അയാൾ പറഞ്ഞതുകൊണ്ട് മലയാള സിനിമ പിന്നെ എന്നെ വിളിച്ചിട്ടില്ല- മലയാള സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട കാര്യം തുറന്നടിച്ചു സംവിധായകൻ പദ്മകുമാർ.

166

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അംഗീകരിക്കപ്പെട്ട സിനിമകളുടെ സംവിധായകൻ നടൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് സംവിധായകൻ എം ബി പത്മകുമാർ. മൈ ലൈഫ് പാർട്ണർ എന്ന അദ്ദേഹത്തിന്റെ ചിത്രം നിരവധി പുരസ്‌ക്കാരങ്ങൾ വാരി കൂട്ടിയിരുന്നു.അതെ പോലെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും തിളങ്ങിയ നടൻ പക്ഷേ പിന്നീട് അധികം സിനിമകൾ ചെയ്തിട്ടില്ല അഭിനേതാവെന്ന നിലയിലും കാണാൻ കഴിഞ്ഞിട്ടില്ല ഇപ്പോൾ അതിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞു അദ്ദേഹം പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പ് വൈറൽ ആയിരിക്കുകയാണ്. നിവേദ്യം എന്ന ചിത്രത്തിന് ശേഷം തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടാതിരുന്നത് ഒരാളുടെ ഇടപെടൽ കൊണ്ടാണ് എന്ന് അദ്ദേഹം പറയുന്നു. കുറിപ്പ് വായിക്കാം

വേവുന്ന മലയാള സിനിമയുടെ ഭാഗമാണോ ഞാൻ എന്ന് ചോദിച്ചാൽ. ആണെന്ന് ഞാൻ പറയും. പക്ഷെ അല്ലെന്ന് മലയാള സിനിമ പറയും. ‘നിവേദ്യ’ത്തിന് ശേഷം ഒരു സിനിമാക്കാരനായിട്ട് എന്നെ മലയാള സിനിമ ചേർത്തു വച്ചിട്ടില്ല. കാരണം ഞാൻ എന്റെ വ്യക്തിത്വത്തെ സംരക്ഷിക്കാൻ, ഒരു ചലച്ചിത്ര പ്രവർത്തകന്റെ മുൻപിൻ ശ്രമിച്ചത് കാരണം.(ഞാനൊരു സ്ത്രീയല്ലെന്നിരിക്കെ, പുരുഷനായതുകൊണ്ട് പീഢനം എന്നു പറയാൻ പറ്റില്ലല്ലോ).

ADVERTISEMENTS
   
See also  ആറാട്ട് ഗോപന്റെ പതിനാറടിയന്തരം എന്ന് പറഞ്ഞ ഒരു പടമുണ്ട് നല്ല ചിത്രമായിരിക്കും എന്ന് പറഞ്ഞു മോഹന്‍ലാലിനെ വീഴ്ത്തിയതാണ്

അദ്ദേഹം പറഞ്ഞിട്ടെന്നവണ്ണം മലയാള സിനിമ പിന്നെ എന്നെ വിളിച്ചിട്ടില്ല. പിന്നീട് എനിക്ക് അഭയം തന്നത് സീരിയലാണ്, സിനിമാ താരങ്ങളോട് കിടപിടിക്കാൻ ശേഷിയില്ലാത്ത സീരിയൽ താരങ്ങൾ നേരിടുന്ന ചൂഷണങ്ങളെ കാണാൻ ഹേമാ കമ്മീഷനെന്നല്ല ഒരു കമ്മീഷനും പിറവിയെടുക്കില്ല എന്നുറപ്പുള്ളതുകൊണ്ട്, എന്റെ അസ്തിത്വം സംരക്ഷിക്കേണ്ട ബാധ്യത, എന്നിൽ നിക്ഷിപ്തമായതുകൊണ്ട്, ഞാൻ എന്റെ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടേയിരുന്നു .

ഞാൻ പറഞ്ഞു വരുന്നത്; എല്ലാവരും എന്നോട് ചോദിക്കും എന്താണ് അടുത്ത സിനിമ സംവിധാനം ചെയ്യാൻ താമസിക്കുന്നതെന്ന്. ഞാൻ അവരോട് പറയും എനിക്ക് സംവിധായകൻ എന്ന അംഗീകാരം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തന്നിട്ടും താരങ്ങളുടെ ഡേറ്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന് . താരങ്ങൾ പറയുന്നത്, അവാർഡ് പടത്തിലല്ല കാര്യം കോമേഴ്സിയൽ സിനിമ ചെയ്ത എക്സ്പീരിയൻസ് കാണിക്കു എന്ന്.

എക്സ്പീരിയൻസ് ഇല്ലാത്തതുകൊണ്ട് ജോലി തരില്ലെന്ന് സ്ഥാപനങ്ങൾ പറയുമ്പോൾ, ജോലി തന്നാലല്ലേ എക്സ്പീരിയൻസ് കിട്ടു എന്നു പറയുന്ന ഉദ്യോഗാർത്ഥികളെപ്പോലെ; താരങ്ങൾ ഡേറ്റ് തന്നാലല്ലേ ഒരു കൊമേഴ്സ്യൽ സിനിമ എനിക്ക് ചെയ്യാൻ സാധിക്കു എന്ന് ചിന്തിക്കാമെങ്കിലും; എന്റെ ചിന്തകളിൽ ന്യൂജെന്റെ ഉപരിപ്ലവതയുടെ കുറവുണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കി, എന്റേ വഴിയിലൂടെ നടന്ന്, കാലങ്ങളായി കരുത്തുള്ള അഭിനേതാക്കളുമായി ഒരു സിനിമ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.(മലയാള സിനിമ കരുത്തുള്ള അഭിനേതാക്കളാൽ സമൃദ്ധമാണല്ലോ, അവർ മറന്നുപോയെങ്കിലും!). വാസ്തവത്തിൽ എന്റെ ഫോൺ എടുക്കാത്ത നടന്മാരുണ്ട്, ബ്ലോക്ക് ചെയ്തവരുണ്ട്. ഇൻസെക്യൂറാണ് ഞാനെന്നുപോലും പറഞ്ഞവരുണ്ട്.

See also  ലൈം#ഗി ക പീ ഡ നം അടക്കം സിനിമ ലോകത്തെ ക്രൂരതകൾ എന്തൊക്കെയാണെന്ന് തുറന്നു പറഞ്ഞു നടി രേവതി.

മരം വെട്ടാൻ ആറുമണിക്കൂർ തന്നാൽ നിങ്ങൾ ആദ്യം എന്തു ചെയ്യുമെന്ന് ചോദിച്ചവരോട് ആദ്യത്തെ നാലുമണിക്കൂർ കോടാലിയുടെ മൂർച്ചകൂട്ടുമെന്ന് ഏബ്രഹാംലിങ്കൻ പറഞ്ഞതുപോലെ , എന്നെ ഒഴിവാക്കിയ നാളിത്രയും എന്നിലെ ക്രീയേറ്റിവിറ്റിയുടെ മൂർച്ചകൂട്ടുകയായിരുന്നു ഞാൻ. ആരും ഡേറ്റ് തന്നില്ലെങ്കിലും മൂർച്ചകൂട്ടിയ ആയുധവുമായി ഞാനൊരു സിനിമ ചെയ്യുവാൻ പോവുകയാണ്, ഇപ്പോൾ. വരുന്നതു വരട്ടെ, നിങ്ങളുടെ അനുഗ്രഹവും സപ്പോർട്ടും വേണം….. ബാക്കി, കാലം തീരുമാനിക്കട്ടെ…..

ADVERTISEMENTS