അവരോട് പോയി പറയു നിത്യ മേനോൻ അത് ചെയ്യില്ലെന്ന് – നിത്യയുടെ തന്റേടം തുറന്നു പറഞ്ഞു സംവിധായക – സംഭവം ഇങ്ങനെ

2664

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. നിത്യ വളരെ മനോഹരമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ മുന്നിൽ ആണ്. ചില റോളുകള്‍ ചെയ്യാനുള്ള  താരത്തിന്റെ കഴിവ് വളരെ മികച്ചതാണന്നു തന്നെ പറയണം. പ്രത്യേകിച്ചും തന്റെടിയായ സ്ത്രീ കഥാ പത്രങ്ങള്‍ അല്ലെങ്കില്‍ ചുരു ചുറുക്കുള്ള പെണ്‍കുട്ടിയുടെ വേഷങ്ങള്‍ തുടങ്ങിയവ.

പലപ്പോഴും അതിന് താരത്തിന് അഭിനന്ദനങ്ങൾ ലഭിക്കാറുണ്ട്. ദുൽഖർ സൽമാൻ നായകനായ എത്തിയ ഓക്കേ കണ്മണി എന്ന ചിത്രം ആയിരുന്നു താരത്തിന്റെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. യഥാർത്ഥ ജീവിതത്തിൽ തന്റെ നിലപാടുകളൊക്കെ തുറന്നു പറയാൻ യാതൊരു മടിയുമില്ലാതെ സ്വഭാവം കൂടി നിത്യയ്ക്കുണ്ട്. നിത്യയെക്കുറിച്ച് സംവിധായകയായ നന്ദിനി റെഡി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS
   

തെലുങ്ക് സിനിമയിലെ എണ്ണം പറഞ്ഞ മുൻനിര സംവിധായകയാണ് നന്ദിനി റെഡി. മുമ്പൊരിക്കൽ നന്ദിനി സോഷ്യൽ മീഡിയയിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് താൽപര്യമില്ലാത്ത ഒരു രംഗത്തിൽ അഭിനയിക്കില്ലന്ന് നിത്യ തുറന്നു പറഞ്ഞതിനെ കുറിച്ചാണ് നന്ദിനി വ്യക്തമാക്കുന്നത്. നന്ദിനിയുടെ ആദ്യ ചിത്രത്തിലൂടെ ആയിരുന്നു തെലുങ്കിലേക്കുള്ള നിത്യയുടെ അരങ്ങേറ്റം. ഈ ചിത്രത്തിൽ അനാവശ്യമായ നിരവധി  രംഗങ്ങള്‍ ഉണ്ടായിരുന്നു. ആ രംഗത്തിൽ താൻ അഭിനയിക്കില്ലന്ന് നിത്യ തീർത്തു പറഞ്ഞു. നിർമ്മാതാക്കളുടെ നിർബന്ധം കാരണമാണ് അത്തരം രംഗങ്ങള്‍ തിരക്കഥയിൽ ആവശ്യമില്ലാതിരുന്നിട്ട് പോലും സിനിമയിൽ ഉണ്ടായത്.

READ NOW  ക്ഷമ പറഞ്ഞതിന് ശേഷം വീണ്ടും തല്ലി - മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ കരണത്ത് അടിച്ച ആ സംഭവം, ഒന്നും രണ്ടും തവണയല്ല.ചാക്കോച്ചൻ തുറന്നു പറയുന്നു

നിത്യ മദ്യപിക്കുന്ന രീതിയിലുള്ള ഒരു രംഗം എഴുതണം എന്നാണ് നിർമ്മാതാക്കൾ പറഞ്ഞത്. ഞാൻ അത് ചെയ്യില്ലന്ന് പറഞ്ഞു എങ്കിലും അവർ കേട്ടില്ല. നിങ്ങൾ ചെയ്യുന്നത് ശരിയാണോ.? അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് നിത്യ എന്നോട് ചോദിക്കുകയാണ് ചെയ്തത്.

പക്ഷേ ഈ സിനിമ തീർക്കണമെങ്കിൽ ഇങ്ങനെ ചെയ്തേ പറ്റൂ എന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ അന്ന് തീരെ ചെറിയ കുട്ടിയാണ്. കൂടിപ്പോയാൽ 21 വയസ്സ് കഴിഞ്ഞു നിൽക്കുന്ന സമയമാണ്. എന്നിട്ടും അവൾ എന്നോട് പറഞ്ഞത് നിങ്ങൾ അവരോട് പോയി പറയു നിത്യ മേനോൻ ഇത് ചെയ്യുന്നില്ല എന്ന്.

ധൈര്യത്തോടെ തന്നെയാണ് അവൾ അത് പറഞ്ഞത്. അവളിൽ നിന്ന് അന്ന് ഞാൻ പഠിച്ച ഒരു കാര്യമാണ് എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കണം എന്നത് തുടർന്ന് നിർമാതാവിനോടും പറഞ്ഞു. ഇങ്ങനെ ഒരു രംഗം ചെയ്യുന്നില്ല എന്ന്. അതെല്ല ഷൂട്ട് ചെയ്യണമെന്ന് നിർബന്ധമാണെങ്കിൽ നിങ്ങൾ തന്നെ ഷൂട്ട് ചെയ്യാനും ആവശ്യപ്പെട്ടു.

READ NOW  ആ ദിവസം ഞാൻ എന്റെ അഭിനയ ജീവിതം അവസാനിപ്പിക്കും ഉറപ്പാണ് മോഹൻലാൽ മനസു തുറന്നു പറയുന്നത്.
ADVERTISEMENTS