പണ്ടൊക്കെ ഈ മീ ടൂ ഉണ്ടായിരുന്നേൽ ഞാനൊക്കെ പെട്ടേനെ ഇപ്പോളും അകത്തായിരുന്നേനെ- മീ ടൂ വിനെ പരിഹസിച്ചെന്നാരോപിച്ചു ധ്യാൻ ശ്രീനിവാസനെതിരെ പ്രമുഖ എഴുത്തുകാരൻ.ഇരകൾ തുറന്നു പറയണം എന്നാഹ്വാനം.

518

നടൻ ശ്രീനിവാസന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനാണ് ധ്യാനിന്റെ മുതിർന്ന സഹോദരൻ. ഇപ്പോൾ അടുത്തിടെ ധ്യാൻ നൽകിയ ഒരു ഇന്റെർവ്യൂവിലെ ചില ഭാഗങ്ങൾ വളരെ വൈറലായിരുന്നു. വളരെ തുറന്നുള്ള ധ്യാനിന്റെ പെരുമാറ്റം പ്രേക്ഷകർ വളരെ ആവേശത്തോടെ സ്വീകരിച്ചിരുന്നു. അച്ഛന്റെ അതെ പാതയിൽ തുറന്നു വിമർശനാത്മകമായി ആണ് ധ്യാൻ സംസാരിക്കുന്നത് എന്നും അഭിമുഖം കണ്ട പലരും പറഞ്ഞു. എന്നാൽ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്.

തന്റെ കോളേജ് കാലവും അന്ന് സംഭവിച്ച പ്രണയവുമെല്ലാം തുറന്നു പറഞ്ഞ ധ്യാൻ സ്വാഭാവികമായി പറഞ്ഞ ചില വാക്കുകൾ ആണ് താരത്തെ പുലിവാല് പിടിപ്പിച്ചത്. ഒരേ സമയം താൻ ക്യാംപസിൽ വച്ചൊക്കെ നാലും അഞ്ചും പെൺകുട്ടികളെ വരെ വളരെ ആത്മാർത്ഥമായി പ്രേമിച്ചിട്ടുണ്ടായിരുന്നു എന്നും ധ്യാൻ പറയുന്നു. അത് പോലെ ഈ മീ ടൂ വൊക്കെ അന്നില്ലല്ലോ ഇനി ഉണ്ടായിരുന്നേൽ താൻ പെട്ട് പോയേനെ ഇപ്പോഴാണല്ലോ ഡവ ട്രെൻഡ് വന്നത് പണ്ട് ഇതില്ലല്ലോ അല്ലായിരുന്നേൽ ഒരു പതിനാല് പതിനഞ്ചു വര്ഷം അകത്തായേനെ എന്നും താരം പറയുന്നു. വളരെ ഹാസ്യാത്മകമായി പറഞ്ഞ ഈ പ്രതികരണം എപ്പോൾ സാമൂഹിക മാധ്യമത്തിലടക്കം വലിയ വിവാദമായിരിക്കുകയാണ്.

ADVERTISEMENTS
READ NOW  ശിവാജിയിൽ മോഹൻലാലിനെ അഭിനയിപ്പിച്ചു ചെറുതാക്കി കാണിക്കാനുള്ള ശ്രമവും ശങ്കർ നടത്തിയിരുന്നു. മുൻപ് ദിലീപിനോട് ചെയ്ത പോലെ.

പ്രശസ്ത എഴുത്തുകാരനായ എൻ എസ് മാധവൻ രംഗത്തെത്തിയിരിക്കുകയാണ്. ചില സ്ത്രീപക്ഷ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലടക്കം ധ്യാനിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരാളുടെ കുറ്റകൃത്യങ്ങൾ കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞു പോകുമെന്നാണ് ധ്യാൻ അടക്കമുള്ളവർ കരുതുന്നത് എന്നും ഇത്തരം വീമ്പു പറയുന്നവർക്കെതിരെ ഇരകളായിട്ടുള്ളവർ തുറന്നു സംസാരിക്കേണ്ട സമയമാണ് എന്നും അദ്ദേഹം പറയുന്നു.

ADVERTISEMENTS