ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് മുക്ത. ഈ ചിത്രത്തിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് താരമഭിനയിച്ചത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കുടുംബജീവനത്തിന് പ്രാധാന്യം നൽകുകയായിരുന്നു നടി ചെയ്തത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയെയാണ് താരം വിവാഹം ചെയ്തത്. അതോടെ കുടുംബജീവിതത്തിന് പ്രാധാന്യം നൽകി ആ ഒരു ജീവിതത്തിലേക്ക് തന്നെ താരം മാറ്റപ്പെടുകയായിരുന്നു ചെയ്തത്. എന്നാൽ തമിഴിൽ താരം വലിയതോതിൽ ശ്രദ്ധ നേടിയിരുന്നു.
വിശാൽ നായകനായി എത്തിയ താമരഭരണി എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ തമിഴ് അരങ്ങേറ്റം എന്ന് പറയുന്നത്. ഹരി എന്ന സംവിധായകനായിരുന്നു ഈ ചിത്രം ഒരുക്കിയത്. 2007ൽ റിലീസ് ചെയ്ത ഈ ചിത്രം മുക്തയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. മുക്തയെ തമിഴ് പ്രേക്ഷകർ കൈനീട്ടി സ്വീകരിക്കാൻ ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്നത് നയൻതാരയുമായി മുക്തയ്ക്ക് ഉണ്ടായിരുന്ന രൂപസാദൃശ്യമാണ്. നയൻതാരയുമായി നല്ല രൂപസാദൃശ്യമുള്ള മുക്തയെ ജൂനിയർ നയൻതാര എന്നുവരെ പലരും വിളിച്ചിരുന്നു.
ഇക്കാര്യം ഇങ്ങനെ സംഭവിക്കുവാൻ വേണ്ടി തന്നെയാണ് സംവിധായകൻ മുക്തയെ താമരഭരണിയിൽ നായികയാക്കിയത് എന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് കാരണം നയൻതാരയോടുള്ള നീരസമായിരുന്നു.
തമിഴിൽ ആദ്യമായി നയൻസ് അഭിനയിക്കുന്നതും ഹരി സംവിധാനം ചെയ്ത ഒരു സിനിമയിലാണ്. അത് അയ്യയായിരുന്നു. പിന്നീട് നയൻതാര താമരഭരണിയിൽ നായികയാവാൻ വിസമ്മതിച്ചു. വളരെയധികം തിരക്കുള്ളതിനാൽ ആ ചിത്രത്തോട് നയൻസ് നോ പറഞ്ഞു. അത് സംവിധായകനായ ഹരിയിൽ നീരസം ഉണ്ടാക്കി. അതുകൊണ്ടു തന്നെയാണ് നയൻതാരയുടെ അതേ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയെ തന്നെ ഹരി തിരഞ്ഞെടുത്തതും, നയൻതാരയ്ക്ക് പകരക്കാരിയായി കൊണ്ടുവരുവാൻ തീരുമാനിച്ചതും.
അതേസമയം മുക്തയെ നയൻതാരയുടെ ആരാധകർ അംഗീകരിക്കാത്തതാണെന്നും ചില താരങ്ങൾ മുക്തയുടെ കരിയർ തകർത്തതാണെന്നും ഒക്കെ ചിലർ പറയുന്നുണ്ട്. എന്നാൽ അങ്ങനെ അല്ല എന്ന് പിന്നീടുള്ള റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാക്കാൻ സാധിച്ചിരുന്നു. ഒരു പരിധിക്ക് അപ്പുറം തന്നെ കരിയറിന് സ്ഥാനം കൊടുക്കാതിരുന്ന മുക്ത വ്യക്തിജീവിതത്തിന് പ്രാധാന്യം നൽകിയത് കൊണ്ട് തന്നെയാണ് സിനിമയിൽ നിന്നും ഇടവേള എടുത്തത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.