ദിലീപിന്റെ ആ സൂപ്പർ ഹിറ്റ് സിനിമ പൃഥ്‌വി രാജിൽ നിന്ന് ദിലീപ് തട്ടിയെടുത്തതോ? അതിനെ കുറിച്ച് സച്ചി അന്ന് പറഞ്ഞത് ഇങ്ങനെ

21748

നടന്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച അല്ലെങ്കില്‍ നിര്‍ണായകമായ ചിത്രങ്ങളില്‍ ഒന്നാണ് രാമലീല. അങ്ങനെ പറയാന്‍ കാരണം നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി ദിലീപ് ജയിലില്‍ പോയതും ജമ്യത്തില്‍ ഇറങ്ങിയതായ സമയത്ത് താരത്തിന്റെ കരിയറിന്റെ നിര്‍ണായക വഴിത്തിരിവായ ഒരു ചിത്രമാണു രാമാലീല.ആ സമയത്തായിരുന്നു രാമലീലയുടെ റിലീസ് നടന്നത്.. പക്ഷെ ദിലീപ് അരീസ്റ്റ് ആകുന്നതിനു മാസങ്ങള്‍ക്ക് മുന്നെ തന്നെ ചിത്രം പൂര്‍ത്തിയായിരുന്നു.

ചിത്രത്തിലെ പല സീക്വന്‍സുകളും നടന്റെ വ്യക്തി ജീവിതവുമായി പല ബന്ധങ്ങളും തോന്നിപ്പിക്കുന രീതിയില്‍ ആയിരുന്നു. ഇതിനെ ചൊല്ലിയും വലിയ കോലാഹലങ്ങള്‍ അക്കാലത്തു ഉണ്ടായിരുന്നു. ഇപ്പോഴും കോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന കേസാണിത്.

ADVERTISEMENTS
   

വിജയ്ക്ക് പകയുണ്ടായാൽ പിന്നെ ചെയ്യുന്നത് – അജിത്തായാൽ ഇങ്ങനെ:എന്നും അത് കഴിഞ്ഞിട്ടേ വിജയ് വീട്ടിൽ പോകു-മാരിമുത്തു

ആയ സമയത്ത് ആ ചിത്രത്തിന്റെ കാസ്റ്റിംഗ്നെ പറ്റിയും വലിയ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ആദ്യം കാസ്റ്റ് ചെയ്തത് പ്രിഥ്വിരാജിനെ ആയിരുന്നു എന്നും പ്രിഥ്വിയില്‍ നിന്ന് ദിലീപ് ആ വേഷം തട്ടിയെടുക്കുകയിരുന്നു എന്നും ആ സമയത്ത് ചില മാധ്യമങ്ങള്‍ പറയുന്നു.

എന്നാല്‍ പിന്നീടൊരിക്കല്‍ ചിത്രത്തിന്റെ തിരക്കഥകൃതാത്തായിരുന്ന സച്ചി അതിന്റെ സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നു. ഒരഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹം അത് പറഞ്ഞത്. നവാഗതനായ അരുണ്‍ ഗോപിയായിരുന്നു രാമലീല സംവിധാനം ചെയ്തത്. തിരക്കഥ ഒരുക്കിയത് സച്ചിയും. ചിത്രം വലിയ വിജയമാണ് നേടിയത്. ഒരു പക്ഷെ ദിലീപിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി രാമാ ലീല ആ സമയത്ത് മാറിയിരുന്നു.

അന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് അനശ്വരനായ സംവിധായകന്‍ സച്ചി പറയുന്നത് ഇങ്ങനെ

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഷോലയ്ക്ക് ശേഷം ആ മമ്മൂട്ടി ചിത്രത്തിന്റേതാണ്-മണിരത്നം. കാരണം ഇതാണ്

കാര്യങ്ങളെ വളച്ചൊടിക്കുന്ന തരത്തിലുള്ള മാധ്യമ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ആ വാര്‍ത്ത എന്നാണ് അന്ന് സചി പറഞ്ഞത്. അന്ന് തനിക്കും അതിന്റെ ഇരയാകേണ്ടി വന്നിട്ടുണ്ട്. അന്ന് താന്‍ ഒരു മാധ്യമത്തിനു കൊടുത്ത ഒരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിരുന്നു അരുണ്‍ ഗോപിക്ക് വേണ്ടി ഞാന്‍ ആദ്യം ആലോചിച്ചത് ഒരു പ്രിഥ്വിരാജ് ചിത്രം ആയിരുന്നു എന്നും എന്നാല്‍ അന്ന് പ്രിത്വിരാജിനു ഉടനെ ഡേറ്റ് ഇല്ലാതിരുന്ന കൊണ്ടും താന്‍ തന്നെ ചെയ്യുന്ന അനാര്‍ക്കലി എന്നാ ചിത്രത്തില്‍ പ്രിഥ്വിരാജ് നായകനായത് കൊണ്ടും അടുത്ത രണ്ടു വര്‍ഷത്തേക്ക് ടേറ്റ് ഉണ്ടാകാന്‍ സാധ്യതയില്ല എന്ന് പ്രിഥ്വി തന്നെ പറഞ്ഞപ്പോളാണ് ആ പ്രോജക്റ്റ് മാറ്റി വച്ചിട്ട് ദിലീപിന് വേണ്ടി തന്നെ ഒരു സിനിമ ആലോചിച്ചത്. അത് ദിലീപിനോട് പറയുകയും ചെയ്തു അദ്ദേഹ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ആ മാധ്യമം അത് മാറ്റി പ്രിഥ്വി രാജിന് വേണ്ടി ഒരുക്കിയ ചിത്രമാണ്‌ പിന്നീടു ദിലീപിനായി നല്‍കിയത് എന്നാ രീതിയില്‍ ഞാന്‍ പറഞ്ഞതായി വാര്‍ത്ത കൊടുത്തു.

പക്ഷെ പിന്നീട് മറ്റൊരു ചാനല്‍ മംഗളം ആണെന്നാണ് ഓര്‍മ്മ പലരും തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആണ് താന്‍ അറിയുന്നത് എന്നും. രാമലീല ആദ്യം പ്രിത്വിരാജിനെ വച്ചായിരുന്നു പ്ലാന്‍ ചെയ്തത് എന്നും എന്നാല്‍ പിന്നീടു അത് ദിലീപ് തട്ടിയെടുത്തു എന്നുമൊക്കെ വാര്‍ത്ത കൊടുത്തു എന്നും സത്യത്തില്‍ അങ്ങനെയൊക്കെ വാര്‍ത്ത കൊടുക്കുന്നത് അക്രമം ആണെന്നാണ് അന്ന് സച്ചി പറഞ്ഞത്. എന്തും പറയാം എന്നാ നിലയിലേക്ക് മാധ്യമ പ്രവര്‍ത്തനം പോകുന്നത് മോശം ആണ്. അതിനെ പത്ര ധര്‍മ്മം എന്നൊന്നും പറയാന്‍ ആകില്ല എന്നും വേറെ പെരിട്ടാണ് വിളിക്കേണ്ടത് എന്നും അന്ന് അദ്ദേഹം ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇനി ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ ഏതെങ്കിലും ഒരു മാധ്യമത്തില്‍ വന്നത് കൊണ്ടാണ് അങ്ങനെ കൊടുത്തത് എന്നുണ്ടെങ്കില്‍ അവര്‍ ഒരു ചാനല്‍ അല്ലെ എന്നെ വിളിച്ചു ഒന്ന് തിരക്കാമല്ലോ ഞാന്‍ അങ്ങനെ പറഞ്ഞോ എന്ന് സച്ചി ചോദിച്ചു. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ ആണ് അവര്‍ അത് ചാനലില്‍ കൊടുത്തത്.ഇതൊന്നും ഒട്ടും യോജിക്കാന്‍ ആവില്ല എന്ന് സച്ചി അന്ന് പറഞ്ഞു . ദിലീപ് ഇങ്ങനെ ഒരു തെറ്റ് ചെയ്തുന്നു സ്വപ്നത്തില്‍ പോലും താന്‍ വിശ്വസിക്കുന്നില്ല എന്ന് സച്ചി അന്ന് പറഞ്ഞിരുന്നു.

തന്റെ 58-ാം വയസ്സിൽ 90 കോടി കടം തീർക്കാൻ അന്നൊക്കെ അമിതാഭ് ബച്ചൻ 16 മണിക്കൂർ ജോലി ചെയ്തു ഒരു ദിവസം 2 ഷിഫ്റ്റ് സംഭവം ഇങ്ങനെ

അവിചാരിതമായി ആണ് സച്ചി മലയാള സിനിമയെ വിട്ടു പിരിഞ്ഞത്. അദ്ദേഹം കഥ തിരക്കഥ സംവിധാനം ചെയ്ത അയ്യപ്പനും കോശിക്കും 69ആം ദേശീയഅവാര്‍ഡില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് അദേഹം സ്വന്തമാക്കിയിരുന്നു.

ADVERTISEMENTS