ഞാൻ വീണ്ടും വിവാഹം കഴിക്കാൻ പോകുകയാണ് ദയ അശ്വതി – അദ്ദേഹത്തിന് ഇഷ്ടമില്ലത്തത് ഒന്നും ഇനി താൻ ചെയ്യില്ല

85

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദയ അശ്വതി. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി ആണ് ദയ എത്തിയത്. പല വാർത്തകളും പിന്നീട് ശ്രദ്ധ നേടിയിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സഹമത്സരാർത്ഥിയായ രജിത്തിനോട് പ്രണയാഭ്യർത്ഥന താരം നടത്തിയതും ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു. ഇതിനിടയിൽ താരം വിവാഹിത ആവുകയും ചെയ്തിരുന്നു. ഇപ്പോൾ താൻ വീണ്ടും ഒരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് പറഞ്ഞു കൊണ്ടാണ് താരം എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആണ് താരം ഈ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

തന്റെ പങ്കാളിയായി വരുന്ന വ്യക്തി ഒരു പോലീസുകാരനാണ് എന്നുകൂടി താരം പറയുന്നു. എല്ലാം വളരെ പെട്ടെന്ന് തീരുമാനിച്ച ഒരു കാര്യമാണ്. താൻ ഒരിക്കൽ കൂടി വിവാഹം കഴിക്കാൻ പോവുകയാണ് ഇപ്പോൾ തനിക്ക് 41 വയസ്സാണ് പ്രായം. എറണാകുളം പോലീസ് ഡിപ്പാർട്ട്മെന്റ് ജോലി നോക്കുന്ന ഒരു വ്യക്തിയെയാണ് താൻ വിവാഹം ചെയ്യുന്നത്. അദ്ദേഹത്തിന്റെയും രണ്ടാം വിവാഹം തന്നെയാണ്. അദ്ദേഹം കാണാൻ ഒരു കൊച്ചു സുന്ദരൻ തന്നെയാണ്. തങ്ങൾ രണ്ടുപേരും പരസ്പരം സംസാരിച്ചു കാണുകയും ചെയ്തു. ഞങ്ങൾക്ക് രണ്ടുപേർക്കും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായി. വിവാഹം ഇനി ഉടനെ ഉണ്ടാകും അതിന്റേതായ തിരക്കുകളിലാണ് താൻ ഇനി.

ADVERTISEMENTS
   

അതുകൊണ്ടു തന്നെ ഇനി മുതൽ താൻ ഫെയ്സ്ബുക്കിൽ അത്ര ആക്റ്റീവ് ആയിരിക്കില്ല. പോസ്റ്റുകളും റിൽസും ലൈവ്വും ഒക്കെ ഒരുപാട് കുറവായിരിക്കും. കാരണം താൻ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയിരിക്കുന്നത് ഒന്നും അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യമല്ല. ഇനിമുതൽ അദ്ദേഹത്തിനിഷ്ടമില്ലാത്ത കാര്യങ്ങൾ തനിക്കും ഇഷ്ടമല്ല.

എന്റെ കുറ്റങ്ങൾ പറഞ്ഞുകൊണ്ട് എന്റെ പിന്നാലെ വരുന്ന കുറച്ച് അധികമാളുകൾ ഉണ്ട് അവരോട് എനിക്കൊന്നും പറയാനില്ല. നിങ്ങൾ അതുതന്നെ ചെയ്യുക ഞാൻ എന്റെ ജീവിതം ജീവിച്ചു തുടങ്ങാൻ പോവുകയാണ്. ഞാൻ എന്ന വാക്കിൽ നിന്നും ഞങ്ങൾ എന്ന വാക്കിലേക്ക് എത്താൻ തന്നെ സ്നേഹിക്കുന്ന ആളുകളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം. അത്തരമൊരു പ്രതീക്ഷയിലാണ് താൻ ഈ ഒരു പോസ്റ്റ് പങ്കുവെക്കുന്നത് എന്നും ദയ പറയുന്നുണ്ട്. ദയയുടെയും രണ്ടാം വിവാഹമാണ് ആദ്യ വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ചും ദയ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരുന്നു.

ADVERTISEMENTS