ഐശ്വര്യ രാജേഷ് പഴയതൊക്കെ മറന്നു ഓട്ടോക്കൂലി പോലും കയ്യിലില്ലാതിരുന്ന ഒരു കാലമുണ്ട്. സംവിധായകൻ രംഗത്ത്

5507

തമിഴ് സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടിയാണ് ഐശ്വര്യ രാജേഷ്. അടുത്ത സമയത്ത് നടിയുടെ പുതിയ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു അത്.

ഈ ചിത്രം വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത് ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു. ജീവിതത്തിലെ ദുരിതങ്ങളെക്കുറിച്ചും ദുഃഖങ്ങളെ കുറിച്ചും ഒക്കെ പല അഭിമുഖങ്ങളിലും താരം തുറന്നു പറഞ്ഞിട്ടുണ്ട്.

ADVERTISEMENTS
   

വളരെ ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുക്കേണ്ടി വന്ന പെൺകുട്ടിയാണ് ഐശ്വര്യ.

സഹോദരന്റെ മരണശേഷം ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു എന്ന് താരം തന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ താരത്തെക്കുറിച്ച് ഒരു സംവിധായകൻ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സംവിധായകനായ വീര പാണ്ഡ്യൻ ആണ് താരത്തെക്കുറിച്ച് സംസാരിക്കുന്നത്. വീര പാണ്ഡ്യന്റെ സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്ത് എത്തുന്നത്.

READ NOW  അജിത് സുന്ദരനാണ് എന്നാൽ അതിലും സുന്ദരൻ ഈ മലയാളം നടനാണ്: തൻറെ ഹീറോ ആയ നടനെ കുറിച്ചു ദേവയാനി

എന്നാൽ ആ കാര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പോലും നടി തുറന്നു പറഞ്ഞിട്ടില്ല എന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ ഇപ്പോൾ രംഗത്തെത്തിയത്.. തന്റെ അരികിൽ വരുന്ന സമയത്ത് ഓട്ടോക്കൂലി കൊടുക്കാനുള്ള പണം പോലും നടിക്ക് ഉണ്ടായിരുന്നില്ല.

ഓട്ടോക്കൂലിയ്ക്ക് ഉള്ള പണം പോലും താനായിരുന്നു നൽകിയിരുന്നത്. അതുപോലെതന്നെ നടിയെ നായികയാക്കാൻ തീരുമാനിച്ചപ്പോൾ തന്റെ സുഹൃത്തുക്കളിൽ പലരും തന്നോട് അത് വേണ്ട എന്ന് പറഞ്ഞിരുന്നു. കാരണം അപ്പോൾ ഐശ്വര്യ വളരെയധികം വണ്ണം വച്ചിരിക്കുന്ന സമയമായിരുന്നു.

അതുകൊണ്ടു തന്നെ നടിയെ നായികയാക്കേണ്ട എന്നായിരുന്നു സുഹൃത്തുക്കളൊക്കെ പറഞ്ഞത്. എന്നാൽ താനാണ് അക്കാര്യത്തിൽ മുൻകൈ എടുത്തത്. ഇപ്പോൾ നടി വലിയ താരമായി ആ സമയത്ത് തന്നെ മറക്കുകയാണ് ചെയ്തത്.

തന്റെ ചിത്രത്തിലൂടെയാണ് വന്നത് എന്ന് ഒരു അഭിമുഖത്തിലും താരം ഇതുവരെയും പറഞ്ഞിട്ടില്ല എന്നാണ് സംവിധായകനായ വീര പാണ്ഡ്യൻ പറയുന്നത്.

READ NOW  തൃഷയുടെ ഒപ്പം അഭിനയിക്കാൻ പാടില്ല എന്ന് നിർബന്ധമായി സംഗീത പറഞ്ഞു എന്നാൽ വിജയിയത് കേട്ടില്ല. ലിപ്പ്‌ലോക്ക് രംഗത്തിലടക്കം അഭിനയിച്ചു..

മലയാളത്തിലും നടിയുടെ കഴിവ് ശ്രദ്ധ നേടിയിട്ടുള്ളതാണ്. ജോമോന്റെ സുവിശേഷങ്ങൾ എന്ന് ദുൽഖർ സൽമാൻ ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായി ആയിരുന്നു ഐശ്വര്യ എത്തിയത്. അടുത്തകാലത്ത് നടൻ ജോജു ജോർജ് നായകനായ പുലിമട എന്ന ചിത്രത്തിലും താരമായി എത്തിയിരുന്നു.

ADVERTISEMENTS