ആദ്യത്തെ കഥ മറ്റൊരു സിനിമയുടേതുമായി സാമ്യം: മോഹൻലാൽ തന്നത് വെറും ഒരാഴ്ച: അങ്ങനെ ആ സൂപ്പർ ഹിറ്റ് ചിത്രം ഉണ്ടായി : സിബി മലയിൽ പറഞ്ഞത്

191

മോഹൻലാൽ എന്ന അഭിനയ പ്രതിഭയുടെ കരിയറിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒരു സംവിധായകനാണ് സിബി മലയിൽ. ഇരുവരും ഒന്നിച്ചപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ഹിറ്റുകൾ ആണ് പിറന്നത് . മോഹൻലാലും പല മലയാള സംവിധായകരുമൊത്തുള്ള വിജയ കൂട്ടുകെട്ടുകൾ പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരമാണ്,അതിൽ മോഹൻലാലും പ്രീയദർശനും തമ്മിലുള്ള കൂട്ട് കേട്ട് എന്നാൽ ഇക്കൂട്ടുകെട്ടുപലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് മോഹൻലാലും സിബി മലയിലും തമ്മിലുള്ള കൂട്ടുകെട്ട്. കലാമൂല്യത്തിലും അഭിനയ മികവിലും മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സഹകരണങ്ങളിലൊന്നാണിത്.

ബോക്സ് ഓഫീസ് വിജയത്തേക്കാൾ മുന്നിൽ

ADVERTISEMENTS

ഒരുകാലത്തെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഒരുക്കിയ കൂട്ട് കേട്ട് മോഹൻല്ല തനറെ കരിയർ ബേസ്ഡ് പ്രകടനങ്ങൾ നൽകിയ കൂട്ട് കേട്ട് .1986-ൽ പുറത്തിറങ്ങിയ “ദൂരെ ദൂരെ ഒരു കൂടുകൂട്ടാം” എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും സിബി മലയിലും തമ്മിലുള്ള സഹകരണം ആരംഭിക്കുന്നത്. ബോക്സ് ഓഫീസ് വിജയത്തേക്കാൾ ഈ കൂട്ടുകെട്ട് ശ്രദ്ധിക്കപ്പെട്ടത് കലാമൂല്യത്തിന്റെ പേരിലാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും പ്രശംസിക്കപ്പെട്ട ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചതും ഈ സഹകരണത്തിലൂടെയാണ്. അത്തരത്തിലുള്ള ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് സംഭവിച്ച കാര്യങ്ങൾ സിബി മലയിൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതാണ് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.

മോഹൻലാലും സിബി മലയിലും തമ്മിലുള്ള സഹകരണത്തിന്റെ ഉന്നതങ്ങളിലെത്തുന്ന ചിത്രമാണ് “ഭരതം”. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംഗീത ചിത്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കുന്നതിനൊപ്പം മോഹൻലാലിന്റെ അഭിനയ മികവിന്റെ ഉജ്ജ്വല പ്രകടനം കൂടിയാണ് ഈ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്കാരം മോഹൻലാലിനെ തേടിയെത്തുന്നത് . എന്നാൽ ഭാരതം എന്ന ചിത്രം ഉണ്ടായതിന് പിന്നിൽ ആരെയും അതിശയിപ്പിക്കുന്ന മറ്റൊരു പ്രതിഭ വിളയാട്ടം ഉണ്ട് .

READ NOW  മമ്മൂട്ടി തിലകനുമൊത്തു അഭിനയിക്കില്ല എന്ന് പറഞ്ഞു പക്ഷേ മകൻറെ കൂടെ തിലകൻ വേണം - അവർ തിലകനെ ഒതുക്കിയത് ഇങ്ങനെ - അടുത്ത സൃഹുതിന്റെ വെളിപ്പെടുത്തൽ.

ഭരതത്തിന്റെ പിറവിക്ക് പിന്നിലെ കഥ

“ഭരത”ത്തിന്റെ പിന്നിലെ കഥയും ശ്രദ്ധേയമാണ്. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് ചിത്രത്തിന് വേണ്ടി ഒരുക്കിയ കഥ, അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രവുമായുള്ള സാമ്യം കണ്ടെത്തിയതിനാൽ ഉപേക്ഷിക്കേണ്ടി വൈകിയും സിബി മലയിലും ലോഹിതദാസും കൂടി പെട്ടന്ന് കണ്ടെത്തിയ കഥയാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. സിബിമലയലിന്റെ കുടുംബത്തിൽ നടന്ന ഒരുസ് അംഭവത്തിൽ നിന്നാണ് സിബിയും ലോഹിതദാസും ചേർന്ന് ഈ സിനിമക്കുള്ള കഥയൊരുക്കിയത് ആ സംഭവത്തെ കുറിച്ച് സിബി മലയിൽ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

മോഹൻലാൽ നായകനായി താനും ലോഹിതദാസും ചേർന്ന് ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസം രാവിലെയാണ് താനും തിരക്കഥാകൃത് ലോഹിതദാസും ഒരു കാര്യം മനസിലാക്കുന്നത് തങ്ങൾ ഒരുക്കിയ കഥ ശ്രീ ബാലചന്ദ്ര മേനോന്റെ ഒരു പൈങ്കിളി കഥ എന്ന സിനിമയുടെ കഥയുമായി നല്ല സാമ്യമുണ്ട് എന്ന്. അതോടെ എല്ലാം തകിടം മാറിയും എന്ന അവസ്ഥയായി. എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരവസ്ഥ. സിനിമയുടെ പൂജ ചടങ്ങിന്റെ അന്നാണ് ഈ കാര്യം തങ്ങൾ മനസിലാക്കുന്നത്. മറ്റുളളവരെ കാര്യങ്ങൾ അറിയിക്കേണ്ട എന്ന് കരുതി തങ്ങൾ പൂജ ചടങ്ങു നടത്തി. അതിനു ശേഷം മോഹൻലാലിനോടും വളരെ അടുത്തുള്ള ചിലരോടും മാത്രം സംഭവം തുറന്നു പറഞ്ഞു.

READ NOW  മലയാള സിനിമയിലെ പക്ഷപാതത്തെ കുറിച്ച് ശാലിൻ സോയ; ചോദിച്ചാല്‍ പോലും ഭക്ഷണം തരാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്

ആ സമയം മോഹൻലാൽ വളരെ തിരക്കുള്ള നടനാണ്. തങ്ങളിലുള്ള വിശ്വാസം കൊണ്ടു തന്നെ പുതിയ ഒരു കഥയുണ്ടാക്കാൻ മോഹൻലാൽ തങ്ങൾക്ക് ഒരാഴ്ച സമയം തന്നു അതിൽ കൂടുതൽ അദ്ദേഹതിനു ഡേറ്റ് നീട്ടിക്കൊണ്ടു പോകാൻ ആവില്ലായിരുന്നു. മറ്റു സിനിമകളുടെ ഡേറ്റുമായി അത് ക്ലാഷ് ആകും. തങ്ങളോടുള്ള സ്നേഹവും വിശ്വാസവും കൊണ്ടാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ മുഴുവൻ കഥ പോലും കേൾക്കാതെ എത്തിയത്. ആകെ കഥയുടെ ചുരുക്കം മാത്രമാണ് പറഞ്ഞത് . സംഭവം ഇങ്ങനെയായതോടെ ആകെ പ്രതിസന്ധിയായി.

അങ്ങനെ മറ്റൊരു കഥക്കായി ലാൽ ഒരാഴ്ച സമയം തങ്ങൾക്ക് തന്നു. എന്നാൽ ഷൂട്ടിംഗ് മറ്റു കാര്യങ്ങൾക്കുമുള്ള യൂണിറ്റടക്കമുള്ള എല്ലാ കാര്യങ്ങളും റെഡി ആയിരുന്നതുകൊണ്ട് ഉടൻ തന്നെ ഒരു കഥ സംഘടിപ്പിക്കാൻ ആകുമോ എന്ന് ഒന്ന് ആലോചിച്ചു നോക്കാൻ വേണ്ടി താനും ലോഹിതദാസും മോഹൻലാലിനോട് സംസാരിച്ചു കുറച്ചു സമയം വാങ്ങി കോഴിക്കോട് ബീച്ചിൽ പോയിരുന്നു കഥകൾ ആലോചിക്കാൻ തുടങ്ങി.

പല കഥകളും ചിന്തിച്ചു എങ്കിലും ഒന്നും റെഡി ആയില്ല. അപ്പോൾ ആണ് തന്റെ കുടുംബത്തിൽ നടന്ന ഒരു സംഭവം സിനിമ ആക്കിയാലോ എന്ന് ലോഹിതദാസ് ചോദിച്ചത്. കുടുംബത്തിൽ നടന്ന സംഭവം ഒരു സിനിമയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു എന്ന് താൻ അപ്പോൾ പറഞ്ഞെന്നു സിബി മലയിൽ പറയുന്നു. തന്റെ മകന്റെ മാമോദിസ ചടങ്ങിനിടെ തന്റെ അടുത്ത ഒരു ബന്ധു മരിച്ചിരുന്നു. പക്ഷേ ചടങ്ങ് എല്ലാം സജ്ജമാക്കി എല്ലാ ബന്ധുക്കളും എത്തിയത് കൊണ്ട് തന്നെ മരിച്ചയാളുടെ സഹോദരൻ അകക്കാര്യം എല്ലാവരിൽ നിന്നും മറച്ചു വച്ചു.

READ NOW  ഓൺലൈൻ മാധ്യമങ്ങളെ ട്രോളി തന്റെ ഭർത്താക്കന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടു ഗായിക അമൃത സുരേഷ്.ആ പോസ്റ്റ് ഗോപി സുന്ദറിന് ടാഗ് ചെയ്തു താരം.

ആ സംഭവം എപ്പോളോ താൻ ലോഹിയോട് പറഞ്ഞിരുന്നു അതാണ് ലോഹി സിനിമയക്കിയാലോ എന്ന് ചോദിച്ചത്. എന്നാൽ ആദ്യം അത് തനിക്ക് സ്വീകാര്യമായിരുന്നില്ല, എന്നാൽ കുടുംബ പശ്ചാത്തലവും കഥാപത്രങ്ങളുടെ തൊഴിൽ പരിസരങ്ങളും രീതികളും ഏല്ലാം മാറ്റി ലോഹി ഒരു കഥ ഒരുക്കിയതോടെ അതും തനിക്ക് ഇഷ്ടമായി എന്നും അതോടെ തങ്ങൾ ആ കഥയുടെ ബലത്തിൽ തിരികെ മോഹൻലാലിൻറെ അടുത്തെത്തി ഈ പുതിയ കഥ പറഞ്ഞു.

കഥ കേട്ടു അമ്പരന്നു മോഹൻലാൽ അന്ന് പറഞ്ഞത് ഇത്രയും നല്ല കഥ ഇരുന്നിട്ടാണോ മുൻപത്തെ കഥ പറഞ്ഞത് എന്ന്. അപ്പോൾ തങ്ങൾ പറഞ്ഞത് ഈ കഥ ഇപ്പോൾ ഒരു മണിക്കൂർ കൊണ്ട് ഒരുക്കിയതാണ് എന്ന്. അങ്ങനെയാണ് മലയത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായ ഭാരതം ഉണ്ടാകുന്നത് എന്ന് സിബി മലയിൽ പറയുന്നു. ഭാരതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ആ വർഷത്തെ ദേശീയ അവാർഡ് മോഹൻലാലിന് ലഭിക്കുകയും ചെയ്തു.

ADVERTISEMENTS