സ്വോജന പക്ഷപാതത്തിനു പേര് കേട്ട സ്ഥലമാണ് ബോളിവുഡ്. തങ്ങളുടെ ഇഷ്ടക്കാരെ വളർത്താൻ കഴിവുള്ളവരെ ഒതുക്കുക എന്നത് അവിടെ കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. ഇതിനെതിരെ പലരും രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.
നെപോട്ടിസം എന്ന വാക്ക് തന്നെ ബോളിവുഡിലെ ഒരു വിഭാഗത്തിന് ഇപ്പോൾ അലർജിയാണ് എന്ന് തന്നെ പറയേണ്ടി വരും. ഇപ്പോൾ ഏറ്റവും കൂടുതൽ നെപോട്ടിസം ആരോപണം നേരിടുന്നത് സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളും അഭിനേത്രിയുമായ ആലിയ ഭട്ടാണ്. എവിടെ പോയാലും നെപോ കിഡ് എന്ന പേരിലാണ് എല്ലാവരും അവളെ കളിയാക്കുന്നത്. ഇതിൽ ആലിയ വളരെ കളിപ്പിക്കും ആണ്.
ബോളിവുഡിലെ സ്വോജന പക്ഷപാതത്തിന്റെ തലവനായി അറിയപ്പെടുന്നത് സംവിധായകൻ കരൺ ജോഹർ ആണ്. ഇത്തരത്തിലുള്ള സ്വോജന പക്ഷ പാതത്തിന്റെ ഇരകളാണ് സുശാന്ത് സിങ് രാജ്പുത്. മറ്റു നിരവധി താരങ്ങളും തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇപ്പോൾ ഏറ്റവും പുതിയതായി എത്തിയത് കഴിഞ്ഞ ദിവസം പ്രീയങ്ക ചോപ്ര നടത്തിയ വെളിപ്പെടുത്തൽ ആണ്.
ഇപ്പോൾ വൈറലാവുന്നത് തനിക്കെതിരെ ഉള്ള ആരോപണങ്ങളോട് ആലിയ ഭട്ട് നടത്തുന്ന രൂക്ഷമായ വിമർശനങ്ങളെ പുച്ഛിച്ചു കൊണ്ട് ദീപിക പദുകോൺ നൽകിയ ഒരു ഭാവമാണ് ഇൻറർനെറ്റിൽ വൈറലാവുന്നത്. അതിൽ എല്ലാം ഉണ്ടെന്നുആരാധകർ പറയുന്നു.
അനുപമ ചോപ്രയുമായുള്ള സംഭാഷണത്തിനിടെ, ആലിയ ഭട്ട് “നീപോ കിഡ്” എന്ന് ലേബൽ ചെയ്യപ്പെടുന്നതിലും അവളുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പാമ്പ് ഇമോജികളുടെ രൂപത്തിൽ അനന്തമായ നിഷേധാത്മകത സ്വീകരിക്കുന്നതിലും നിരാശ പ്രകടിപ്പിച്ചു.
“നീപ്പോ, നീപ്പോ കുട്ടീ, ഇതും അതും ദൈവമേ, ‘അവൾ അങ്ങനെയാണ്’ അതും. എന്റെ ചിത്രങ്ങളിൽ തുടർച്ചയായി പാമ്പുകൾ വരാറുണ്ട്, ‘ഞാൻ എന്താണ് ചെയ്തത്?’,” ആലിയ പറയുന്നു. കടുത്ത ദേഷ്യത്തിൽ ആലിയ സംസാരിക്കുന്നത് നമുക്ക് വിഡിയോയിൽ കാണാം. നിങ്ങൾക്ക് എന്നെ താൽപര്യമില്ലെങ്കിൽ എന്റെ ചിത്രങ്ങൾ കാണണ്ട എന്ന് വരെ ആലിയയ്ക്ക് പറയേണ്ടി വന്നു. ഈ പ്രസ്താവന കേട്ട് കൊണ്ടിരുന്ന ദീപിക അന്ന് നൽകിയ എക്സ്പ്രെഷൻ ആണ് ഇപ്പോൾ വൈറലാവുന്നത്.
ദീപികയുടെ പ്രതികരണം
നടി ആലിയയുടെ പ്രസ്താവനയോട് മനോജ് ബാജ്‌പേയിയും അനുപമ ചോപ്രയും ഉറക്കെ ചിരിച്ചു. എന്നാൽ ദീപിക പദുക്കോൺ പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചു, അവൾ ശാന്തത പാലിച്ചു. പക്ഷേ മുഖത്ത് പുച്ഛം കലർന്ന ഒരു ചെറു ചിരി ഉണ്ടായിരുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഒരു പിന്തുണയുമില്ലാതെ ഒരു തരത്തിലുള്ള സ്വാധീനവുമില്ലാതെ ബോളിവുഡിലേക്ക് എത്തപ്പെട്ടു ഒരാളാണ് ദീപിക. ഇന്ന് , അവൾ ബോളിവുഡിലെ ഏറ്റവും പ്രശസ്തയും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയുമാണ്. ദീപിക തന്റെ വിജയ ഗാഥ ഇപ്പോള്‍ ഹോളിവുഡിലും രചിക്കുകയാണ്. ആലിയ ഭട്ടിന്റെ പ്രസ്താവനയോട് പത്താൻ നടിയുടെ പ്രതികരണം പലതും വെളിപ്പെടുത്തുന്നു എന്ന് ആരാധകരും മാധ്യമങ്ങളും ഒരേ സ്വരത്തില്‍ പറയുന്നുണ്ട്.
ഒരു പുച്ഛം കലര്‍ന്ന ചിരിയോടെയാണ് ദീപിക ആലിയുടെ സംസാരം കേട്ടത്. അഹങ്കാരമാണ് അവള്‍ക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. എന്ത് ധര്ഷ്ട്യതോടെയാണ് ആലിയ സംസാരിക്കുന്നത് എന്നും ആരാധകര്‍ പറയുന്നു. ആലിയയോടൊപ്പം ചിരിച്ചവര്‍ക്കും ട്രോളുകള്‍ ലഭിക്കുന്നുണ്ട്.
നെപോ കിഡ് എന്ന് ആലിയയെ വിളിക്കുന്നതില്‍ കാര്യമുണ്ടെന്നു ദീപികയ്ക്കറിയാം അതിനാലാണ് അവള്‍ ഈ രീതിയില്‍ പ്രതികരിച്ചത് എന്ന് ആണ് ആരാധകര്‍ പരയുന്നത്. അത് ഒരു തരത്തില്‍ ശരിയാണ്. കഷ്ടപ്പെട്ട് വന്നു വിജയം നേടിയവര്‍ക്ക് അതിന്റെ വിലയരിയം അപ്പന്റെ ബലത്തില്‍ അവസരം കിട്ടുന്നവര്‍ എല്ലാക്കാലവും അഹങ്കരികളായിരിക്കും എന്നും കമെന്റുകള്‍ പറയുന്നു.
വീഡിയോ കാണാം.
https://www.instagram.com/p/Cp4Zz__AoS6
മുമ്പ്, ഐശ്വര്യ റായ് ബച്ചൻ ആലിയ ഭട്ടിന്റെ പ്രവർത്തനത്തെയും കഴിവിനെയും അഭിനന്ദിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വീണ്ടും വൈറല്‍ ആയി. എന്നിരുന്നാലും, ചലച്ചിത്ര സംവിധായകന്‍ കരൺ ജോഹറിൽ നിന്ന് ആലിയയ്ക്ക് ലഭിക്കുന്ന പിന്തുണയും അവർ എടുത്തുപറഞ്ഞു. വീഡിയോയിൽ, ഐശ്വര്യ പറയുന്നത് കേൾക്കാം, “ഞാൻ അവളോട് (ആലിയ ഭട്ട്) ഇത് പറഞ്ഞിട്ടുണ്ട്, ‘ഇത് നിങ്ങൾക്ക് അതിശയകരമാണ്’. തുടക്കം മുതൽ കരൺ അവൾക്ക് നൽകിയ പിന്തുണ, അത്തരം ഒരു സ്ഥാപനം(കരന്‍ ജോഹരുടെ നിര്‍മ്മാണ കമ്പനി) നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നത് വളരെ ആശ്വാസകരമാണ്, കാരണം അത് കഠിനമല്ലെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്ക് ണീങാളൂഏ കരിയര്‍ വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ ദീര്‍ഖ കാലം മുന്നോട്ട് കൊണ്ട് പോകാം. അവൾ പുഞ്ചിരിച്ചു. ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ മാത്രമേ മുന്നിലുള്ളുവെന്ന് അറിയുന്നത് വളരെ സന്തോഷകരമാണ്. ” അന്ന് ഐശ്വര്യ പറഞ്ഞത് ഒരേ സമയം സപ്പോര്‍ട്ടും ഒരു വെളിപ്പെടുത്തലും കൂടിയാണ്.
പ്രസിദ്ധ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളായതും തനിക്ക് വേണ്ടപ്പെട്ടവളും ആയതു കൊണ്ടാണ് കരന്‍ ജോഹര്‍ ആലിയയെ ഇത്തരത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. കങ്കണ ആലിയയെയും കൂട്ടരെയും എപ്പോളും നിശിതമായി വിമര്‍ശിക്കുകയും ചെയ്യാറുണ്ട്.