നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം ധർമജൻറെ ഫേസ്ബുക് പോസ്റ്റിൽ ഒരാൾ താരത്തിന്റെ മറുപടി

1585

മലയാളത്തിലെ കോമഡി താരങ്ങളിൽ വളർന്നു വരുണൻ താരമാണ് ധർമജൻ ബോൾഗാട്ടി. മുൻപ് കോൺഗ്രസ് സ്ഥാനാർത്ഥിയായായി അദ്ദേഹം നിയമ സഭയിലേക്കു മത്സരിച്ചിട്ടും ഉണ്ട്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ സാനിധ്യം ആയിട്ടുള്ള താരമാണ് ധർമജൻ. അദ്ദേഹത്തിന്റെ നിരവധി കോമഡി രംഗങ്ങൾ ഇപ്പോളും വലിയ ഹിറ്റാണ്.

സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളിൽ സ്വന്തം നിലപാട് വ്യക്തമാക്കി എന്നും മുന്നോട്ട് വന്നിട്ടുള്ള ആളാണ് ധർമജൻ. ഇപ്പോൾ ധർമജൻ ഫേസ് ബുക്കിൽ അരിസ്റ്റോ സുരേഷിനൊപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു ആ ചിത്രത്തിന് താഴെ വന്ന ചില കമെന്റുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ADVERTISEMENTS
   

ഒരാൾ ധർമജൻ തന്നെ പറ്റിച്ചു എന്ന് തരത്തിൽ ഒരു പോസ്റ്റ് പങ്ക് വച്ചിരുന്നു. വൈശാഖൻ കാർത്തികേയൻ എന്ൻ ഫേസ് ബുക്ക് ഐഡിയിൽ നിന്നാണ് കമെന്റ് വന്നത്. നിന്റെ വീട്ടിൽ വന്നു ചായയൊക്കെ ഞാനും കുടിച്ചിട്ട് അന്ന് നീ ധർമൂസിന്റെ പേരിൽ ഞങ്ങടെ കയ്യിൽ നിന്ന് വാങ്ങിയ ക്യാഷ് ഇന്ന് വരെ തിരിച്ചു നൽകിയിട്ടില്ല എന്നും അയാൾ ആരോപിക്കുന്നുണ്ട് . നിന്നെ വിശ്വസിച്ച എത്ര പേരെ നീ പറ്റിച്ചിട്ടുണ്ട് എന്ന് ഞാൻ പറയാതെ തന്നെ നിനക്ക് അറിയാം മറ്റൊരാൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് അയാൾ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇതിനു ധർമജൻ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

വൈശാഖ് ഞാൻ ഇന്നാണ് ഈ പോസ്റ്റ് കാണുന്നത് ഞാനങ്ങനെ ഫെയ്സ് ബുക്കും വാട്സാപ്പും എപ്പോഴും നോക്കാറില്ല..പിന്നെ പറ്റിച്ച കാര്യം എനിക്ക് 46 വയസ്സായി എന്റെ ജീവിതത്തിൽ കുറെ പേർ എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല നിങ്ങളുടെ കൈയ്യിന്ന് 5 രൂപ വങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റ്വോ …എല്ലാവരും രക്ഷപെടാൻ വേണ്ടി നിലകൊണ്ടു … പക്ഷേ വിശ്വസിച്ചവർ ചതിച്ചു പേര് പോയത് എന്റെ … ഞാനു

ഇതിനു മറുപടിയായി മുൻപ് ധര്മജനെതിരെസാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസ് കേസെടുത്ത ചാനൽ വീഡിയോ അയാൾ പങ്ക് വച്ചിട്ടുണ്ട് . ആ വിഡിയോയിൽ നാല്പത്തിയഞ്ചു ലക്ഷം രൂപ ധർമജനും സുഹൃത്തുക്കളും ചേർന്ന് തട്ടിയെടുത്തു എന്നായിരുന്നു വാർത്ത. ധർമൂസ് ഫിഷ് ഹബ്ബിന്റെ പേരിലാണ് അന്ന് പൈസ തട്ടിയെടുത്തത് എന്ന് വിഡിയോയിൽ പറഞ്ഞത്.

പരസ്യമായി ഒരാളെ അപമാനിക്കരുത് എന്ന് നിരവധി പേർ കമെന്റായി പറയുന്നുണ്ട്.പക്ഷേ അയാളുടെ പണം പോയിട്ടുണ്ട് എന്ന് ധർമ്മജന്റെ മറുപടിയിൽ വ്യക്തമാണ്.പക്ഷേ താൻ ഇന്നേ വരെ ഒരാളുടെയും പണം തട്ടിയിട്ടില്ല എന്നും ഞാൻ താങ്കളുടെ പണം തട്ടിയെടുത്തു എന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ കഴിയുമോ എന്നും ധർമജൻ ചോദിക്കുന്നു. തന്നെ ഇന്നേ വരെ നിരവധി പേർ പറ്റിച്ചിട്ടുണ്ട് എന്നാൽ താൻ ആരെയും പറ്റിച്ചിട്ടില്ല എന്നും കൂടെ നിന്നവർ തന്നെ പറ്റിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.താൻ വിശ്വസിച്ചവർ ചതിച്ചതാണ് എന്നും പക്ഷേ പേര് പോയത് തന്റേതാണ് എന്നും ധർമജൻ പറയുന്നു.

ADVERTISEMENTS