ആ പ്രമുഖ സംവിധായകന്‍ നടന്‍ അജിത്തിനെ മര്‍ദ്ദിച്ചു – അന്ന് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ – ചെയ്യാര്‍ ബാലുവിന്റെ തുറന്നു പറച്ചില്‍

383

മലയാളികൾക്കും തമിഴ് പ്രേക്ഷകർക്കും എല്ലാം വളരെ സുപരിചിതനായ നടനാണ് അജിത്ത് മലയാളികളുടെ മരുമകൻ കൂടിയാണ് അജിത്ത് എന്ന് പറയുന്നതാണ് സത്യം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബേബി താരമായിരുന്ന ശാലിനി വിവാഹം കഴിച്ചു എന്നതുകൊണ്ട് മാത്രം വലിയൊരു ആരാധകനിരയെ മലയാളത്തിൽ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുകാലത്ത് രജനീകാന്തിനോളം തന്നെ വലിയ ആരാധകനിര തമിഴില്‍ ഉള്ള ഒരു നടനാണ് അജിത്ത്. വലിയ തോതിൽ തന്നെ അജിത്തിനെ ആരാധകർ ഇഷ്ടപ്പെട്ടിരുന്നു. തല അജിത്ത് എന്ന ഒരു പേര് കൂടി ആരാധകർ അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു. താരത്തിന്റെ ഓരോ സിനിമ റിലീസുകളും ഒരു വലിയ ഉത്സവം പോലെ തമിഴ്നാട്ടിൽ നടത്തപ്പെട്ടിട്ടുണ്ട്.

ADVERTISEMENTS
   

പിന്നീട് അജിത് ഒറ്റ രാത്രി കൊണ്ട് തന്റെ പേരിലുള്ള എല്ലാ ആരാധക സംഘടനകളും പ്രിരിച്ചു വിട്ടിരുന്നു അന്ന് മാധ്യമങ്ങൾ എല്ലാം എഴുതി അജിത് എന്ന നടൻ അവസാനിച്ചു അദ്ദേഹതിനു ആരാധകരോട് ബഹുമാനം ഇല്ല എന്ന് പക്ഷേ എന്നത്തേക്കാളും അതികം സ്നേഹത്തോടെ യാതൊരു ഔദ്യോഗിക പറ്റാവുഇല്ലാതെ ആരാധകർ അജിത്തിനെ സ്നേഹിക്കുകയും ആരാധിക്കുകയും മറ്റു താരങ്ങളുടെ ആരാധകരോട് അദ്ദേഹത്തിന് വേണ്ടി പോർ വിളി നടത്തുകയും ചെയ്യുന്നു.

ഇപ്പോൾ വൈറലാവുന്നത് അജിത്തിനെ കുറിച്ച് പ്രമുഖ തമിഴ് സിനിമാ നിരൂപകനും മാധ്യമ പ്രവർത്തകനുമായ ചെയ്യാർ ബാലു പങ്കുവെച്ച് വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളായ ബാല ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിൽ തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബാലയുടെ ഒരു സിനിമയിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് അജിത്തിനെ ആയിരുന്നു. എന്നും പിന്നീട് അദ്ദേഹത്തെ മാറ്റിയതും അതിനെ തുടർന്നുണ്ടായ ഞെട്ടിപ്പിക്കുനന് ചില സംഭവങ്ങളുമാണ് അദ്ദേഹം വെളിപെപ്ടുത്തുന്നത്.

നാൻ കടവുൾ എന്ന ചിത്രമായിരുന്നു അത്. ഈ ചിത്രത്തിന് വേണ്ടി അജിത് പലതരത്തിലുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു എന്നാൽ പിന്നീട് സംവിധായകൻ ബാലയുമായി ഉണ്ടായ ചില തർക്കങ്ങൾ കാരണം അദ്ദേഹം ഈ സിനിമ ചെയ്യാതെ ഉപേക്ഷിക്കുകയായിരുന്നു ചെയ്തത്. പിന്നീട് അജിത്തിനെ ബാലയും സൃഹുത്തുക്കളും മർദ്ദിച്ചു എന്നും വല്ലതെ അപമാനിച്ചു എന്നും ചെയ്യാൻ ബാലു പറയുന്നുണ്ട് ആ സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ അദ്ദേഹം വെളിപ്പെടുത്തുന്നത് ഇങ്ങനെ.

ബാലയുടെ ആദ്യ ചിത്രമായ സേതു വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു. പക്ഷേ ആരാലും അറിയപ്പെടാതെ ഇരുന്ൻ ബാലയെ ആദ്യം വിളിച്ചു ചിത്രം മികവുറ്റതാണെന്നും പറഞ്ഞു അഭിനന്ദിച്ചത് ആ സമായതു തമിഴിലെ വമ്പൻ സ്റ്റാറായി നിൽക്കുന്ന അജിത്തായിരുന്നു. ബാലയെ സംബന്ധിച്ചു അജിത്തിനെ പോലെ ഒരു നടന്റെ ആ അഭിനധനം വലിയ പിന്തുണയാണ് നൽകിയത്.

അപ്പോൾ താനെ അജിത്തിനെ വച്ച് ഒരു ചിത്രം ചെയ്യുന്നാണ് കാര്യം ബാല അദ്ദേഹത്തോട് പറയുകയും അജിത് അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ ബാല തന്റെ കുറച്ചു സുഹൃത്തുക്കളെയും മറ്റും നിർമ്മാതാക്കളാക്കി അജിത്തുമായി ചിത്രം ചെയ്യാൻ തയ്യാറായി. അജിത്തിനായി അദ്ദേഹത്തെ ഒരു കഥയും ഒരുക്കിയിരുന്നു. എന്നാൽ അപ്പോൾ അജിത്തിന് ഒരു നാല് സിനിമ നിൽക്കുന്നുണ്ടായിരുന്നു. ആ ചിത്രങ്ങൾ ചെയ്തു കഴിഞ്ഞു ഇത് ചെയ്യാം നമുക്ക് അല്പം സ്ലോ ആക്കം ബ്രദർ എന്ന് അജിത് ബാലയോട് പറഞ്ഞു.

ബാല പൊതുവെ വലിയ ടെൻഷൻ ആളായതുകൊണ്ടു വല്ലാതെ ടെൻഷൻ ആയി. പിന്നീട് അജിത്തിനോട് അത് ദേഷ്യമായി വളർന്നു തന്റെ അസിറ്റന്റ് നെ വിളിച്ചു തമിഴിൽ വലിയ സ്റ്റാർ ഒന്നും ആകാൻ പറ്റാതെ നിൽക്കുന്ന ഒരു നടനെ നോക്ക് ഈ കഥ അവനെ വച്ച് ഹെയ്‌തു അവനെ സ്റ്റാർ ആക്കിനമുക്ക് ജയിച്ചു കാണിക്കണം എന്ന വാശിയോടെ ബാല ഇരുന്നു.

അപ്പോൾ ആണ് തന്റെ ആദ്യ ചിത്രമായ സേതുവിൽ ആരും വരാതെ ഇരുന്ൻ സമയത്തു വാണാഭിനയിച്ച ശിവകുമാറിന്റെ മകൻ സൂര്യയെ ആ വേഷത്തിലേക്ക് തീരുമാനിക്കുന്നത്. അത് ശിവ കുമാർ തനിക്ക് അന്ന് ചെയ്ത സാധ്യത്തിനുള്ള ഒരു നന്ദി ആയി ബാല ചെയ്തതാണ്. സൂര്യ അന്ന് ഒരു ചോക്ലേറ്റ് പരിവേഷം മാത്രമുളള നായകനാണു. അങ്ങനെ ആണ് സൂര്യയെ വച്ച് നന്ദ എന്ന ചിത്രം ചെയ്തത്. അത് വമ്പൻ ഹിറ്റായി. അപ്പോൾ അജിത് അത് കണ്ടു വീണ്ടും ബാലയെ വിളിച്ചു. ഞാൻ നല്ലൊരു സിനിമ മിസ് ചെയ്തു കുറച്ചു സിനിമകൾ ലൈനിൽ ഉള്ളതിനാലാണ് അന്ന് ചെയ്യാൻ കഴിയാഞ്ഞത് നമുക്ക് വീണ്ടും ഒരു സിനിമ ചെയ്യാം എന്ന് പറഞ്ഞു അജിത് വിളിച്ചത്.

അങ്ങനെ അജിത്തിന് ഇട്ടു ഒരു പണി കൊടുക്കാൻ ആയിട്ടാണ് അദ്ദേഹം നാൻ കടവുൾ സിനിമ ഓർക്കുന്നത് സത്യത്തിൽ അജിത്തിനെ അപമാനിക്കാൻ അദ്ദേഹം ഒരുക്കിയ ഒരു പ്ലാൻ ആയിരുന്നു അത്. താൻ ആദ്യം പ്ലാൻ ചെയ്ത കഥ മോശമാണ് എന്ന് കരുതിയാണ് അജിത് ഒഴിവാക്കിയത് എന്ന ചിന്തയിൽ ബാലക്ക് അജിത്തിനോട് പക ഉണ്ടായത്. സിനിമയെ കുറിച്ചുള്ള ചർച്ചകൾ നീണ്ടു എങ്കിലും അതുവരെയും സിനിമയുടെ കഥ അജിത്തിനോട് പറഞ്ഞില്ല. കഥപാത്രത്തിനായി അജിത് മുടി നീട്ടി വളർത്തിയിരുന്നു താൻ പറയാതെ മുടി വെട്ടരുത് എന്നും ബാല പറഞ്ഞിരുന്നു.

സിനിമയെ കുറിച്ചുള്ള ചർച്ചകൾ ഒരുപാട് നീണ്ടു പോയിട്ടും കഥ ഒന്നും ബാല പറയാത്ത കൊണ്ട് അതിനെ കുറിച്ച് ചോദിയ്ക്കാൻ ഒരിക്കൽ അജിത് ബാലയുടെ ഹോട്ടൽ റൂമിൽ പോയി. അവിടെ അദ്ദേഹത്തിന്റെ കുറച്ചു സുഹൃത്തുക്കള് ഉണ്ടായിരുന്നു. അവിടെ വച്ച് ബാല കഥ പറയാതെ ചിത്രത്തിലെ വളരെ ടഫ് ആയ ഒരു സീനിനെ പറ്റി അജിത്തിനോട് പറഞ്ഞു നാൻ കടവുൾ ചിത്രത്തിൽ ആര്യ തല കീഴായി ധ്യാനത്തിലിരിക്കുന്ന സീൻ ഒരു വൺ ലൈൻ ആയി.

അജിത്തിന് ആ സമയത്തു നല്ല താടിയുണ്ടായിരുന്നു. തന്റെ ആ ശരീരം വച്ച് അത്രയും ശാരീരിക അദ്വാനം ഉള്ള സീൻ ചെയ്യാൻ പറ്റില്ല എന്ന് അജിത് ആശങ്കയറിച്ചു. അതോടെ ഇരുവരും തമ്മിൽ വലിയ വാക്ക് തർക്കമായി. അത് വാഴകകയി മാറി അതിനിടയിൽ ആരോ ഒരാൾ അജിത്തിനെ മർദ്ദിച്ചു.തന്നെ വിളിച്ചു വരുത്തി മനപ്പൂർവം പ്ലാൻ ചെയ്തു അപമാനിച്ചതാണ് എന്ന് അജിത്തിന് മനസിലായി. പക്ഷേ ഇന്നേ വരെ അത് ആര് ചെയ്തെന്നോ ആ സംഭവത്തെ കുറിച്ചോ അജിത് എവിടെയും പറഞ്ഞിട്ടില്ല. അന്ന് അത് അദ്ദേഹം പറഞ്ഞിരുന്നെങ്കിൽ ബാല എന്ന സംവിധായകൻ അവസാനിക്കുമായിരുന്നു. എന്നാൽ അജിത് ഇന്നുവരെയും അതിനെ പറ്റി ഒന്നും സംസാരിച്ചിട്ടില്ല എന്ന് ചെയ്യാൻ ബാലു ഒരു അഭിമുഖത്തിൽ പറയുന്നു.

ADVERTISEMENTS
Previous articleആ രംഗം ഷൂട്ട് ചെയ്തപ്പോൾ ശരിക്കും വിയർത്തു പോയിരുന്നു- ആ രംഗം ഷൂട്ട് ചെയ്യന്നതിനു മുൻപ് ഞാൻ മീന മാമിനോട് പറഞ്ഞത് മാമിന്റെ മറുപടി
Next articleആ ചിത്രം ഫഹദ് ചെയ്യാനിരുന്നതാണ് അത് ദിലീപിലേക്ക് എത്തിയത് ഇങ്ങനെ