ഒരു സിനിമയിൽ ലിപ്പ്‌ലോക്ക് രംഗം ചെയ്യണ്ട എന്ന് ഭാര്യ പറഞ്ഞാൽ എന്തു ചെയ്യും? ഡയാന നൽകിയ മറുപടി വൈറൽ

2965

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത വ്യക്തിത്വമാണ് ധ്യാൻ ശ്രീനിവാസൻ. വലിയൊരു ആരാധകനിരയെ തന്നെ ചെറിയ സമയം കൊണ്ട് ധ്യാൻ ശ്രീനിവാസൻ സ്വന്തമാക്കി. അദ്ദേഹം സിനിമകളെക്കാൾ കൂടുതലായും ശ്രദ്ധ നേടുന്നത് അഭിമുഖങ്ങളിലൂടെയാണ് എന്ന് പറയണം.

ധ്യാനിന്റെ അഭിമുഖങ്ങൾക്കെല്ലാം ആരാധകനിര വളരെ കൂടുതലാണ്. വളരെ പെട്ടെന്ന് തന്നെ ധ്യാൻ ശ്രീനിവാസിന്റെ ഓരോ അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു അഭിമുഖത്തിൽ ഞാൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENTS

ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് ഒരു ലിപ്പ്ലോക്കാ സിനിമയിൽ ആവശ്യമാണ് എന്നിരിക്കെ ഭാര്യ അത്തരം ഒരു രംഗം ചെയ്യേണ്ട എന്ന് പറയുകയാണെങ്കിൽ എന്തായിരിക്കും ചെയ്യുന്നത് എന്നായിരുന്നു അവതാരിക ചോദിച്ചത്.

ഒരു ചെറു ചിരിയോടെയാണ് ഇതിന് ധ്യാൻ മറുപടി പറയുന്നത്. അങ്ങനെ ഒരിക്കലും തന്റെ ഭാര്യ പറയില്ല എന്നാണ് ആദ്യം തന്നെ ധ്യാൻ മറുപടി പറയുന്നത്. സിനിമയ്ക്ക് വേണ്ടിയാണെന്ന് അവൾക്കറിയാം പിന്നെ എന്നെ പണ്ട് അവൾ ഒരുപാട് പൊക്കിയത് ആണ്. അതുകൊണ്ട് അങ്ങനെ വേണ്ട എന്ന് ഒന്നും അവൾ പറയില്ല എന്നാണ് ധ്യാൻ പറയുന്നത്. ഞങ്ങൾ ഒരു പത്ത് പതിനാറു വർഷത്തെ പരിചയമാണ് എന്നും എന്റെ എല്ലാ സ്വഭാവങ്ങളും ഭാര്യയ്ക്ക് അറിയാമെന്നും ധ്യാൻ പറയുന്നു.

READ NOW  ഇതുകൊണ്ടാണ് വാപ്പച്ചി അല്പം പരുക്കനായി പെരുമാറുന്നത് - കാരണം എന്നോട് പറഞ്ഞിട്ടുണ്ട് - ദുൽഖർ സൽമാൻ പറഞ്ഞത്..

ഭാര്യയുമായി പ്രണയത്തിൽ ആയിരുന്ന സമയത്ത് തന്നെ അവരുടെ ജൂനിയേഴ്സുമായി താൻ പ്രണയത്തിലായിരുന്നു എന്ന് രസകരമായ രീതിയിൽ ധ്യാൻ പറയുന്നുണ്ട്. ഒരു സീരിയസ് റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ തന്നെ മറ്റു പ്രണയങ്ങൾ ഉണ്ടായിരുന്നോ എന്ന് അവതാരിക ചോദിക്കുമ്പോൾ ഒറ്റ സീരിയസ് റിലേഷൻഷിപ്പ് ബാക്കിയൊക്കെ ടൈം പാസ് എന്നാണ് രസകരമായ രീതിയിൽ ധ്യാൻ ശ്രീനിവാസൻ പറയുന്നത്.

ഭാര്യയുമായുള്ള ധ്യാനിന്റെ ബോണ്ട് എത്രത്തോളം വലുതാണ് എന്ന് ഈ ഒരു വാക്കിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും. ധ്യാനിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഒരു പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ ആയിരിക്കും. അത്രത്തോളം മനോഹരമായ രീതിയിലാണ് ഭാര്യയെ കുറിച്ച് ധ്യാൻ പറയുന്നത്. തന്റെ എല്ലാ തോന്നിവാസങ്ങളും അറിയാവുന്ന ഒരു വ്യക്തി തന്നെയാണ് ഭാര്യ എന്ന രീതിയിലാണ് ധ്യാൻ സംസാരിക്കുന്നത്..

ADVERTISEMENTS