ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തിലേക് തിരിച്ചു കൊണ്ടുവരണമെന്ന് ചിന്തിച്ചിട്ടില്ലേ : ദേവൻ നല്കിയ മറുപടി ഇങ്ങനെ .

1

മലയാള സിനിമയിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച നടൻ ദിലീപിന്റെ ജീവിതത്തിലെ നിർണ്ണായക സംഭവവികാസങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടൻ ദേവൻ. ദിലീപ് ഇനി ഒരിക്കലും ‘അമ്മയിലേക്ക് തിരിച്ചുവരില്ലെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, ഒരു സമൂഹം ദിലീപിനെ വേദനിപ്പിക്കുകയും ഒറ്റപ്പെടുത്തുകയുമായിരുന്നുവെന്നും ദേവൻ പറയുന്നു. ദിലീപിനോട് വ്യക്തിപരമായി താൻ എല്ലാ കാര്യത്തിലും ഒപ്പമാണെന്നും അദ്ദേഹത്തിന്റെ നന്മ തിരിച്ചറിയണമെന്നും ദേവൻ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ തിരിച്ചുവരവ്; ദേവന്റെ നിരീക്ഷണങ്ങൾ

ADVERTISEMENTS
   

ദിലീപിന്റെ സിനിമാജീവിതം, സ്വകാര്യ ജീവിതം, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ എന്നിവയെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദേവൻ. ദിലീപിനെ വീണ്ടും ‘അമ്മ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് സിനിമാ സംഘടനകളായ ‘അമ്മ’യിലോ മറ്റ് പ്രബലരായ വ്യക്തികളോ കാര്യമായി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. “ദിലീപിനെ തിരിച്ചു കൊണ്ടുവരുന്നതിനെപ്പറ്റി ആരും സംസാരിക്കുന്നില്ല. അമ്മയിലേക്കോ പ്രാഥമിക അംഗത്വത്തിലേക്കോ അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരുന്നതിനെക്കുറിച്ച് ഒരു ചർച്ചയുമില്ല,” ദേവൻ പറയുന്നു.

ഒരു വ്യക്തിയെ സമൂഹം ഒറ്റപ്പെടുത്തുകയും കുറ്റവാളിയാക്കുകയും ചെയ്താൽ അയാൾക്ക് എങ്ങനെ തിരിച്ചുവരാൻ സാധിക്കുമെന്നും ദേവൻ ചോദിച്ചു. “നന്മയുള്ള ഒരുപാട് ആൾക്കാർക്ക് പോലും ദിലീപിനെ പിന്തുണയ്ക്കാൻ കഴിയാത്ത ഒരവസ്ഥയുണ്ട്. ഞാൻ ഉൾപ്പെടെയുള്ള ഒരു സമൂഹമാണ് ദിലീപിനെ വേദനിപ്പിച്ചത്, വിഷമിപ്പിച്ചത്, കുറ്റവാളിയാക്കിയത്. അങ്ങനെ നിൽക്കുമ്പോൾ അയാൾ എങ്ങനെ തിരിച്ചുവരും? എനിക്കൊരിക്കലും തോന്നുന്നില്ല ദിലീപ് തിരിച്ച് വരുമെന്ന്. എനിക്കതിൽ ഒരു വിശ്വാസവുമില്ല,” ദേവൻ തന്റെ നിലപാട് വ്യക്തമാക്കി.

“അയാൾ വൈകാരികമായി തകർന്നു, ഇനി തിരിച്ച് വരില്ല”

ദിലീപിനോടൊപ്പം എല്ലാ കാര്യത്തിലും താൻ നിലകൊള്ളുന്നുവെന്ന് ദേവൻ ആവർത്തിച്ചു പറഞ്ഞു. “ദിലീപിന്റെ ഭാഗത്ത് ഞാൻ എല്ലാ കാര്യത്തിലും ദിലീപിന്റെ കൂടെയാണ്. കാരണം അദ്ദേഹത്തിന്റെ നന്മ നമ്മൾ തിരിച്ചറിയണം.” എന്നാൽ, ദിലീപിനെ നേരിട്ട് പോയി എത്ര അഭ്യർത്ഥിച്ചാലും അദ്ദേഹം ഇനി ‘അമ്മ സംഘടനയിലേക്ക് വരില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ദേവൻ കൂട്ടിച്ചേർത്തു. അതിനു അയാൾ പറയുന്ന ന്യായം ശെരിയാണ്.

“അയാൾ വൈകാരികമായി തകർന്നുപോയി. എനിക്കിനി അത് വേണ്ടെന്ന് അയാൾക്ക് തോന്നും. അത്രയും ദ്രോഹം ഈ സമൂഹം ദിലീപ് എന്ന മനുഷ്യനോട് ചെയ്തിട്ടുണ്ട്. അയാളുടെ ജീവിതം, അയാളുടെ കുടുംബം, ബന്ധുക്കൾ, ഭാര്യ, കുട്ടികൾ, കരിയർ എല്ലാം തകർന്നുപോയില്ലേ?” ദേവന്റെ വാക്കുകളിൽ ദിലീപിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളോടുള്ള വലിയ സഹാനുഭൂതി പ്രകടമാണ്.

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന ജനപ്രിയ നായകൻ പിന്നീട് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നേരിട്ട പ്രതിസന്ധികളും അതിനെ തുടർന്നുണ്ടായ ഒറ്റപ്പെടലുകളും അദ്ദേഹത്തിന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും സാരമായി ബാധിച്ചുവെന്ന് ദേവന്റെ വാക്കുകൾ അടിവരയിടുന്നു. ദിലീപ് എന്ന വ്യക്തിയോട് സമൂഹം കാട്ടിയ ക്രൂരതയുടെ നേർസാക്ഷ്യമായി ഈ വാക്കുകൾ മാറുകയാണ്. ഈ വിഷയത്തിൽ സിനിമാ ലോകത്തുനിന്നും ആദ്യമായല്ല ഇത്തരം പ്രതികരണങ്ങൾ വരുന്നത്. എങ്കിലും, ദേവന്റെ ഈ തുറന്നുപറച്ചിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നത് ഉറപ്പാണ്. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാക്കപ്പെടുകയും എ കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയും ആണ് എന്നുള്ളതാണ് വസ്തുത. കേസിന്റെ വിചാരണ എത്രയും പെട്ടന്ന് പൂർത്തിയാക്കണം എന്ന് ദിലീപ് ആവർത്തിച്ചു ആവശ്യപ്പെടുന്നുണ്ട്. ദിലീപ് താര സംഘടനായിൽ സെക്രട്ടറിയായി ചുമതലയിൽ ഇരിക്കുമ്പോഴാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നതും അദ്ദേഹം പ്രതിയാക്കപ്പെടുന്നതും. അതിനു ശേഷം അദ്ദേഹം സംഘടനയിൽ നിന്ന് രാജി വച്ച് പുറത്തു പോവുകയായിരുന്നു.

ADVERTISEMENTS