ആ സംഭവത്തോടെ ഇടവേള ബാബുവിനോടുള്ള ദിലീപിന്റെ വൈരാഗ്യം ഇരട്ടിച്ചു – പിന്നെ നടന്നത് – ലാൽ ജോസ് പറഞ്ഞത്

15663

മലയാള സിനിമയുടെ ജനപ്രിയനായകൻ എന്ന ലേബലിൽ ഇപ്പോഴും അറിയപ്പെടുന്ന നടൻ ദിലീപ് ആണ്. അയൽപക്കത്തെ പയ്യൻ എന്നുള്ള ഒരു ഇഷ്ടമാണ് ദിലീപിനോട് പ്രേക്ഷകർക്ക് എപ്പോഴും ഉള്ളത്. എന്നാൽ കുറച്ചു കാലങ്ങൾക്ക് മുൻപ് ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ച ചില പ്രശ്നങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.

കൊച്ചിയിൽ നടി അക്രമിച്ച സംഭവത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട നടൻ ദിലീപ് ആയിരുന്നു. ഇതിന്റെ പേരിൽ അദ്ദേഹം ജയിലിൽ വരെ കിടക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. സിനിമ സംഘടനയായ അമ്മ പോലും ഒരു സാഹചര്യത്തിൽ ദിലീപിനെ കൈവിടുകയായിരുന്നു ചെയ്തത്.

ADVERTISEMENTS
   

സിനിമാലോകത്ത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംവിധായകനായ ലാൽ ജോസ്. വർഷങ്ങൾക്കു മുൻപ് ലാൽ ജോസ് ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു ശ്രദ്ധ നേടിക്കൊണ്ടിരുന്നത്. സിനിമ നടനായി എത്തുന്നതിന് മുൻപ് സഹസംവിധായകനായി ദിലീപ് സിനിമയിൽ എത്തിയിട്ടുണ്ടായിരുന്നു. അത്തരത്തിൽ സഹ സംവിധായകനായി ദിലീപ് എത്തിയ ഒരു ചിത്രമായിരുന്നു കമൽ സംവിധാനം ചെയ്ത ഗസൽ എന്ന ചിത്രം.

READ NOW  സംവിധായകൻ ആയ പ്രിയദർശനെ പോലും അന്ന് ഇന്നസെന്റ് അമ്പരപ്പിച്ചു.അതിനു ഒരിക്കലും ഒരു റീടേക്ക് ഇല്ല. സത്യൻ അന്തിക്കാട്

ഗസലിൽ വളരെ രസകരമായ ഒരു കഥാപാത്രമുണ്ട് ഒരു നമ്പീശൻ കഥാപാത്രം അത് ദിലീപിന് ലഭിക്കുമെന്ന് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചു ഈ ചിത്രം തുടങ്ങുന്നത് തന്നെ ഒരു ഗാനരംഗത്തിൽ ആണ്. ആ തുടക്കരംഗത്തിൽ ആണ് ഈ കഥപാത്രം വരുന്നത് ഈ റോൾ ദിലീപിന് ലഭിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

അങ്ങനെ പ്രതീക്ഷിച്ചിരിക്കുന്ന സമയത്താണ് കമൽ സർ പറയുന്നത് ഇടവേള ബാബുവിന് ആ ഒരു റോള് നൽകാമെന്ന് അതിന് കാരണം അദ്ദേഹത്തിന്റെ നാട്ടുകാരനാണ് എന്നും പറയുന്നു. അതല്ലാതെ മറ്റൊരു റോൾ അയാൾക്ക് കൊടുക്കാനുമില്ല. അതുകൊണ്ടു നമ്പീശൻ റോൾ ബാബുവിന് അദ്ദേഹം ഉറപ്പിച്ചു ഗത്യന്തരമില്ലാതെ ഞങ്ങൾ എല്ലാം സമ്മതിച്ചു

അങ്ങനെ ആ കഥാപാത്രം ഇടവേള ബാബുവിനെ നൽകാൻ തീരുമാനിച്ചു. അല്പം വിഷമത്തോടെയാണെങ്കിലും സെറ്റിൽ ഉള്ള ബാക്കിയുള്ള പലരും അത് സമ്മതിക്കുകയായിരുന്നു ചെയ്തത്. എന്നാൽ എല്ലാവരുടെയും മനസ്സിൽ ദിലീപിന് ലഭിക്കണം എന്നായിരുന്നു.

READ NOW  മലയാള സിനിമയില്‍ നിന്നും തന്നെ പുറത്താക്കാന്‍ കളിച്ചയാളെ കുറിച്ച് വെളിപ്പെടുത്തലുമായി നടി ഭാമ

ഇതിനു മുൻപ് മറ്റൊരു ചിത്രത്തിലും ഇത്തരത്തിൽ സംഭവിച്ചിരുന്നു. ഒരു കഥാപാത്രം വന്നപ്പോൾ അത് ഇടവേള ബാബുവിനാണ് ലഭിച്ചിരുന്നത്. അങ്ങനെ വരുമ്പോൾ ആളുകൾക്കിടയിൽ ഒരു വൈരാഗ്യം ഉണ്ടാകും. അങ്ങനെ ഇടവേള ബാബുവിനോട് തനിക്കും ദിലീപിനും ഒരു വൈരാഗ്യം ഉണ്ടായി. അതിന്റെ കൂടെയാണ് ഇതും കൂടി ഞങ്ങളുടെ വൈരാഗ്യം ഇരട്ടിച്ചു.

സെറ്റിൽ വന്നിറങ്ങിയ ഇടവേള ബാബുവിനെ കണ്ടപ്പോൾ അയാളുടെ ലുക്ക് പഴയകാലത്തെ രൂപത്തിലാക്കണമെന്ന് കമൽ സർ പറഞ്ഞപ്പോൾ തന്നെ ഞാൻ കൊണ്ടുപോകാം എന്ന് പറഞ്ഞ് ബാർബർ ഷോപ്പിലേക്ക് ദിലീപ് ബാബുവിനെയും കൊണ്ട് ഇറങ്ങി.

അത് കഴിഞ്ഞ് തിരിച്ച് സെറ്റിലേക്ക് ബാബുവുമായി ദിലീപ് തിരിച്ചെത്തിയപ്പോൾ കമൽ സാർ അടക്കമുള്ളവർ ചിരിച്ചു പോയിരുന്നു. കാരണം അത്രത്തോളം രസകരമായ ലുക്കിലായിരുന്നു ഇടവേള ബാബു തിരിച്ചെത്തിയത് മുടിയൊക്കെ പറ്റയടിച്ച് മീശ വരപോലെയാക്കി മറ്റൊരു രൂപത്തിൽ. ആ കോലം കണ്ടു സെറ്റിൽ ആർക്കും ചിരി നിർത്താനായില്ല. ദിലീപ് തന്റെ കലിപ്പ് മൊത്തം തീർത്തത് അങ്ങനെയാണ് . പക്ഷേ ആ രൂപത്തിലും ആ ചിത്രത്തിൽ ഇടവേള ബാബു അഭിനയിച്ചിട്ടുണ്ടായിരുന്നു എന്നും ലാൽ ജോസ് ഓർമ്മിക്കുന്നു.

READ NOW  പ്രേം നസീറിനെ ഉമ്മറിന് ഇഷ്ടമല്ലായിരുന്നു അതിന്റെ കാരണം ഇതായിരുന്നു- ശാന്തിവിള ദിനേശ് പറഞ്ഞത്.
ADVERTISEMENTS