ഹാസ്യം പുരുഷന്മാരുടെ മാത്രം തട്ടകമാണെന്നു ഒരു പൊതുധാരണ ഉണ്ടായിരുന്ന കാലത്തു ഹാസ്യ താരമായി സിനിമയിലേക്ക് രംഗപ്രവേശം നടത്തിയ നടിമാരിൽ പ്രധാനിയാണ് ബിന്ദു പണിക്കർ.ഹാസ്യത്തോടൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയും ഭംഗിയായി തന്നിലേൽപ്പിക്കാമെന്നു വളരെ പെട്ടന്ന് തന്നെ ഏവരെയും ബിന്ദു മനസിലാക്കിച്ചു.
ആർത്തിയുള്ള പെങ്ങളെയും കുശുമ്പുള്ള നാത്തൂനായും അമ്മായിയമ്മയായും മികച്ച സ്വൊഭാവ വേഷങ്ങളുമെല്ലാം അനായാസ മെയ് വഴക്കത്തോടെ അഭിനയിപ്പിച്ചു ഭലിപ്പിക്കുന്ന ചുരുക്കം ചില മലയാള നായികമാരിൽ ഒരാൾ. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്. പ്രണയ വിവഹമായിരുന്നുബിന്ദുവിന്റെ മാതാപിതാക്കളുടേത്. ഇരുവരും വിവിധ മത വിഭാഗത്തിൽ പെട്ടവരായിരുന്നു അച്ഛൻ ഹിന്ദുവും ‘അമ്മ ക്രിസ്ത്യനും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ. ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. സംവിധായകൻ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. 2003 ൽ ബിജു വി നായർ ഈ ലോകത്ത് നിന്നും വിടപറഞ്ഞിരുന്നു.
പെട്ടന്നുള്ള ഭർത്താവിന്റെ മരണം തനിക്കു വല്ലാത്തൊരു ആഘാതമായിരുന്നു എന്നും പിന്നീട് ജീവിതത്തിൽ വലിയ പ്രാരാബ്ധങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു എന്നും മുൻപും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഹാസ്യ വേഷങ്ങൾക്കപ്പുറമുള്ള ചില കഥാപാത്രങ്ങളെ കാണുമ്പോൾ ഇത് ഞാനാണല്ലോ എന്ന് തോന്നാറുണ്ടെന്നു പറയുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബിന്ദു പണിക്കർ മനസ് തുറന്നത്.
വിജു വി നായരുടെ മരണം പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു പലപ്പോഴും വർക്കുണ്ടായിരുന്നില്ല. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു. അപ്പോൾ എനിക്ക് വർക്കിന് പോവാതിരിക്കാൻ പറ്റുമായിരുന്ന സാഹചര്യമായിരുന്നില്ല . നിഴൽ പോലെ നിന്നയാൾ പെട്ടന്ന് അങ്ങ് പോയപ്പോൾ രണ്ട് മൂന്ന് വർഷം ഡിപ്രഷനിലായി എന്നാണ് ബിന്ദു പണിക്കർ പറയുന്നത്.പക്ഷേ പിന്നീട് താരം 2009 ൽ നടൻ സായ് കുമാറിനെ വിവാഹംകഴിച്ചിരുന്നു.ബിന്ദുവിന്റെ മകളും ഇപ്പോൾ ഇവരോടൊപ്പമാണ് താമസിക്കുന്നത്.ബിന്ദു പണിക്കാരുമായുള്ളഅടുപ്പമാണ് സായ് കുമാറിന്റെ കുടുംബത്തിൽ പ്രശ്ങ്ങൾ ഉണ്ടായതെന്ന ഗോസ്സിപ് ആ സമയത് ശക്തമായിരുന്നു. സ്വൊന്തം മകൾ തന്നെ വാട്സ് ആപ്പിലൂടെയാണ് വിവാഹക്കാര്യം പറഞ്ഞത് എന്ന് ഒരിക്കൽ സായ് കുമാർ വെളിപ്പെടുത്തിയിരുന്നു.