തന്റെ കുഞ്ഞനുജനെ മൂന്ന് വയസ്സുള്ള ചേട്ടൻ രക്ഷിക്കുന്ന വീഡിയോഇന്റർനെറ്റിൽ വൈറലാവുകയാണ് കുഞ്ഞനുജന് ശ്വാസംമുട്ടൽ തുടങ്ങിയെന്ന് മനസ്സിലാക്കിയ കുട്ടി എങ്ങനെ വേഗത്തിൽ പ്രവർത്തിച്ചുവെന്ന് വീഡിയോ നമുക്ക് കാണിച്ചു തരുന്നു.
ടിക് ടോക്കിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ട്വിറ്ററിൽ വീണ്ടും ഷെയർ ചെയ്തതോടെ ഇത് കൂടുതൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. “ഒരു മിനുട്ട് പോലും വൈകാതെ തന്നെ അവൻ സമർത്ഥമായി പ്രവർത്തിച്ചു. വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചു.
നിങ്ങളുടെ മൂന്ന് വയസ്സുകാരനായ ചേട്ടൻ അനുജന്റെ വായിൽ നിന്നും അത് പുറത്തെടുത്തു എങ്ങനെ ഒരു വല്യേട്ടനായി എന്ന രീതിയിലുള്ള ഒരു കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടികൾ കളിക്കുന്ന പകർത്താനായി ഷൂട്ട് ചെയ്യുന്ന വിഡിയോയിൽ പതിഞ്ഞതാണ് ആണ് ഈ രംഗം. ഒരു റിങ് അറയിൽ ചുറ്റിക്കൊണ്ടു കളിച്ചു കൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ ചേട്ടൻ അനുജനെ അത് കാണിക്കാൻ ശ്രമിക്കുകയും പെട്ടന്ന് അവന്റെ വായിൽ അസ്വാഭാവികമായി എന്തോ ഉണ്ടന്ന് മനസിലാക്കുകയും തൊട്ടടുത്തുള്ള അമ്മയോട് പോലും ഒന്നും പറയാൻ നിൽക്കാതെ അനുജന്റെ വായിൽ നിന്നും അവന്റെ കളിപ്പാട്ടത്തിന്റെ ഒരു ഭാഗം കയ്യിട്ട് ശ്രമപ്പെട്ട പുറത്തെടുക്കുന്നത് കാണാം.
Handled that without breaking a sweat 😮 pic.twitter.com/FNlF4Fb7ZB
— chris evans (@notcapnamerica) March 6, 2023
ഒരു ദിവസം മുമ്പാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഷെയർ ചെയ്തതിനു ശേഷം, ക്ലിപ്പ് വൈറലാകുകയും 2.7 ദശലക്ഷത്തിലധികം കാഴ്ചകൾ നേടുകയും ചെയ്തു. കൂടാതെ, ഷെയറിന് ടൺ കണക്കിന് ലൈക്കുകളും കമന്റുകളും ലഭിച്ചു.
വിഡിയോയ്ക്കുള്ള പ്രതികരണങ്ങൾ ഇങ്ങനെയാണ്
പലരും മൂന്ന് വയസ്സുകാരൻ ചേട്ടനെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. ഒരു ഹൃദയമിടിപ്പിന്റെ സമയത്തെ കൊണ്ട് അവൻ മൂന്ന് വയസ്സിൽ നിന്ന് മുപ്പതു വയസ്സുകാരനായ പ്രവർത്തിച്ചു എന്നാണ് ഒരു കമെന്റ്. അവന്റെ സംയമനത്തോടെയുള്ളതും വേഗതയുള്ളതുമായ പ്രതികരണം കാണുമ്പോൾ അവൻ നിരവധി തവണ തന്റെ അനിജനെ രക്ഷിച്ചിട്ടുണ്ടെന്നു തോന്നുന്നു. ,മറ്റൊരാൾ കുറിക്കുന്നു.