പുകവലിക്കാത്തവരെ തോൽവികൾ എന്ന് വിളിച്ചു കളിയാക്കിയ യുവതിക്ക് ഡോക്ടർ നൽകിയ കിടിലൻ മറുപടി വൈറൽ, കാണാം

23

ദുഃശീലങ്ങളെ മഹത്വരമാക്കി കാണിക്കുന്നതും അത്തരം ശീലങ്ങൾക്ക് അടിമപ്പെടാതെ സ്വൊന്തം മനശക്തി കൊണ്ടും തിരിച്ചറിവുകൊണ്ടും ബുദ്ധി ശക്തികൊണ്ടും അതിന്റെ ദോശ വശങ്ങളെ മനസിലാക്കി അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നവർരെ മോശക്കാരും മണ്ടന്മാരും ധൈര്യമില്ലാത്തവരും തോല്‍വികളും എന്നൊക്കെ വിളിച്ചു അപമാനിക്കുന്ന ഒരു രീതി പണ്ടായാലും ഇപ്പോഴായാലും ഉള്ളതാണ്. എന്നാൽ ഇന്നത്തെ പുതു തലമുറയിൽ ആ രീതികൾ വല്ലതെ കൂടിയിരിക്കുകയാണ്.

ഉദാഹരണത്തിന് പുക വലിക്കാത്തവരെ, മദ്യപിക്കാത്തവരെ അല്ലെങ്കിൽ മറ്റെന്തെങ്കിലും മോശം ശീലമില്ലാത്തവരേ ഒക്കെ ഇത്തരത്തിൽ ഓരോ പേരിട്ടു കളിയാക്കി വിളിക്കുന്നതും ഇത്തരം പേര് വീഴാതിരിക്കാൻ താൽപര്യമില്ലെങ്കിൽ പോലും ഇത്തരം ശീലങ്ങളിലേക്ക് വീണു പോകുന്നവര്‍ ഇന്ന് കൂടി വരികയാണ്. ഇതൊക്കെ എന്തോ ഹീറോയിസമാണ് എന്നാണ് ഇന്നത്തെ തലമുറയുടെ ചിന്ത. പക്ഷേ ഇത് ചെയ്യാത്തവരെയാണ് ഹീറോകള്‍ എന്ന് വിളിക്കേണ്ടത് എന്ന് ഇവർക്കറിയില്ല . ഇപ്പോൾ അത്തരത്തിൽ ട്വിറ്ററിൽ ഒരു പെൺകുട്ടിയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ട്വീറ്റിൽ യുവതി പുകവലിക്കാത്തവരെ തോൽവികൾ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. അതിനു ഒരു കാർഡിയോളജി വിഭാഗം ഡോക്ടർ മികച്ച മറുപടിയും നൽകുന്നുണ്ട്. സംഭവം ഇങ്ങനെ

ADVERTISEMENTS
   

ബെംഗളൂരു കാവേരി ആശുപത്രിയിലെ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ.ദീപക് കൃഷ്ണമൂർത്തി, പുകവലിക്കാത്തവരെ “പരാജിതർ”അല്ലെങ്കിൽ തോൽവികൾ എന്ന് വിളിചു കളിയാക്കിയ സോഷ്യൽ മീഡിയ ഉപയോക്താവിനെ ഒരു വൈറൽ പോസ്റ്റിൽ ആരാണ് ശരിക്കും തോൽവികൾ എന്ന് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് . ഒരു കപ്പ് ചായയും പിടിച്ച് പുകഞ്ഞു കൊണ്ടിരിക്കുന്ന ഒരു സിഗരറ്റും കയ്യിൽ പിടിച്ചു ഉള്ള ഉപയോക്താവിൻ്റെ ചിത്രമാണ് എക്‌സിലെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

@sushihat3r എന്ന പേരുള്ള ഒരു പെൺകുട്ടിയുടെ ട്വിറ്റര് അക്കൗണ്ടിൽ നിന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത് അവർ അതിന്റെ അടിക്കുറിപ്പിൽ എഴുതി,”ഹേ പുകവലിക്കാരും പരാജിതരും (പുകവലിക്കാത്തവർ) നിങ്ങൾ എന്താണ് ചെയ്യുന്നത്?”

അവളുടെ പോസ്റ്റ് പെട്ടെന്ന് വൈറലായി, ഒരു ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. എന്നിരുന്നാലും, ഇത് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിന് കാരണമായി, നിരവധി ഉപയോക്താക്കൾ അഭിപ്രായങ്ങളിൽ അവളുടെ കാഴ്ചപ്പാടിനെ വിമർശിച്ചു രംഗത്തെത്തി .

ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, “പുകവലി മൂലമുണ്ടാകുന്ന COPD പോലുള്ള ശ്വാസകോശ രോഗങ്ങൾ ബാധിച്ചു വായിലും മൂക്കിലൂടെയുമൊക്കെ പൈപ്പുകൾ ഫിറ്റു ചെയ്തു ദ്രാവക രൂപത്തിൽ പൈപ്പിലൂടെ ഫുഡും എടുത്തു ഹോസ്പിറ്റലിൽ കിടക്കുമ്പോഴും ഇത്തരത്തിൽ എഴുതണം എന്ന് ഞാൻ ഇവിടെ വെല്ലു വിളിക്കുന്നു വ്യക്തിപരമായി പറയുകയല്ല ഇങ്ങനെ വളരെ കൂൾ ആയി പുകവലിയെ ഇവിടെ പ്രോത്സാഹിപ്പിക്കരുത്.

മറ്റൊരു ഉപയോക്താവ് എഴുതി, “നിങ്ങളുടെ മാതാപിതാക്കളെ ടാഗ് ചെയ്യുക, നിങ്ങൾ പരാജിതയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കുക. ജീവിതം നിങ്ങളിൽ നിന്ന് കൈ വിട്ടു പോകുന്നതിനു മുൻപ് അത് ഉപേക്ഷിക്കുക.”

“പരാജിതർ btw പുകവലിക്കുന്നവരാണ്, നന്ദി,” മൂന്നാമത്തെ ഉപയോക്താവ് എഴുതി.

വൈറൽ പോസ്റ്റിനെ എതിർത്ത്, കാർഡിയോളജിസ്റ് ആയ ഡോ. കൃഷ്ണമൂർത്തി അത് റീട്വീറ്റ് ചെയ്യുകയും വിഷമകരമായ ഒരു വസ്തുത പങ്കുവെക്കുകയും ചെയ്തു:
“ഞാൻ ട്രിപ്പിൾ ബൈപാസ് സർജറിക്കായി അയച്ച ഏറ്റവും പ്രായം കുറഞ്ഞ രോഗി 23 വയസ്സുള്ള പുകവലിക്കാരിയായ ഒരു പെൺകുട്ടിയായിരുന്നു . ഈ പെൺകുട്ടി പറയുന്ന പോലെ നിങ്ങൾ ഒരു തോൽവിയാകൂ ആരോഗ്യത്തോടെ ജീവിക്കൂ” .
പെൺകുട്ടിക്ക് ഉചിതമായ മരുപ്പടി പറയുന്നതിനോടൊപ്പം പുകവലിയുടെ ഭയാനകമായ അവസ്ഥയെ കുറിച്ചു വളരെ സിംപിൾ ആയി അദ്ദേഹം പറഞ്ഞു വച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് താഴെ കാണാം.

ഡോക്ടറുടെ പ്രതികരണം വളരെ പെട്ടന്ന് വൈറലാവുകയും വലയ തോതിലുള്ള പിന്തുണ അദ്ദേഹത്തിന്റെ മറുപടിക്ക് ലഭിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ പോസ്റ്റിനു പിന്തുണ അർപ്പിച്ചും പെൺകുട്ടിക്ക് മറുപടിയുമായി മറ്റൊരാൾ ഇങ്ങനെ കുറിച്ചു ” വർഷങ്ങളോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഞാൻ പുകവലി ശീലത്തിൽ നിന്ന് പുറത്തു വന്നത്. ആ തീരുമാനത്തിന് ശേഷം എൻ്റെ ആരോഗ്യത്തിൽ പോസിറ്റീവ് കാര്യങ്ങൾ എനിക്ക് അനുഭവിക്കാൻ കഴിയും. പുകവലിക്കുന്നവരേ! നിങ്ങൾക്ക് അഭിമാനിക്കാൻ ഒന്നുമില്ല.”

പുകവലിയെയും മദ്യപാനത്തെയും വലിയ അഭിമാനമായി കൊണ്ട് നടക്കുന്ന അതില്ലെങ്കിൽ ആഘോഷമില്ല എന്ന് ചിന്തിച്ചു ജീവിക്കുന്ന ഒരു വലിയ വിഭാഗം നമ്മുടെ ചുറ്റിലുമുണ്ട്. പുകവലിക്കാത്തവക്ക് അല്ലെങ്കിൽ മദ്യപിക്കാത്തവർക്ക് ക്യാൻസർ വരുന്നില്ലേ അസുഖങ്ങൾ വരുന്നില്ലേ എന്ന സ്ഥിരം ന്യായ വാദങ്ങൾ പറയുന്നവർ ഒന്നോർക്കുക. അങ്ങനെ അസുഖങ്ങൾ വരുന്നുണ്ടാകാം പക്ഷേ നിങ്ങളുടെ ഈ ദുഃശീലങ്ങൾ ക്യാൻസറിനെ ക്ഷണിച്ചു വരുത്തും. ഇതിൽ ഉറപ്പായും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാക്കുന്ന രാസ പദാർത്ഥങ്ങൾ ഉണ്ട് എന്നുള്ളത് ശാസ്ത്രീയമായി തെളിയിച്ചതാണ്.

റോഡ് നിയമങ്ങൾ പാലിച്ചു മര്യാദക്ക് പോകുന്നവരെ വണ്ടിയിടിക്കുന്നില്ലേ? അതുകൊണ്ടു ഞാൻ റോഡിന്റെ നിയമങ്ങള്‍ പാലിക്കാതെ റോഡിന്റെ നടുക്കൂടെ പോകൂ എന്ന് പറയുന്ന പോലെ ബാലിശമാണ് നിങ്ങളുടെ ന്യായങ്ങൾ എന്ന് മറക്കാതിരിക്കുക. ഈ നിമിഷം മുതൽ ഇത്തരം ദു:ശീലങ്ങളിൽ നിന്ന് നമുക്ക് പിന്മാറാൻ പഠിക്കാം. ഇതില്ലാതെയും ആഘോഷിക്കാൻ പറ്റും. ചുറ്റുമുള്ള സന്തോഷങ്ങളും കാഴ്ചകളും കാണാൻ ഉള്ള മനസ്സ് ഉണ്ടായാൽ മതി.

ADVERTISEMENTS