മലയാള സിനിമയിലെ പ്രൗഢ ഗംഭീരനും അതികായനുമായിരുന്നു തിലകൻ.അഭിനയ കുലപതി എന്ന് നിസ്സംശയം പറയാവുന്ന വ്യക്തി കൂടി ആയിരുന്നു അദ്ദേഹം.എന്നാൽ എല്ലായ്പ്പോഴും വിവാദങ്ങളെ അദ്ദേഹം കൂട്ട് പിടിച്ചിരുന്നു.തന്റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയാൻ മടിയില്ലാത്ത വ്യക്തിത്വമായിരുന്നു തിലകൻ .
അദ്ദേഹത്തിൻറെ ഈ സ്വഭാവ സവിശേഷതകൾ എല്ലാവര്ക്കും ഉൾക്കൊള്ളാനാകുന്ന ഒന്ന് ആയിരുന്നില്ല .മെഗാ സ്റ്റാർ മമ്മൂട്ടിയെയും ദിലീപിനെയും ഉൾപ്പെടെ നിരവധി പേരെ നിശിതമായി അദ്ദേഹം വിമർശിച്ചിട്ടുണ്ട്.ദിലീപിനെ വിഷം എന്ന് തിലകൻ വിളിച്ചിട്ടുണ്ട് .അതിനു കാരണം എന്തെന്ന് ജനപ്രിയ നായകൻ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട് .
മമ്മൂട്ടിയും താനുമായി ഉടക്കിയിട്ടുണ്ടെന്നും അതിനെല്ലാം വ്യക്തമായ കാരണമുണ്ടെന്നും ,ദിലീപ് ഒരു വിഷമാണെന്നും അത് എന്റെ അനുഭവത്തിൽ നിന്നും എനിക്ക് മനസ്സിലായതാണെന്നും തിലകൻ തന്നെവെളിപ്പെടുത്തിയിട്ടുണ്ട്.
എന്ത് കാരണങ്ങള്‍ കൊണ്ടും തന്റെ നിലപാ ടുകളില്‍ നിന്നും അണുവിട വ്യതി ചലിക്കാത്ത അദ്ദേഹം ,അമ്മയില്‍ നിന്നുള്ള വിലക്ക് ഉള്‍പ്പെടെ ഒരുപാട് പ്രതിസന്ധികള്‍ നേരിടെണ്ടതായി വന്നു.
തന്നെ വിഷം എന്ന് തിലകൻ വിളിക്കാൻ ഇടയാക്കിയ സംഭവത്തെ കുറിച്ച് ദിലീപ് പറയുന്നതിങ്ങനെ .ഒരിക്കൽ അമ്മയുടെ മീറ്റിങ് നടക്കുന്ന ഇടത്തു തിലകൻ ചേട്ടൻ കുറെ പോലീസുമായി കടന്നു വന്നു പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു .മമ്മൂട്ടി അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചു. നിങ്ങൾ ഞങ്ങളുടെയൊക്കെ അച്ഛന്റെ സ്ഥാനത്താണ് ,ഞങ്ങൾ നിങ്ങളുടെ മക്കളുടെ സ്ഥാനത്തല്ലേ എന്നൊക്കെ പറഞ്ഞു മമ്മൂക്ക വളരെ ഇമോഷണലായി .
ഒടുവിൽ പറഞ്ഞു പറഞ്ഞു അദ്ദേഹം കരയുകയും ചെയ്തു .മമ്മൂക്ക കരയുന്നത് കണ്ട തിലകൻ ചേട്ടൻ എണീറ്റ് നിന്ന് ഇത് കള്ളക്കരച്ചിലാണെന്നു പറയുക കൂടി ചെയ്തതോടെ കണ്ടു നിന്ന എനിക്ക് അത് സഹിക്കാൻ ആയില്ല .
ഞാൻ ചാടി എണീറ്റ് തിലകനോട് കൈ ചൂണ്ടി പറഞ്ഞു.തെറ്റ് ചെയ്തത് നിങ്ങളാണ് മമ്മൂക്ക അല്ല . ഞാനും നിങ്ങളും കുറച്ചു സിനിമയിലെ അച്ഛനും മകനുമായി അഭിനയിച്ചുള്ളു എങ്കിലും ഞാൻ നിങ്ങളെ അച്ഛാ എന്ന് വിളിച്ചത് എന്റെ മനസ്സറിഞ്ഞു തന്നെയാണ് .
തെറ്റ് ചെയ്തത് നിങ്ങളാണ് അതിനു ആ വലിയ മനുഷ്യനെ വേദനിപ്പിക്കണ്ട ആവശ്യമില്ല എന്ന്. അന്ന് തിലകൻ ചേട്ടൻ എന്നെ അടിമുടി നോക്കിയ ആ നോട്ടം ഇപ്പോഴും എന്റെ മനസ്സിലുണ്ട് എന്ന് ദിലീപ് പറയുന്നു.
ഒരുപക്ഷെ ദിലീപ് അന്ന് മമ്മൂക്കയ്ക്ക് അനുകൂലമായ നിലപാട് എടുത്തു അദ്ദേഹത്തെ എതിര്‍ത്തതിനാലാകാം ദിലീപിനെ ശത്രു പക്ഷത്തു കണ്ടതെന്ന് അദ്ദേഹം പറയാതെ പറയുന്നു.