Advertisement
Home MOVIES Malayalam ബിന്ദു പണിക്കരുടെ മകളെ സ്വന്തം മകളെ പോലെ ചേർത്തുപിടിക്കുന്നു സ്വന്തം മകളുടെ വിവാഹത്തിന് പോലും പങ്കെടുത്തില്ല.ആരോപണത്തിന്...

ബിന്ദു പണിക്കരുടെ മകളെ സ്വന്തം മകളെ പോലെ ചേർത്തുപിടിക്കുന്നു സ്വന്തം മകളുടെ വിവാഹത്തിന് പോലും പങ്കെടുത്തില്ല.ആരോപണത്തിന് സായ് കുമാർ നൽകിയ മറുപടി

1875

നായകനായി വന്ന മലയാള സിനിമയിൽ ഒരു വിധം എല്ലാ കഥാപാത്രങ്ങളെയും മികച്ചതാക്കിയ നടനാണ് സയിക്കുമാർ. റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പിന്നീട് നിരവധി ചിത്രങ്ങളിൽ വില്ലനായും സഹനടനായും ഒക്കെ തന്റെ കഴിവ് തെളിയിച്ച താരമാണ് സായി കുമാർ. പ്രതിനായക വേഷം വളരെ പക്വതയോടെ പല ചിത്രങ്ങളിലും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സിനിമ മേഖലയിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തി കൂടിയാണ് സയിക്കുമാർ. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയതിന് ശേഷം അദ്ദേഹം നടി ബിന്ദു പണിക്കരുമായി ഒരു ജീവിതം ആരംഭിച്ചപ്പോഴായിരുന്നു കൂടുതലും വിവാദങ്ങൾ അദ്ദേഹത്തെ തേടി വന്നത്.

ADVERTISEMENTS

ആദ്യ ഭാര്യയും ഏക മകളെയും ഉപേക്ഷിച്ച് ബിന്ദു പണിക്കർക്ക് ഒപ്പം ജീവിതം ആരംഭിച്ചപ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ബിന്ദു പണിക്കരുടെ ഭർത്താവിന്റെ മരണത്തിനുശേഷം വളരെ അടുത്ത സുഹൃത്തുക്കൾ നിർബന്ധിച്ച് എടുത്ത വിവാഹമായിരുന്നു ഇത് എന്ന് ഒരു അഭിമുഖത്തിൽ ഇരുവരും തുറന്നു പറഞ്ഞിട്ടുണ്ട്.

READ NOW  ഇങ്ങനെയാണോടോ പറയുന്നത് എന്ന് കട്ടക്കലിപ്പില്‍ മോഹൻലാൽ ചോദിച്ചു. സംഭവം പറഞ്ഞു ഇന്നോസെന്റ്റ്.

ബിന്ദു പണിക്കരുടെ മകളായ കല്യാണിയെ സായികുമാർ സ്വന്തം മകളെ പോലെ തന്നെയാണ് സ്നേഹിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവമായ കല്യാണി പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നുതന്നെ എത്രത്തോളം സ്നേഹത്തോടെയാണ് ഇവർ ജീവിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും.

അതേസമയം സ്വന്തം മകളായ വൈഷ്ണവിയുടെ വിവാഹ ചടങ്ങിൽ പോലും സായികുമാർ പങ്കെടുത്തില്ല എന്നത് ശ്രദ്ധ നേടുന്ന ഒരു കാര്യമാണ്. എന്തുകൊണ്ടാണ് അദ്ദേഹം പോവാതിരുന്നത് എന്നതിന് ഒരു മറുപടി അടുത്ത സമയങ്ങളിൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. മകളുടെ വിവാഹം തന്നെ അറിയിച്ചത് വ്യത്യസ്തമായ രീതിയിലാണ്. ഒരിക്കൽ താൻ ഇല്ലാതിരുന്ന സമയത്ത് മകൾ കല്യാണം ക്ഷണിക്കാൻ ഫ്ലാറ്റിൽ വന്നിരുന്നു. അപ്പോൾ തന്നെ കാണാൻ സാധിക്കാത്തതുകൊണ്ട് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു വിവാഹമാണ് എന്ന്.

 

സ്വന്തം അച്ഛനെ വിവാഹം ക്ഷണിക്കേണ്ടത് അങ്ങനെയാണല്ലോ. സ്വന്തം മകളുടെ വിവാഹം അച്ഛന് അറിയേണ്ടതും അങ്ങനെയാണോ? അതുകൊണ്ട് പോയില്ല എന്നായിരുന്നു വിവാഹത്തിന് പോകാഞ്ഞത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് സായികുമാർ നൽകിയ മറുപടി. തന്റെ ആദ്യ ഭാര്യക്കും മകൾക്കും വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചിരുന്നത് പിന്നീടാണ് പ്രശ്നങ്ങൾ ഉണ്ടായത് എന്നും സായികുമാർ പറയുന്നുണ്ടായിരുന്നു.

READ NOW  ഒരു സിനിമയിൽ ലിപ്പ്‌ലോക്ക് രംഗം ചെയ്യണ്ട എന്ന് ഭാര്യ പറഞ്ഞാൽ എന്തു ചെയ്യും? ഡയാന നൽകിയ മറുപടി വൈറൽ

താൻ കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതെല്ലാം മകൾക്കും ഭാര്യക്കും നൽകിയിട്ടുണ്ട്. മകളെ സുരക്ഷിതയാക്കേണ്ടത് ഒരു അച്ഛന്റെ കടമയാണല്ലോ. എന്നാൽ പിന്നീട് മകളും തന്നെ മനസിലാക്കാതെ ഒറ്റപ്പെടുത്താനായും കുറ്റപ്പെടുത്താനും തുടങ്ങി അങ്ങനെയാണ് അവരോട് അകന്നത് എന്ന് സായി കുമാർ പറഞ്ഞിരുന്നു.

സായ് കുമാറുമായുള്ള വിവാഹ മോചനക്കേസ് നടക്കുമ്പോൾ മുൻ ഭാര്യയും മുൻകാല നടിയുമായ പ്രസന്ന കുമാരി ബിന്ദു പണിക്കാർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത് വലിയ വിവാദനാണ് സൃഷ്ടിച്ചിരുന്നു. തന്റെ ജീവിതം ബിന്ദു പണിക്കർ തകർത്തെന്നു സെ കുമാറിന്റെ ഭാര്യ അവകാശപ്പെട്ടിരുന്നു. ബിന്ദുവുമായുള്ള അടുപ്പമാണ് സായ്കുമാർ തങ്ങളെ വിട്ടു പിരിയാനുള്ള കാരണം എന്ന് പ്രസന്ന ആരോപിച്ചിരുന്നു. 1986 ൽ ആണ്സായ് കുമാർ പ്രസന്ന കുമാരിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഉള്ള മകളാണ് വൈഷ്ണവി. ഈ അന്ധം 2006 ൽ അവസാനിച്ചിരുന്നു . ബിന്ദു പണികകരുടെ ആദ്യ ഭർത്താവ് ബിജു പണിക്കർ 2003 ൽ ഹൃദയാഘാതത്തിൽ മരിച്ചിരുന്നു. അതിനു ശേഷം അവർ 2009 ൽ സായ് കുമാറിനെ വിവാഹം കഴിക്കുകയായിരുന്നു.

READ NOW  ദിലീപും മീനാക്ഷിയും മഞ്ജു വാര്യരും വീണ്ടും ഒത്തുചേരുന്നു സംഭവം ഇങ്ങനെ.

സെ കുമാറിന്റെ ആദ്യ ഭാര്യയുടെ ആരോപണങ്ങൾ ബിന്ദു പണിക്കരും സെ കുമാറും നിഷേധിച്ചിരുന്നു. ആദ്യ ഭാര്യയും വീട്ടുകാരും ചേർന്ന് തന്റെ പണമെല്ലാം തട്ടിയെടുത്തു എന്നും ഭാര്യയുടെ അത്യാഗ്രഹവും ബഹുമാനക്കുറവും ആണ് തങ്ങൾ അകലാൻ കാരണം എന്നും അല്ലാതെ ബിന്ദു പണിക്കർ അല്ലെന്നും. ഇപ്പോൾ തനിക്കെല്ലാം ബിന്ദുവാണെന്നും സായ് കുമാർ മുൻപ് പറഞ്ഞിട്ടുണ്ട്

ADVERTISEMENTS