കുറച്ചൂടെ നല്ല രീതിയിൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കണം. അടുത്ത ഇലക്ഷനിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഭൂരിപക്ഷം കുറയുമെന്നും അദ്ദേഹം പറയുന്നു. താൻ പറഞ്ഞ ഭൂരിപക്ഷത്തിന് താഴെയാണ് മുകേഷിന് അടുത്ത ഇലക്ഷനിൽ കിട്ടിയത്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ ആക്കണമെന്ന് താൻ പറഞ്ഞിരുന്നു.
പക്ഷേ ഈ സിനിമയും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഒരുമിച്ചു കൊണ്ടുവരുന്ന വലിയ പാടുള്ള കാര്യമാണ് എന്ന് ബൈജു പറയുന്നു. രാഷ്ട്രീയത്തിൽ ഉൾപ്പെടുന്ന നിരവധി കാര്യങ്ങൾക്ക് പോവുക എന്നത് വലിയ ബുദ്ധിമുട്ടാണ്. സ്ഥിരമായുള്ള യാത്രകൾ മീറ്റിങ്ങുകൾ അത് നമ്മുടെ ആരോഗ്യം ഇല്ലാതാക്കുന്നത് ഇത്രയും കാര്യങ്ങൾ ചെയ്യാനുള്ള ആരോഗ്യം വേണ്ടേ, നമ്മളൊക്കെ മനുഷ്യനല്ലേ , നല്ല രീതിയിൽ ഒന്ന് വ്യായാമം ചെയ്യാൻ പോലുള്ള സമയം കിട്ടുകയില്ല എന്ന് ബൈജു പറയുന്നു. സിനിമയും രാഷ്ട്രീയവും കൂടി ഒന്നിച്ചു കൊണ്ട് പോയാൽ നമ്മൾ പെട്ടന്ന് മരിച്ചു പോകും എന്ന് ബൈജു പറയുന്നു.
സിനിമയിലെ രാഷ്ട്രീയക്കാരിൽ ഏറ്റവും മികച്ച രാഷ്ട്രീയക്കാരൻ ആര് എന്ന് മാർക്കിട്ടാൽ ആർക്കായിരിക്കും കൂടുതൽ മാർക്കിടുന്നത് എന്ന് ബൈജുവിനോട് ചോദിച്ചിരുന്നു. ഗണേഷ് കുമാർ, മുകേഷ് സുരേഷ് ഗോപി ഇവരാണ് സിനിമയിൽ നിന്നുള്ള രാഷ്ട്രീയക്കാർ. ഗണേഷ്‌കുമാർ ഒരു നല്ല സിനിമ നടൻ എന്നതിലപ്പുറം ഒരു നാലാൾ രാഷ്ട്രീയക്കാരൻ ആണ് അയാൾക്ക് ജനങ്ങളുടെ മനസറിഞ്ഞു പ്രവർത്തിക്കാൻ അറിയാം.ALSO READ:വണ്ടി നിന്നപ്പോൾ പെട്ടന്ന് അയാൾ എന്നെ കയറി പിടിച്ചു – ഡ്രൈവറിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞു പദ്മ പ്രിയ -പിന്നെ ഉണ്ടായത്
ആരാണ് മികച്ച സിനിമ നടനായ രാഷ്ട്രീയക്കാരൻ എന്ന ചോദ്യത്തിന് ഉത്തരം തരാം പക്ഷേ അതിനു സുരേഷ് ഗോപി കൂടി മന്ത്രിയാകട്ടെ. അടുത്ത ഇലക്ഷൻ അദ്ദേഹം മത്സരിക്കുന്നുണ്ടല്ലോ തൃശൂരിൽ നിന്നും. അത് കഴിഞ്ഞ് മാർക്ക് ഇട്ടാലെ ശരിയാവുള്ളൂ എന്ന് ബൈജു പറയുന്നു. ജയിച്ചാൽ അദ്ദേഹം മന്ത്രിയാകും എന്തൊക്കെ ചെയ്യുന്നു എന്ന് നോക്കട്ടെ എന്ന് അദ്ദേഹത്തെ പറയുന്നു.
ഷൂട്ടിംഗ് സമയത്ത് തൃശ്ശൂർ ഉണ്ടായിരുന്നു അന്ന് ഞാൻ പല മതത്തിൽപ്പെട്ട പലരോടും തിരക്കിയിരുന്നു. അവരെല്ലാം പറയുന്നത് സുരേഷ് ഗോപി ജയിക്കാൻ സാധ്യതയുണ്ട് എന്നാണ്. ജയിക്കുകയാണെങ്കിൽ എന്തെങ്കിലും ചെയ്യാൻ സാധ്യതയുള്ള ഒരു വ്യക്തിയാണ്.
കേന്ദ്രത്തിൽ എന്തായാലും ബിജെപി ആയിരിക്കും അധികാരത്തിൽ വരിക. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് സുരേഷ് ഗോപി തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ചു ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. രാഷ്ട്രീയം പറയുകയൊന്നുമല്ല എന്ന് ബൈജു പറയുന്നു.
അതോടൊപ്പം ഷൂട്ടിംഗ് സമയത്ത് താൻ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇനി അവിടെ നിന്ന് മത്സരിച്ച് തോൽക്കുകയാണെങ്കിൽ ഒരിക്കലും താങ്കൾ മത്സരിക്കാൻ പോകരുത് എന്ന്. അതിനു അദ്ദേഹം പറഞ്ഞ മറുപടി; ഇത്തവണ പരാജയപ്പെട്ടാൽ ഇനിയൊരിക്കലും താൻ മത്സരിക്കാൻ പോകില്ല എന്നതാണ്. എന്തായാലും എല്ലാം തൃശ്ശൂരിലെ ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നു എന്ന് ബൈജു അഭിമുഖത്തിൽ പറയുന്നു.