അഭിനയ ലോകത്തിന്, അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക്, സിനിമാ സ്വപ്നങ്ങൾ ഉള്ള ഓരോ മനുഷ്യർക്കും സത്യത്തിൽ ഒരു വലിയ സർവകലാശാലയാണ് മോഹൻലാൽ എന്ന നടൻ. അത്രത്തോളം അഭിനയ ചാതുര്യം കാഴ്ചവച്ച കഥാപാത്രങ്ങൾ വളരെ ചെറുപ്രായത്തിൽ തന്നെ അദ്ദേഹം അഭിനയിച്ചു തീർത്തിട്ടുണ്ട്. മോഹൻലാലിൽ നിന്ന് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ വരുന്നില്ല എന്നുള്ളത് അദ്ദേഹത്തിൻറെ ആരാധകർ ഉൾപ്പെടെയുള്ള എല്ലാവർക്കും സിനിമയെ സ്നേഹിക്കുന്ന ഏവർക്കും ഉള്ള ഒരു പരാതി തന്നെയാണ്. അഭിനയാ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ഒഴിവാക്കി മാസ്സ് മസാല ചിത്രങ്ങൾക്ക് പിന്നാലെ മോഹൻലാൽ സഞ്ചരിക്കുന്നു എന്നുള്ളത് കാലങ്ങളായി അദ്ദേഹത്തിനെതിരെ പറഞ്ഞു കേൾക്കുന്ന ഒരു വിമർശനമാണ്.
എന്തുകൊണ്ട് മോഹൻലാൽ എന്ന നടന് നേരെ ഇങ്ങനെ ഒരു വിമർശനം എന്നുള്ളത് എന്ന് നമ്മൾ ചിന്തിച്ചാൽ; പ്രതിഭയുടെ മികവ് അയാളിൽ അത്രത്തോളം ഉണ്ട് എന്നുള്ളത് മനസ്സിലാക്കുന്നത് കൊണ്ടാണ് എന്ന് തന്നെ പറയേണ്ടിവരും. ബോധപൂർവ്വം അഭിനയിക്കുന്ന ഒരു നടനല്ല മോഹൻലാൽ എന്ന് സിനിമ ലോകത്തെ പല അതികായന്മാരും എന്നെ പറഞ്ഞു വച്ചതാണ്. എങ്കിലും സാധാരണ പ്രേക്ഷകർക്ക് അതിൻറെ അർത്ഥം ശരിക്കും ഇന്നേവരെ മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കുന്നതിന് വേണ്ടി ഇന്ന് ഞാൻ മുൻപൊരിക്കൽ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ സംഗീതസംവിധായകൻ ദേവരാജൻ നാസർ മാസ്റ്റർ മോഹൻലാലിനെ കുറിച്ച് പറഞ്ഞു ചില കാര്യങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു.
അന്തരിച്ച വിഖ്യാത തിരകകഥാകൃത്തു ശ്രീ ജോൺപോൾ മുൻപൊരിക്കൽ കൈരളി ചാനലിലെ ഒരു പരിപാടിയിൽ ഒരു സമയത്ത് മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു ആ സംഭവം ഇങ്ങനെയാണ്.
ശ്രീ ജോൺ പോൾ എന്ന് പറഞ്ഞത് മോഹൻലാലിനെ കുറിച്ച് ഏറ്റവും മികച്ച ഒരു പ്രവചനം നടത്തിയത് അനശ്വര സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്റർ ആണ് . സിനിമ ചെറുപുഷ്പം ഫിലിംസിന്റെ ഹിമവാഹിനിയോ മറ്റോ ആണ്. അതിൻറെ സമയത്താണ് ദേവരാജൻ മാസ്റ്റർ ചില പരാമർശങ്ങൾ നടത്തിയത്
ആ ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്തിരുന്നത് ദേവരാജൻ മാസ്റ്റർ ആയിരുന്നു. അതിൻറെ റീ റിക്കാഡിങ്ങ് സമയത്ത് ഞാൻ മാഷിനെ കാണാനായി അവിടെ ചെന്നിരുന്നു. അന്ന് മോഹൻലാൽ ഒരു ചെറിയ നടനയിട്ടു പോലും അറിയപ്പെട്ടു തുടങ്ങിയിട്ടില്ല . വളരെ അപ്രസക്തമായ ഒരു സീനിൽ മോഹൻലാൽ തലയാട്ടിക്കൊണ്ട് എന്തോ ഒന്ന് പറഞ്ഞു. മോഹൻലാൽ ഒന്നുമായിട്ടില്ല വളരെ ചെറിയ ഒരു വേഷമാണ് അത് ഒരു വില്ലൻ വേഷം.
വളരെ ചെറിയ ഒരു ഡയലോഗ് പറഞ്ഞുകൊണ്ട് അയാളുടെ വില്ലൻ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു സീൻ മാത്രമാണ് അത്. ആ സീൻ ദേവരാജൻ മാസ്റ്റർ ഒന്നുകൂടെ ഇടാൻ പറഞ്ഞു പിന്നെ അദ്ദേഹം ആവർത്തിച്ച് ആവർത്തിച്ചു ആ സീൻ കണ്ടു.
അത് കണ്ടതിനുശേഷം ദേവരാജൻ മാസ്റ്റർ എന്നെ അടുത്തേക്ക് വിളിച്ചു എന്നിട്ടു പറഞ്ഞു താനിതൊന്നും നോക്കിക്കേ . മുഖത്തു നിന്നു വരുന്ന എക്സ്പ്രഷൻ കൊണ്ട് മാത്രം പൂർത്തിയാകുന്ന ഒരു സീനാണ് ഇത് പക്ഷേ ജോൺ ശ്രദ്ധിച്ചോ അയാളുടെ വലത്തെ കാലിൻറെ തള്ളവിരൽ വരെ ഈ ഒരു കഥാപാത്രത്തിന്റെ ഭാവപ്രകടനത്തിൽ ചലിക്കുന്നുണ്ട്. അയാളുടെ ഇടത്തെ വശത്തെ മുട്ട് ഒരല്പം ഉയരുന്നുണ്ട് ഈ ഡയലോഗ് പറയുമ്പോൾ .
അതൊന്നും അറിഞ്ഞുകൊണ്ട് അയാൾ ചെയ്യുന്നതല്ല. അയാളുടെ ഭാവപ്രകടനം അനുസരിച്ച് ശരീരഭാഗങ്ങൾ മുഴുവൻ എല്ലാം വൈബ്രേറ്റ് ചെയ്യുകയാണ്. അത് ഈ പറയുന്ന വേഷത്തിനു ആവശ്യമുണ്ടോ ഇല്ലയോ എന്നുള്ളതല്ല മറിച്ചു അഭിനയത്തിൽ അയാൾക്ക് കള്ളത്തരം അസാധ്യമായതുകൊണ്ടാണ്. അയാൾ അഭിനയിക്കുമ്പോൾ തന്റെ ശരീരവും ആത്മാവും ഒരുമിച്ച് ചേർത്ത് കൊണ്ടാണ് അയാൾ അഭിനയിക്കുന്നതെന്നാണ് മഹാപ്രതിഭയായിരുന്നു ദേവരാജൻ മാസ്റ്റർ ശക്തമായ വളരെ അപ്രസക്തമായ ഒരു വേഷത്തിൽ ഉള്ള ലാലിന്റെ അഭിനയം കണ്ടിട്ട് പറഞ്ഞത് എന്ന് ജോൺപോൾ പറയുന്നു.
അന്നത്തെ മോഹൻലാലിനെ വെച്ച് അദ്ദേഹം ഇന്നത്തെ ഈ ലെവലിൽ എത്തുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത ഒരു കാലത്താണ് പറയുന്നത്. കാരണം അന്ന് മോഹൻലാൽ മലയാള സിനിമയിൽ ആരുമല്ല പക്ഷേ ദേവരാജൻ മാസ്റ്റർ പറഞ്ഞു ഇയാൾ എവിടെയൊക്കെയോ എത്താനുള്ളവനാണ്. ആതുറപ്പാണ് ഒരു പക്ഷേ അന്ന് ഞാൻ ഉണ്ടാവുകയില്ല പക്ഷേ താൻ ഇത് ഓർത്തു വച്ച് കൊള്ളുക ഇയാൾ ഉറപ്പായും ഉയരങ്ങളിൽ എത്തുമെന്ന് അന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.
ദേവരാജൻ മാസ്റ്ററുടെ ആ വാക്കുകൾ വർഷങ്ങൾക്കിപ്പുറം നിന്നാലോചിക്കുമ്പോൾ എത്ര കണ്ടു സത്യമാണ് . എത്ര മഹത്തായ നിരീക്ഷണം ആണ് അദ്ദേഹം ലാലിൽ നടത്തിയത് എന്നത് ആരെയും അത്ഭുതപ്പെടുത്തും.