
ഒരുകാലത്ത് മലയാള സിനിമയിൽ വളരെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച ഒരു സംവിധായകനാണ് പോൾസൺ. ഒരുപാട് സിനിമ കാലത്തെ ഓർമ്മകളും അദ്ദേഹത്തിന് പങ്കുവയ്ക്കാൻ ഉണ്ട് അത്തരത്തിലുള്ള സിനിമ ചിത്രീകരണ സമയത്ത് മോഹൻലാലിനൊപ്പം പോയപ്പോൾ കൂടെ റൂമിൽ താമസിച്ചതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം.. പഴയകാല നടന്മാരുടെ ഒക്കെ കൂടെ താൻ ജോലി ചെയ്തതിനെ കുറിച്ച് അറിയാൻ മോഹൻലാലിന് വലിയ ആകാംക്ഷയായിരുന്നു. തങ്ങൾ അന്ന് ഒന്നിച്ച് കിടന്നുറങ്ങിയവർ ആണെങ്കിലും ഒരു ചാൻസ് ചോദിച്ചു പോയപ്പോൾ പിന്നീട് അദ്ദേഹം തനിക്ക് തന്നില്ല എന്നതും ഒരു വേദനയാണ് എന്നും പറയുന്നു.
നോക്കത്താ ദൂരത്ത് എന്ന സിനിമ ചെയ്യുന്ന സമയത്താണ് മോഹൻലാലിനോടൊപ്പം ഒരുമിച്ച് ഒരു മുറിയിൽ താമസിച്ചിരുന്നത്. ആ സമയത്ത് തങ്ങൾ രണ്ടുപേരും ഒരുമിച്ച് കിടന്നുറങ്ങുകയാണ് ചെയ്തിട്ടുണ്ടായിരുന്നത്. അപ്പോഴൊക്കെ ഞാൻ പഴയ നടന്മാരുടെ കൂടെ ജോലി ചെയ്തതിനെ കുറിച്ച് അദ്ദേഹം എന്നോട് ചോദിക്കുമായിരുന്നു.
നസീർ സാറിനെ ഒക്കെ കണ്ടുപഠിക്കണം. അദ്ദേഹം കൃത്യസമയത്തിൽ ലൊക്കേഷനിലേക്ക് തന്നെ ചെല്ലും എല്ലാവരുമായും അദ്ദേഹം നല്ല സഹകരണമാണ് എന്നൊക്കെ ഞാൻ അന്ന് മോഹൻലാലിനോട് പറയുകയും ചെയ്തിരുന്നു. നസീർ സാറിന്റെ ഒക്കെ പോലെ തന്നെയായിരുന്നു മോഹൻലാലും കൃത്യമായി ലൊക്കേഷനിൽ എത്തുകയും ഒക്കെ ചെയ്തിരുന്നു. ALSO READ:നിനക്കൊരു നായരെ കെട്ടിക്കൂടായിരുന്നോ ? മലയാള സിനിമയിലെ ജാതീയത തുറന്നു കട്ടി ജഗതി അന്ന് പറഞ്ഞത്.
മമ്മൂട്ടി അങ്ങനെയൊന്നും ചെയ്യുന്ന വ്യക്തിയല്ല എന്നല്ല ഞാൻ പറഞ്ഞതിന് അർത്ഥം മമ്മൂട്ടിയുമായി ആ സമയത്ത് എനിക്ക് സൗഹൃദം കുറവുമായിരുന്നു. ഡേറ്റ് പറഞ്ഞാൽ ആ ഡേറ്റിൽ മാത്രം ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.
മോഹൻലാൽ എല്ലാവരുമായി നല്ല കമ്പനി ആകുന്ന ടൈപ്പ് ആണ്. മമ്മൂട്ടി അധികം ആരോടും സംസാരിക്കാറില്ല. ആവശ്യമില്ലാതെ സംസാരിക്കുന്ന സ്വഭാവം അദ്ദേഹത്തിന് ഇല്ല എവിടെയെങ്കിലും ഇരിക്കുക മാത്രമാണ് ചെയ്യുന്നത്.
മോഹൻലാലിനോട് നമുക്ക് എന്ത് കാര്യങ്ങളും ധൈര്യമായി പറയാൻ പറ്റും. പക്ഷേ മമ്മൂട്ടിയോട് നമ്മൾ ഒരു കാര്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ മറുപടി എന്തായിരിക്കും എന്ന് ഒരു ഭയം ആളുകളിൽ ഉണ്ടായിരിക്കും. ഇപ്പോഴും ആ ഒരു ഭയം എല്ലാവർക്കും ഉണ്ട്. ഇത്രയും ഒക്കെ തനിക്ക് അവരുമായി ബന്ധമുണ്ടെങ്കിൽ പോലും ഇപ്പോൾ തനിക്ക് അവരെ നേരിട്ട് ചെന്ന് കാണാനോ പഴയതുപോലെ വിളിക്കുവാനോ പഴയപോലെ സ്വാതന്ത്ര്യത്തോടെ സംസാരിക്കാനും സാധിക്കില്ല. പക്ഷേ കാണുമ്പോൾ നല്ല സ്നേഹമാണ് രണ്ടുപേരും എന്ന് അദ്ദേഹം ഓർമിക്കുന്നു. ALSO READ:ലേഡീ സൂപ്പർസ്റ്റാർ ആണോ എന്ന ചോദ്യത്തിന് ഉർവശിയുടെ മറുപടി ഇങ്ങനെ
മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാൻ കൊതിച്ചു അദ്ദേഹത്തോടുള്ള പരിചയവും അടുപ്പവും വച്ച് ഒരു ഡേറ്റ് ചോദിച്ചിരുന്നു അന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹം പ്രിയദർശൻ സിബി മലയിൽ സത്യൻ അന്തിക്കാട് തുടങ്ങി മൂന്നാലു പേരുടെ സിനിമകൾ മാത്രമേ താൻ ചെയ്യുകയുള്ളൂ എന്നും പിന്നെ എപ്പോഴുമെങ്കിലും നോക്കാം എന്നാണ് അത് വലിയ വിഷമമുണ്ടാക്കി. ഒരിക്കൽ ചോദിച്ചു നാണം കെട്ടു അതുകൊണ്ടു പിന്നെ ചോദിയ്ക്കാൻ തോന്നിയില്ല.
പക്ഷേ തന്റെ കഷ്ടപ്പാട് അറിഞ്ഞു മമ്മൂട്ടി വലിയ ഒരു ഓഫ്ഫർ ഒരിക്കൽ മുന്നിൽ വച്ചിരുന്നു എന്നും അന്ന് അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്ക് മനസിലാക്കാൻ പറ്റാതെ പോയി അല്ലേൽ അത്രേം ബുദ്ധി ഉണ്ടായിരുന്നില്ല. തന്റെ അഞ്ചു സിനിമകളുടെ ഡേറ്റ് അന്ന് മമ്മൂട്ടി തനിക്ക് വച്ച് നീട്ടിയിരുന്നു പക്ഷേ .. ആ കഥ വായിക്കാൻ ക്ലിക്ക് ചെയ്യുക