സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ബിനീഷ് ബാസ്റ്റിന്. നിരവധി സിനിമകളിലും മറ്റും വില്ലൻ റോളുകളിലും താരം തിളങ്ങിയിട്ടുണ്ട്. വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. എന്നാൽ ഒരുപാട് കഷ്ടപ്പാടുകളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുവന്ന ഒരു കാലഘട്ടം തനിക്കുണ്ട് എന്ന് ബിനീഷ് ഓർമിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ബിന്നീഷ് പറയുകയും ചെയ്തിരുന്നു. ഏഴു വർഷങ്ങൾക്കു മുൻപ് താൻ ചെയ്ത ജോലിയെ കുറിച്ചൊക്കെയാണ് ബിനീഷ് സംസാരിച്ചത്.
ഏഴുവർഷങ്ങൾക്കു മുൻപ് താൻ ജോലി ചെയ്തിരുന്നത് കൺസ്ട്രക്ഷൻ മേഖലയിലായിരുന്നു. അതും ടൈൽസിന്റെ പണി. സ്റ്റേജ് പരിപാടികളൊക്കെ എപ്പോഴും പുറകിൽ നിന്ന് മാത്രം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ്. നാല് ദിവസമൊക്കെയാണ് അന്ന് പണിയുള്ളത്. അല്ലെങ്കിൽ നാല് ദിവസമേ പണിക്ക് പോകു എന്ന് പറയുന്നതാണ് സത്യം.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എപ്പോഴും അവധിയായിരിക്കും. കാരണം ശനിയാഴ്ച കിട്ടുന്ന പൈസയിൽ നിന്നും കുറച്ച് അമ്മയ്ക്ക് കൊടുക്കും വീട്ടിൽ ചിലവിന് മറ്റുമായി. പിറ്റേദിവസം മീനോ ഇറച്ചിയോ വാങ്ങി ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കും. ആ കാലത്തൊക്കെ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നത് ഞായറാഴ്ച ദിവസം മാത്രമാണ്. വൈകുന്നേരം സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ രീതിയിൽ ഒരു കമ്പനി കൂടലുണ്ട്.
അതിന്റെ ക്ഷീണം മാറാൻ വേണ്ടിയാണ് തിങ്കളാഴ്ച അവധി എടുക്കുന്നത്. ചൊവ്വാഴ്ച പിന്നീട് ജോലിയൊക്കെ ചെയ്ത് തിരിച്ചു വരും. അതിനുശേഷം പോകുന്നത് സിനിമയുടെ പൂജ നടക്കുന്നിടത്തേക്കാണ്.. ചാൻസ് ചോദിക്കാൻ വേണ്ടിയാണ്.
ബുധനാഴ്ച ദിവസം ആകുമ്പോഴേക്കും കയ്യിലെ പൈസയോക്കെ തീരും. പിന്നെ വീണ്ടും അമ്മയുടെ അടുത്ത് ചെന്ന് കൈ നീട്ടും. അമ്മയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയാണ് പിന്നെ ജോലിക്ക് പോകുന്നത്. പണ്ട് സമയത്ത് ഇറച്ചിയും മീനും ഒക്കെ കഴിക്കാൻ വലിയ കൊതിയായിരുന്നു. എന്നാൽ അന്ന് അതിനുള്ള ആസ്തി ഉണ്ടായിരുന്നില്ല.
ഇന്ന് ചിക്കന്റെ കട മുഴുവനായി വാങ്ങാനുള്ള പൈസ കയ്യിലുണ്ട്. പക്ഷേ കഴിക്കാൻ ആഗ്രഹിച്ച സാധനങ്ങൾ ഒന്നും ഇപ്പോൾ കഴിക്കാൻ സാധിക്കില്ല. കൊളസ്ട്രോളും ബുദ്ധിമുട്ടുകളും ഇപ്പോൾ ഒരുപാട് അലട്ടുന്നുണ്ട്. ജീവിതത്തിലെ എത്ര വലിയ സ്ഥാനത്ത് എത്തിയാലും പഴയകാലത്തെ മറക്കാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല. വിജയ് ചിത്രത്തിലെ മലയാളിയായ വില്ലന്‍ വേഷത്തിലൂടെയാണ് ബിനീഷ് പെട്ടന്ന് വൈറലാവുന്നത്. പിന്നീടു നിരവധി സിനിമകളില്‍ വില്ലന്‍ വേഷതിലൂടെയും മറ്റും തിളങ്ങിയ താരം ഇപ്പോള്‍ റെലെവിശന്‍ പ്രോഗ്രാമുകളിലും സജീവമാണ്.