നടൻമാർ കുഴപ്പമില്ല നടിമാരാണ് പ്രശ്നം – നീ മദ്രാസിലേക്ക് വാ കാണിച്ചു തരാം എന്ന് ആ നടി പറഞ്ഞു സംഭവം ഇങ്ങനെ.

8994

മലയാള സിനിമ ലോകം ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. എന്നാൽ ഒരു സമയത്ത് മലയാള സിനിമ ലോകത്ത് പലതരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും ഒക്കെ നിലനിന്നിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് നായികമാർക്കിടയിലും മറ്റും. ഇന്ന് പല കാര്യങ്ങളിലും നായികമാർ അടക്കമുള്ളവർ വളരെ മികച്ച രീതിയിൽ തീരുമാനങ്ങൾ എടുക്കുകയും സിനിമയിലെ അണിയറ പ്രവർത്തകരോട് നല്ല രീതിയിൽ ഇടപെടുകയും ഒക്കെ ചെയ്യാറുണ്ട്. എന്നാൽ കാലങ്ങൾക്കു മുൻപ് ഇത്തിരി ബുദ്ധിമുട്ടേറിയ അവസ്ഥകൾ ഉണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് കോസ്റ്റ്യൂമർ ആയ നാഗരാജ്. നടന്മാരെ എങ്ങനെയും നമുക്ക് പറഞ്ഞു മനസ്സിലാക്കാം പക്ഷേ നടിമാർക്കൊപ്പം നിന്ന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നത് ഇത്തിരി ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്.

ADVERTISEMENTS
   

ഇന്നസെന്റ് പ്രധാന വേഷത്തിൽ എത്തിയ അർജുനൻ പിള്ളയും അഞ്ചു മക്കളും എന്ന ചിത്രത്തിൽ മൂന്നു നായികമാർ ആണ്. ചാർമിള, കൽപ്പന, ബിന്ദു പണിക്കർ ഇവർ മൂന്നുപേരും വസ്ത്രങ്ങൾ ധരിക്കുന്ന സമയത്ത് തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആരുടെ വസ്ത്രം ആണ് നല്ലത് എന്ന് തരത്തിലുള്ള ഒരു പ്രശ്നം അവർക്കിടയിൽ ഉണ്ടായിരുന്നു. ഒരാളുടെ സാരി കാണുമ്പോൾ എന്റെ സാരി നല്ലതാണോ എന്നൊക്കെ ചിന്തിക്കുന്നതുപോലെ. പലപ്പോഴും അവർ അങ്ങനെ പറയുകയും ചെയ്യുമായിരുന്നു. അതുപോലെ വലിയ ബുദ്ധിമുട്ടുള്ള ഒരു സംഭവത്തെക്കുറിച്ച് ഓർമ്മിക്കുകയാണെങ്കിൽ മമ്മൂട്ടിയും സുമലതയും ഉള്ള ഒരു ചിത്രത്തെക്കുറിച്ച് പറയേണ്ടി വരും.

 

ജോഷി സംവിധാനം ചെയ്ത ഒരു ചിത്രമാണ്. ആ ചിത്രത്തിൽ സുമലത ഒരു മാലയുടെ പേരിൽ പ്രശ്നമുണ്ടാക്കി. അവർക്ക് മറ്റൊരു മാല വേണമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇല്ല ഇതേ ഉള്ളൂ എന്ന്. അപ്പോൾ അവർ അതുതന്നെ വേണമെന്നു പറഞ്ഞു വാശിപിടിച്ചു. അങ്ങനെ ഞങ്ങൾ തമ്മിൽ ചെറിയ പ്രശ്നമായി. അവരെന്നെ ‘പോടാ’ എന്ന് വിളിച്ചപ്പോൾ ഞാനവരെ ‘പോടീ’ എന്ന് തിരിച്ചു വിളിച്ചു.

ഉടനെ തന്നെ അവർ ജോഷി സാറിന്റെ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞു. ജോഷി സാർ എന്നെ വിളിച്ച് എന്താ പ്രശ്നം എന്നൊക്കെ ചോദിക്കുകയാണ് ചെയ്തത്. ഞാൻ അപ്പോൾ പറഞ്ഞു ഞാൻ വഴക്കൊന്നും പറഞ്ഞില്ല എന്നെ പോടാ എന്ന് വിളിച്ചു അതിന് ഞാൻ മറുപടി പറഞ്ഞു എന്ന്.

മദ്രാസിലേക്ക് വാ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞാണ് അവർ പോയത്. നടിമാരെ സാറ്റിസ്ഫൈ ചെയ്യുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്നും താരം പറയുന്നുണ്ട്. സിറ്റി പോലീസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു എന്നും പിന്നീട് അദ്ദേഹം പലരോടും അതിനെപ്പറ്റി പറഞ്ഞപ്പോൾ സന്തോഷം തോന്നി എന്നും നാഗരാജ് പറയുന്നുണ്ട്.

ADVERTISEMENTS