മികച്ച ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങൾ മാത്രം മതി അദ്ദേഹത്തെ എന്നും പ്രേക്ഷകർക്ക് ഓർമ്മിച്ചുവയ്ക്കാൻ നേരവും പ്രേമവും. അതിനുശേഷം ഇറങ്ങിയോ ഗോൾഡ് എന്ന ചിത്രം സാമ്പത്തികമായി നഷ്ടമായില്ലെങ്കിൽ പോലും തിയേറ്ററിൽ വലിയ വിജയം നേടിയില്ല.. വലിയ താരനിരയിൽ വന്നിട്ട് പോലും ഈ ചിത്രം വിജയം നേടാതിരുന്നത് ഇത്രത്തോളം വിജയം നേടിയ ഒരു ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ വല്ലാതെ തന്നെ അൽഫോൻസ് പുത്രനെ ബാധിച്ചിരുന്നു. അദ്ദേഹത്തെ അത് വളരെ മോശമായ നിലയിൽ ബാധിച്ചിരുന്നു എന്ന് ആളുകൾ മനസ്സിലാക്കിയത് അദ്ദേഹം ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോയപ്പോഴാണ്
തുടർന്ന് സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെച്ചിരുന്ന പല പോസ്റ്റുകളും വളരെയധികം ശ്രദ്ധ നേടിയതായിരുന്നു.. നല്ല ചിത്രങ്ങൾ ഏറ്റെടുക്കാൻ മലയാളികൾക്ക് യാതൊരു മടിയുമില്ല എന്നതിന്റെ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ പ്രേമം എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ അദ്ദേഹം എന്ത് മോശം ചിത്രം ചെയ്താലും അത് ആളുകൾ അംഗീകരിക്കണം എന്ന നിലയിൽ ആയിരുന്നു ..
തന്റെ സിനിമകൾ മനപ്പൂർവ്വം ആരൊക്കെയോ ചേർന്ന് പൊട്ടിക്കുകയാണ് എന്ന നിലയിലായിരുന്നു അൽഫോൻസ് പിന്നീട് സംസാരിച്ചത് ഇതിനിടയിൽ മാനസികമായി അദ്ദേഹം വല്ലാതെ തകർന്നുപോയി എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴിതാ ഒരു സംവിധായകനിൽ നിന്നും ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഒരു വാക്കാണ് ഇപ്പോൾ അൽഫോൻസ് തന്റെ ആരാധകരോട് പറഞ്ഞിരിക്കുന്നത്. എവിടെയോ നല്ല രീതിയിൽ കിളി പോയിട്ടുണ്ട് എന്ന് ഒരു ആരാധകൻ കമന്റ് ചെയ്തപ്പോൾ അതിന് താഴേ കേട്ടാൽ അറയ്ക്കുന്ന തെറിയാണ് അൽഫോൺസ് പുത്രൻ മറുപടിയായി നൽകിയിരിക്കുന്നത്.
മാത്രമല്ല ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ സംസാരിക്കുകയാണെങ്കിൽ അയാളുടെ വീട് തിരഞ്ഞുപിടിച്ച് അവിടെ വന്ന് തല്ലും എന്നുകൂടി അൽഫോൺസ് പറയുന്നുണ്ട്. ഒരേ ചീത്ത വാക്ക് തന്നെ രണ്ടും മൂന്നുവട്ടം അദ്ദേഹം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു സംവിധായകൻ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇത്തരം രീതികൾ അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും ഒരു വ്യക്തിയുടെ തകർച്ച അംഗീകരിക്കുന്നു. പക്ഷേ അതിന് മറ്റുള്ളവരെ ഒരിക്കലും പഴിക്കേണ്ട കാര്യമില്ല എന്നുമാണ് പലരും പറയുന്നത്. നിങ്ങളുടെ ചിത്രങ്ങൾ നല്ലതാണെങ്കിൽ തീർച്ചയായും ആളുകൾ അത് ഏറ്റെടുക്കുക തന്നെ ചെയ്യും മറിച്ച് മോശം ചിത്രങ്ങൾ ആളുകൾ ഏറ്റെടുക്കണം എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്നാണ് പലരും ചോദിക്കുന്നത്.