ദീർഘകാലം സിനിമ ലോകത്ത് സഹസംവിധായകനായി സിനിമയുടെ പല ടെക്നിക്കൽ കാര്യങ്ങളും കൈകാര്യം ചെയ്തിട്ടുള്ള വ്യക്തിയാണ് ശാന്തിവള ദിനേശ്. ഒരു മലയാള ചിത്രവും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ പിന്തുണച്ചുകൊണ്ട് ടെലിവിഷൻ ചർച്ചകൾക്കായി എത്തിയതു മുതലാണ് ശാന്തിവിള ദിനേശനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. അത് കൂടാതെ തൻ്റെ യൂട്യൂബ് ചാനലുകളിലൂടെ സിനിമ ലോകത്തിൻറെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന പലതരം കഥകളും പലരോടൊപ്പം പ്രവർത്തിച്ച അനുഭവങ്ങളും പലരുടെയും ജീവിതത്തെക്കുറിച്ചും പല വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും നടത്തുന്ന ഒരു രീതി അദ്ദേഹത്തിനുണ്ട്.
ശാന്തിവിള ദിനേശിന്റെ അത്തരം തുറന്നു പറച്ചിലുകൾ ,അത്തരം വെളിപ്പെടുത്തലുകൾ എല്ലാം വിവാദമായി മാറാറുണ്ട്. സ്വന്തം youtube ചാനലിലൂടെയും മറ്റ് യൂട്യൂബ ചാനലുകൾക്ക് അഭിമുഖം നൽകിയ അദ്ദേഹം ഇത്തരത്തിലുള്ള പല കഥകളും വെളിപ്പെടുത്താറുള്ളത്. ഇപ്പോൾ ജീവിച്ചിരിക്കുന്ന പലരെ കുറിച്ചും അദ്ദേഹം നടത്തിയ പരാമർശങ്ങൾ വലിയ തോതിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അന്തരിച്ച മുൻ നടി വിജയശ്രീയുടെ മരണത്തെക്കുറിച്ചും ശാന്തിവിള ദിനേശ് ചില കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
ഒരു ചിത്രത്തിന് ഷൂട്ടിംഗ്നിടയിൽ അറിയാതെ വിജയശ്രീയുടെ വസ്ത്രം അഴിഞ്ഞു വീണപ്പോൽ സംവിധായകനും ക്യാമറാമാനും ചേർന്ന് അത് ഷൂട്ട് ചെയ്തെടുക്കുകയും അത് അവരെ കാണിച്ചു അവരെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തു എന്നും അതിൻറെ പേരിലുള്ള മനോവിഷമം കൊണ്ടാണ് അവർ ആത്മഹത്യ ചെയ്തത് എന്ന് ശാന്തിവിള ദിനേശ് പറഞ്ഞത്. ചിത്രത്തിന്റെ നിർമ്മാതാവായ കുഞ്ചാക്കോയെയും ശാന്തിവിള ദിനേശ് അതിന്റെ പേരിൽ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഇപ്പോൾ അന്ന് ആ ചിത്രത്തിൽ അസോസിയേറ്റ് ആയി പ്രവർത്തിച്ച ക്യാമറാമാൻ വേണു മാസ്റ്റർബൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ശാന്തിവള ദിനേശ് പറഞ്ഞ എല്ലാ കാര്യങ്ങളും 100% അസത്യങ്ങളാണ് എന്നും ഒന്നുമറിയാതെ അദ്ദേഹം വായിൽ തോന്നിയത് വിളിച്ചു പറയുകയാണ് എന്നതാണ് ശ്രീ വേണു പറയുന്നത്.
ആ ചിത്രത്തിൽ വിജയശ്രീയുടെ പെർമിഷൻ ഇല്ലാതെയാണോ അവരുടെ കുളിസീൻ ഷൂട്ട് ചെയ്തത് അവതാരകൻ ചോദിക്കുന്നുണ്ട് നിങ്ങൾ അവരുടെ കുളിസീൻ ഷൂട്ട് ചെയ്തത് എന്നുള്ള അദ്ദേഹത്തിന് ചോദ്യത്തിന് ക്യാമറാമാൻ വേണു പറയുന്ന മറുപടി ഇങ്ങനെയാണ്
താൻ ഈ വിഷയം മുൻപ് മറ്റൊരു ചാനലിലും പറഞ്ഞിട്ടുണ്ട് എന്നാൽ താൻ ആരെയും അന്ന് അതിന്റെ പേരിൽ വ്യക്തി ഹത്യ ഒന്നും ചെയ്തിട്ടില്ല എന്നാൽ അയാൾ എന്നെപ്പറ്റി തീരെ മോശമായ അഭിപ്രായങ്ങൾ അയാളുടെ ചാനലിൽ പറയുന്നത് കണ്ടു.പ്രേം നസീർ നയാകനായി എത്തിയ പൊന്നാപുരം കോട്ട എന്ന ചിത്രത്തിൽ ആണ് ഈ വിവാദ സീൻ ഉണ്ടായത്. 1972 ൽ ഷൂട്ട് ചെയ്ത പടമാണ് അന്ന് വിജയശ്രീക്ക് ഒരു 19 വയസ്സ് ഉണ്ടാകും അന്ന് ആ ചിത്രത്തിലെ തന്നെ മറ്റൊരു അസിസ്റ്റന്റ് ഡയറക്ടർ ആയ സ്റാൻലിക്ക് ഈ വിഷയങ്ങൾ എല്ലാം അറിയാമ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുപ്പുണ്ട്
താനും പഴയ അസിസ്റ്റൻറ് ഡയറക്ടർ ആയ സ്റ്റാൻലി ജോസ് ഞങ്ങൾ രണ്ടുപേരും ആണ് ഇപ്പോൾ ആ ചിത്രത്തിൽ പ്രവർത്തിച്ചവരിൽ ജീവിച്ചിരിക്കുന്ന ആൾക്കാർ. സ്റ്റാൻലിയോട് ചോദിച്ചാലും ഇതിന്റെ സത്യാവസ്ഥ അറിയാൻ കഴിയും അദ്ദേഹം നിരവധി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടും പ്രവർത്തിച്ചിട്ടുണ്ട് ഫാസിലിന്റെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന് ഇതിന്റെ സത്യാവസ്ഥ അറിയാവുന്നതാണ്.
കാരണം ആ ചിത്രത്തിൽ വർക്ക് ചെയ്ത ഡാൻസ് മാസ്റ്റർ പാർത്ഥസാരഥി, ക്യാമറമാൻ താര തന്നെക്കൂടാതെയുള്ള മറ്റൊരു അസിസ്റ്റൻറ് ആയിരുന്ന അയ്യപ്പൻ പിന്നെ വിജയശ്രീ ,പ്രേം നസീർ ഇവരാരും ഇന് ജീവിച്ചിരിപ്പില്ല. ആ ചിത്രത്തിൻറെ നിർമ്മാതാവ് കുഞ്ചാക്കോ ആ സ്ഥലത്ത് അന്ന് വന്നിട്ട് പോലും ഇല്ല ആ സമയത്ത് അന്ന് ഒരേസമയം രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുകയാണ് അതുകൊണ്ട് തന്നെ അദ്ദേഹം രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംങ്ങിലായിരുന്നു എന്നുംക്യാമറാമാൻ വേണു പറയുന്നു
ശാന്തിവിള ദിനേശന്റെ പേരെടുത്ത് പറയാതെയാണ് ശ്രീ വേണു അദ്ദേഹത്തിനെതിരെ ഇപ്പോൾ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്,അദ്ദേഹത്തിന്റെ ലൈറ്റ്‌സ് ക്യാമറ ആക്ഷൻ എന്ന യൂട്യൂബ് ചാനലിന്റെ പേര് അടക്കം പറഞ്ഞുകൊണ്ടാണ് അദ്ദേഹം ശാന്തിവിളയെ വിമർശിക്കുന്നത്. പക്ഷേ അദ്ദേഹം പറയുന്നുണ്ട് സിനിമയിലെ എല്ലാ വശങ്ങളും അറിയാവുന്ന ആൾ എന്ന രീതിയിൽ വീമ്പു പറഞ്ഞു നടക്കുന്ന ആൾ പറയുന്ന കാര്യങ്ങളെല്ലാം അസത്യമാണെന്നാണ് വേണു പറയുന്നത്.
അയാൾ പറയുന്നത് ഞങ്ങൾ ഒളിച്ചിരുന്നു ഒരു സൂം ലെൻസ് വെച്ച് ആണ് അന്ന് വിജയശ്രീയുടെ നഗ്നത ഷൂട്ട് ചെയ്തത് എന്ന് എന്നാൽഅങ്ങനെ ഒളിച്ചിരുന്ന് എടുക്കാനായി ആ പരിസരങ്ങളിൽ ഒരു മരമോ ചെടിയെ പോലും അന്ന് ഉണ്ടായിരുന്നില്ല എന്ന് ചിത്രത്തിൽ അസിസ്റ്റൻറ് പ്രവർത്തിച്ചിരുന്ന വേണു പറയുന്നു.
ആ കുളി കണ്ടുകൊണ്ട് നിൽക്കുന്ന പ്രേംനസീറിന്റെ റിയാക്ഷനും മറ്റും മറ്റൊരു സ്ഥലത്ത് വെച്ച് ഷൂട്ട് ചെയ്തതിനുശേഷം എഡിറ്റ് ചെയ്ത് ചേർക്കുകയായിരുന്നു എന്നും വേണു പറയുന്നു
ഇത്തരത്തിൽ ഒരു സീനാണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് വിജയശ്രീയോട് തങ്ങൾ വ്യക്തമായി പറഞ്ഞിരുന്നു, കാരണം അവരുടെ ആ സീനിലെ എക്സ്പ്രഷൻസ് കണ്ടാൽ അല്പം എങ്കിലും വിഷ്വൽ സെൻസ് ഉള്ള ആർക്കും മനസ്സിലാകും അതൊരിക്കലും ഒളിച്ചിരുന്ന് എടുത്തിട്ടുള്ളതല്ല അത് പൂർണ്ണമായും അഭിനയിപ്പിച്ച് എടുത്തിട്ടുള്ളതാണ് എന്ന്. ഒരുപക്ഷേ വല്ല മന്ദബുദ്ധികൾക്ക് മാത്രമേ അത് മനസ്സിലാകാതെ ഉള്ളൂ അതുകൊണ്ടാണല്ലോ ഇതൊക്കെ പറയുന്നത് എന്ന് വേണു പറയുന്നു.
നിങ്ങളുടെ മുൻപിൽ അങ്ങനെ തുണി അഴിക്കുന്നതിനു വിജയശ്രീക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനും വേണു മറുപടി പറയുന്നുണ്ട് . അങ്ങനെ തുണി അഴിക്കുന്നതിന് യാതൊരു നാണക്കേടും ഉണ്ടായിരുന്നില്ല അവർ ഒരു മടിയും കാണിച്ചിരുന്നില്ല എന്നും എന്നാൽ അങ്ങനെ വലിയ രീതിയിൽ തുണി അഴിക്കുക എന്നുള്ളതൊന്നും ഉണ്ടായിരുന്നില്ല എന്നും എന്നാൽ അത്യാവശ്യം സെക്സിയായ രീതിയിൽ തന്നെയായിരുന്നു ആ സീൻ ഷൂട്ട് ചെയ്ത് എടുത്തത് എന്ന് അദ്ദേഹം പറയുന്നു. അന്ന് പ്രേം നസീറും ഷീലയും തമ്മിൽ ഒരു പ്രശ്നമുണ്ടായതിനാൽ ഇരുവരും തമ്മിൽ ഒന്നിച്ചഭിനയിച്ചിരുന്നില്ല കുറച്ചു കളം ആ വിടവിലേക്കാണ് വിജയശ്രീ വന്നത്. ഷീലയ്ക്ക് പകരകക്രിയയാനുള്ളവേഷം ലഭിക്കും എന്നതിനാൽ എല്ലാ രീതിയിലും സഹകരിക്കാൻ വിജയശ്രീ തയ്യാറായിരുന്നു എന്നും വേണു പറയുന്നു.
കുറച്ച് ഓവർ സെക്സ് ആയി ആ സീൻ എടുത്തിട്ടുണ്ട്അതേപോലെ തങ്ങൾ ഷൂട്ട് ചെയ്ത പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിൽ വിജയ ശ്രീയുടെ ഒരു റേപ്പ് സീൻ ഉണ്ട് അതിനെക്കുറിച്ചും ശാന്തി വിള ദിനേശ് വലിയ അപവാദങ്ങൾ പറഞ്ഞു പരത്തിയെന്നും ഇല്ലാ കഥകൾ ഉണ്ടാക്കി കാണികളെ കൂടുതൽ ആകർഷിക്കുന്നതിന് വേണ്ടി പറഞ്ഞു ഉണ്ടാക്കിയതാണ് ഇതെല്ലാം എന്നും വേണു പറയുന്നു. ഇതെല്ലം ചാനലിൽ ആളെക്കൂട്ടി കാശു ഉണ്ടാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് എന്നും വേണു പറയുന്നു.