ദിലീപിന് ഈ ഗതി വരാൻ കാരണം എന്റെ ശാപം – സംഭവം വെളിപ്പെടുത്തി നിർമ്മാതാവ്.

9031

മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളാണ് നടൻ ദിലീപ് ജനപ്രിയ താരം ജനപ്രിയ നായകൻ എന്നീ ടൈറ്റിലുകൾ പ്രേക്ഷകർ നൽകിയ നടൻ. പക്ഷേ മഞജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപെടുത്തുകയും നടി കാവ്യ മാധവനെ വിവാഹം കഴിക്കുകയും ചെയ്തതോടു കൂടി അതുവരെ ഉണ്ടായിരുന്നു ഇമേജിൽ ഇടിവ് ഉണ്ടാകുകയും അതോടെ വിവാദങ്ങളും ദിലീപിൻറെ കരിയറിൽ കൂട്ടായി എത്തിത്തുടങ്ങി.

അതിന് തൊട്ടു പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിസ്ഥാനത്ത് വരികയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കരിയറിൽ ജ്വലിച്ചു നിന്ന സമയത്ത് വലിയൊരു വീഴ്ചയാണ് ദിലീപിന് ഉണ്ടായത്.

ADVERTISEMENTS
   

സിനിമയിൽ അടുത്ത സുഹൃത്തുക്കൾ പോലും താരത്തോട് അടുത്ത് പെരുമാറുന്നതിൽ അകലം പാലിക്കുകയും സഹകരണം കുറയ്ക്കുകയും ചെയ്തു. കാരണം താരത്തോട് സഹകരിക്കുന്നവർ പോലും പോലീസിൻറെ നിരീക്ഷണത്തിൽ ആകുന്ന അവസ്ഥ വരെ ഉണ്ടായി.

നടി അക്രമിക്കപ്പെട്ട കേസ് ഇപ്പോഴും കോടതിയുടെ പരിഗണന ഉള്ളതിനാൽ അതിലെ ശരികളെക്കുറിച്ച് ആർക്കും പറയാൻ ആകില്ല. എങ്കിലും വലിയൊരു വിഭാഗം ആൾക്കാരും ദിലീപിനെ പ്രതിസ്ഥാനത്ത് കാണുകയും കുറ്റവാളിയായി കാണുകയും ചെയ്തു. പക്ഷേ കോടതിയുടെ അന്തിമ വിധി വരാതെ നമുക്ക് അങ്ങനെ ഒരു തീരുമാനത്തിൽ എത്താൻ കഴിയില്ല എന്നുള്ള വസ്തുത ആരും പരിഗണിക്കുന്നില്ല.

താര സംഘടനയായ അമ്മയിലും, നിർമ്മാതാക്കളുടെ സംഘടനയിലും വിതരണക്കാരുടെ സംഘടനയിലും അങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും ശക്തമായ സ്വാധീനമുള്ള മേൽക്കോയ്മ ഉള്ള ഒരു നടനായിരുന്നു ദിലീപ്. ഈ സംഭവത്തോടെ എല്ലാ മേഖലയിൽ നിന്നും ദിലീപ് വിട്ടു നിൽക്കുകയാണ്.

താരത്തിന് കരിയറിലുള്ള ഈ വലിയ ഇടിവ് സംഭവിച്ചതിനുശേഷം അദ്ദേഹത്തിനോട് എതിരയുള്ള പലരും തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പറയുന്നത് ഒരു പതിവാക്കി. നിരവധി സംവിധായകരും നിർമ്മാതാക്കളും തങ്ങൾക്ക് ദിലീപിൽ നിന്ന് നേരിട്ട് മോശ അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതൊക്കെ സത്യമാണോ എന്നുള്ളത് നമുക്കറിയില്ല അക്കൂട്ടത്തിലേക്ക് ഇപ്പോൾ മറ്റൊരു നിർമ്മാതാവ് കൂടി എത്തിയിരിക്കുകയാണ്.

ദിലീപിന്റെ ദി ഡോൺ എന്ന ചിത്രം നിർമ്മിച്ച നിർമാതാവ് എസ് ചന്ദ്രകുമാറാണ് ഇപ്പോൾ ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് എസ് ചന്ദ്രകുമാർ ദിലീപിനെതിരെ അതി രൂക്ഷമായ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

അദ്ദേഹം അഭിമുഖത്തിൽ പറയുന്നത് ഇപ്രകാരമാണ്.

മോഹൻലാലിൻറെ വർണ്ണപകിട്ട് സിനിമ എഴുതിയ ബാബു ജനാർദ്ദനൻ തൻറെ അടുത്ത സുഹൃത്താണ് എന്നും, ഒരിക്കൽ അദ്ദേഹത്തെ കണ്ടപ്പോൾ അദ്ദേഹം തന്നോട് പറഞ്ഞു നീ വളരെ ബുദ്ധിമുട്ടിലല്ലേ നീ പോയി ദിലീപിനെ കാണൂ നിൻറെ അവസ്ഥ അറിയുമ്പോൾ ഒരു ചിത്രത്തിന് ദിലീപ് ഡേറ്റ് തരാതിരിക്കില്ല എന്ന്.

ആ സമയത്ത് ബാബു ജനാർദ്ദനൻ തനിക്ക് വേണ്ടി ഒരു സിനിമയുടെ ഫുൾ സ്ക്രിപ്റ്റ് തയ്യാറാക്കി വെച്ചിരിക്കുകയാണ് . സത്യത്തിൽ ദിലീപ് ഇപ്പോൾ ആകെ ഞെരുങ്ങി നിൽക്കുന്ന ഈ സമയത്ത് ഇത് പറയുന്നത് ശരിയല്ലെന്ന് എനിക്കറിയാം പക്ഷേ തൻറെ സങ്കടം കൊണ്ട് പറഞ്ഞു പോവുകയാണ് എന്ന് ചന്ദ്രകുമാർ പറയുന്നു.

താൻ ഡേറ്റ് ആവശ്യപ്പെട്ടുകൊണ്ട് ദിലീപിൻറെ വീട്ടിൽ ചെന്നു. ആലുവ ശിവക്ഷേത്രത്തിന്റെ നേരെ ആയിട്ടാണ് ദിലീപിൻറെ വീടിൻറെ നിർമ്മാണം വീട് തുറന്നാൽ ഭഗവാൻ ശിവനെയും പാർവതിയും കാണാം ആ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ദിലീപ് കരിയറിൽ വലിയ മോശം കാലയളവ് നേരിടുന്ന ഈ സമയത്ത് അദ്ദേഹത്തെക്കുറിച്ച് പറയുന്നത് തെറ്റാണ്. ഏത് ഭാഗത്താണ് കുറ്റം. ദിലീപിന്റെ ഭാഗത്താണോ മറ്റ് ഭാഗത്താണോ എന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

താൻ ദിലീപിനെ നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ ദിലീപ് പറഞ്ഞത് “അണ്ണാ എന്നെ കുറെ നാളത്തേക്ക് നോക്കണ്ട. എനിക്ക് കുറെ നാളത്തേക്ക് ഡേറ്റ് ഇല്.ല ഇനി ഡേറ്റ് ഉണ്ടെങ്കിലും തരാൻ പറ്റില്ല”. ഇത് കേട്ടപ്പോൾ എനിക്ക് ആകെ സങ്കടമായി പോയി. അഹങ്കാരം കൂടി പോയല്ലോ ഭഗവാനെ എന്ന് അന്നേരം അവിടെ നിന്ന് മനസ്സുരുകി വിളിച്ചു പോയി.

അന്ന് ഭഗവാനെ നോക്കി നിന്ന് അങ്ങനെ പറഞ്ഞ് എൻറെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി. അതിൻറെ അടുത്ത ദിവസം മുതൽ അളിയന് പണി കിട്ടിത്തുടങ്ങി എന്നാണ് നിർമ്മാതാവ് എസ് ചന്ദ്രകുമാർ പറയുന്നത്.

അപ്പോൾ ഞാൻ ആലോചിക്കുകയാണ് ഞാൻ വിളിച്ച വിളി ഭഗവാൻ അപ്പോൾ തന്നെ കേട്ടല്ലോ എന്ന്. അസിസ്റ്റൻറ് ഡയറക്ടറായി നിൽക്കുന്ന സമയം മുതൽ ദിലീപിന് എന്നെ അറിയാം. ഓരോ വർഷം കൂടുന്തോറും ദിലീപിന്റെ സൗന്ദര്യം കൂടുന്നതുകൊണ്ടാണ് ദിലീപ് സിനിമയിൽ വന്നത് അല്ലാതെ ദിലീപിൻറെ മാങ്ങാണ്ടി മുഖം കൊണ്ട് സിനിമയിൽ വന്നാൽ സിനിമയിൽ പറ്റുമോ. കഴിവുള്ള നടനാണ് പക്ഷേ അഹങ്കാരമായി പോയി. അതുകൂടാതെ പലരോടും അയാൾക്ക് വളരെ വലിയ പുച്ഛമാണ്. നമ്മൾ ആരെയും പുച്ഛിക്കരുത്. ഒരു ഭാഗ്യവും നിമിത്തവും കൊണ്ടാണ് സിനിമയിലെത്തുന്നത്. അഹങ്കാരവും പുച്ഛവും അമിതമായാൽ നമ്മൾ സിനിമയിൽ ഒന്നുമില്ലാതെയാകും എന്ന് ദിലീപിന്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കണം.

ഇനിയെങ്കിലും ദിലീപ് മറ്റുള്ളവരോട് പുച്ഛം മാറ്റി നിർത്തും എന്നും, നന്നാവുമെന്നും താൻ കരുതുന്നതായി ചന്ദ്രകുമാർ പറയുന്നു.

നടി ആക്രമിക്കപ്പെട്ട വിഷയത്തെക്കുറിച്ചും അവതാരകൻ ചോദിക്കുന്നുണ്ട് ഇരുവരും തമ്മിൽ ബിസിനസ് ഉഒക്കെ ഉണ്ടാകും. പക്ഷേ ഇത് ആരുടെ ഭാഗത്താണ് തെറ്റ് എന്നുള്ളത് തനിക്കറിയില്ല എന്ന് അത് അറിയാതെ നമ്മൾക്കൊന്നും പറയാൻ ആകില്ല എന്നും പറയുന്നു.

ഡോൺ കൂടാതെ പൃഥ്വിരാജ് നായകനായി സിംഹാസനം എന്ന ചിത്രവും ചന്ദ്രകുമാര്‍ നിർമ്മിച്ചിരുന്നു രണ്ടു ചിത്രങ്ങളും പരാജയമായിരുന്നു. അതോടെ അദ്ദേഹം ആകെ ഞെരുക്കത്തിലായിരുന്നു.

ADVERTISEMENTS