ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്,ആ സത്യമറിഞ്ഞത് ഒരു ഡ്രൈവറിൽ നിന്ന് വെളിപ്പെടുത്തലുമായി സംവിധായകൻ

2551

ദിലീപ് നടിയെ ആക്രമത്തിച്ച കേസിൽ ജയിലിലായിരുന്ന സമയത് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ ആക്രമണങ്ങൾ സമൂഹത്തിന്റെ നാനാ തുറകളിലും നിന്ന് ഉണ്ടായിരുന്നു. ആ സമയങ്ങളിലെല്ലാം മലയാള ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശ് ദിലീപിന്റെ പക്ഷത്തു നിന്ന് സംസാരിച്ചിരുന്നു. ദിലീപിനോട് തനിക്കു പ്രതെയ്കിച്ചു വ്യക്തി ബന്ധങ്ങൾ ഇല്ല എന്നും പക്ഷേ അയാൾ ച്യ്തിട്ടുള്ള പല നല്ല കാര്യങ്ങളും തനിക്കു അറിയാമെന്നും പലപ്പോഴും ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയിരുന്നു.

ADVERTISEMENTS
   

ഇപ്പോൾ ശാന്തിവിള ദിനേശ് വെളിപ്പെടുത്തിയ ഒരു കാര്യം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. കൊച്ചിൻ ഹനീഫയെ കുറിച്ച് സംസാരിക്കവെയായിരുന്നു ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞത്. ഒരു കാർ ഡ്രൈവറിൽ നിന്ന് ലഭിച്ച കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

സംവിധായകന്റെ വാക്കുകൾ ഇങ്ങനെ… പട്ടണം റഷീദിനെ കാണാൻ വേണ്ടി ഒരിക്കൽ എറണകുളത്ത് പോയിരുന്നു. എന്നാൽ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനിൽ നിന്ന് ഒരു കാർ വന്നാണ് അന്ന്എന്നെ കൊണ്ട് പോയത്.വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയിൽവെ സ്റ്റേഷൻ വരെ പോകാനായി ഒരു കാർ ഏർപ്പാടാക്കി തന്നിരുന്നു.

തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറിൽ കൊണ്ട് ചെന്ന് ഇരുത്തി. കാറിൽ ഒരു ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിൻ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്.

ദിലീപിന്റെ സവന്തം കാറാണ് അത്. അത് ഓടി കിട്ടുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്. പക്ഷേ ദിലീപ് ജയിലിലായിരുന്ന സമയത്ത് കാർ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാർ വീണ്ടും ശരിയാക്കായത്. അതിൻറെ പണവും ദിലീപ് ആയിരുന്നു നൽ കിയിരുന്നതെന്നും അന്ന് തന്നോട് ഡ്രൈവർ പറഞ്ഞിരുന്നതായും ശാന്തിവിള ദിനേശ് ഓർക്കുന്നു.

ADVERTISEMENTS
Previous articleതാങ്ങും തണലുമായി നിന്ന ഭർത്താവ് പെട്ടന്ന് അങ്ങ് പോയപ്പോൾ പെട്ടെന്ന് ഡിപ്രഷനിലായി പോയി: ആദ്യ ഭർത്തിവിനെ കുറിച്ച് ബിന്ദു പണിക്കർ
Next articleതേങ്ങുമീ വീണയിൽ അനിയത്തിപ്രാവിന് വേണ്ടി ഒരുക്കിയ നിങ്ങളിതുവരെ കേൾക്കാത്ത ആ ഗാനം ഇതാ