
മലയാള സിനിമയിലെ ഒരു വമ്പൻ നടൻ ഇതുവരെയും എങ്ങും പേര് വരാതെ ഒളിഞ്ഞിട്ടിരിപ്പുണ്ട് എന്നും അയാളുടെ പേര് കേട്ടാൽ എല്ലാവരും ഞെട്ടും എന്നും നടനും അവതാരകനും ബിഗ് ബോസ് കണ്ടീസ്റ്റന്റുമായ ഫിറോസ്ഖാൻ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരുന്നു. അതോടൊപ്പം തന്നെ മലയാളം സിനിമയിൽ 10 വർഷം മുൻപ് ഒരേയൊരു സൂപ്പർ ഹിറ്റ് സിനിമ മാത്രം ചെയ്തു. അതിനുശേഷം പിന്നീട് വമ്പൻ പ്രോജക്ടുകൾ ഇറക്കുമെന്ന് പറഞ്ഞുകൊണ്ട് അതിന് ട്രെയിലറുകൾ മാത്രം ഇറക്കുകയും അത് കാണിച്ചു പെൺകുട്ടികളെ വശീകരിക്കുകയും ഉപയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംവിധായകൻ ഉണ്ട് എന്ന് ഫിറോസ് ഖാൻ പറയുന്നു. അയാളുടെ ആദ്യസിനിമയായ ആ സൂപ്പർ ഹിറ്റ് ചിത്രം പക്ഷേ പകുതി മാത്രമാണ് അയാൾ സംവിധാനം ചെയ്തത്. പിന്നീട് ആ ചിത്രത്തിൻറെ ഹീറോ തന്നെയായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്. ആ സിനിമ അയാൾ പ്രതീക്ഷിച്ചതിലും വലിയ ഹിറ്റ് ആവുകയും എന്നാൽ ആ ചിത്രത്തിൻറെ ലാഭം നിർമാതാവിന് അല്ല കിട്ടിയത് എന്നും ഈ വിരുതനായ സംവിധായകനാണ് കിട്ടിയതെന്നും ഫിറോസ്ഖാൻ പറയുന്നത്.
ആ ഒരു സിനിമ കൊണ്ട് അയാൾ സെറ്റിലായി അയാൾ ഫ്ലാറ്റ് മേടിച്ചു.കോടിക്കണക്കിനു രൂപയ്ക്ക് അതിന്റെ ഇന്റീരിയർ ആണ് ആ ഫ്ലാറ്റിൽ തന്നെ ചെയ്തിരിക്കുന്നത്അങ്ങനെ ഒരു ഡയറക്ടർ മലയാളത്തിൽ ഉണ്ട്. അയാൾക്ക് പക്ഷേ പിന്നീട് ഒരു ഹിറ്റുകളിൽ പോലും കൊടുക്കാൻ പറ്റിയില്ല. മൂന്നാല് സിനിമകൾ നിർമ്മിച്ച എങ്കിലും അതെല്ലാം പരാജയപ്പെട്ടു. പിന്നെ പുള്ളി ചെയ്തത് വമ്പൻ സിനിമകൾ അനൗൺസ് ചെയ്യുക മാത്രമാണ്സിനിമകളുടെ ട്രെയിലർ വരെ പുറത്തിറങ്ങിയിട്ടുണ്ട് അതൊന്നും പിന്നെ നടന്നിട്ടില്ല. ഈ ട്രെയിലറുകൾ റിലീസ് ചെയ്തതിനുശേഷം അയാൾ ചെയ്യുന്നത് ഇതിലേക്ക് ചാൻസ് ചോദിച്ചുവരുന്ന പെൺകുട്ടികളെ നല്ല രീതിയിൽ അബ്യൂസ് ചെയ്യുകയാണ് എന്ന് ഫിറോസ് ഖാൻ പറയുന്നു. അത് തനിക്ക് വളരെ വ്യക്തമായിട്ട് അറിയാവുന്നതാണ് നാളെ ഒരു സാഹചര്യത്തിൽ തെളിവ് സഹിതം പറയേണ്ടി വന്നാൽ പറയാൻ തനിക്ക് കഴിയുന്ന കാര്യമാണെന്നും ഫിറോസ്ഖാൻ പറയുന്നു.
തനിക്ക് ആ സംവിധായകനെയും നേരിട്ട് പരിചയമുണ്ടെന്ന് ഫിറോസ് ഖാൻ പറയുന്നു. അതേപോലെ അയാളുടെ പീഡനത്തിന് ഇരയായ പെൺകുട്ടികളും തനിക്ക് നേരിട്ടു അറിയാവുന്ന തന്റെ വളരെ അടുത്ത വേണ്ടപ്പെട്ട ആളുകളാണെന്നു ഫിറോസ് ഖാൻ പറയുന്നു.
10 വർഷത്തിനു മുൻപ് ഒരു ഹിറ്റ് സിനിമ നൽകുക പിന്നീട് ഇത്രയും നാൾ ഒരു സിനിമ ചെയ്യാതിരിക്കുക. അങ്ങനെ ഒരാൾക്ക് എങ്ങനെയാണ് പെൺകുട്ടികളെ സ്വാധീനിക്കാൻ കഴിയുക എന്ന് അവതാരികയുടെ ചോദ്യത്തിന് ഫിറോസ്ഖാൻ നൽകിയ മറുപടി ഇങ്ങനെ. അതിന്റെ പിന്നിലുള്ള ഒരു കളി എന്നുവച്ചാൽ പിന്നീട് അയാൾ പല സിനിമകളും അനൗൺസ് ചെയ്തു. അത് വലിയ നടന്മാരെ വച്ചാണ് ഇൻറർനാഷണലി പ്രശസ്തരായ നടന്മാരെ വരെ വച്ചാണ് അയാൾ പിന്നീട് വലിയ സിനിമകൾ അനൗൺസ് ചെയ്തത്. അതിൻറെ ചെറിയ ചെറിയ ട്രെയിലറുകളും അയാൾ പുറത്തിറക്കാറുണ്ട്. പക്ഷേ ആ സിനിമകൾ ഒന്നും ഇതുവരെ നടന്നിട്ടില്ല.
ഇത്രയും വമ്പൻ സിനിമകൾ ചെയ്യാൻ പോകുന്ന ആളല്ലേ എന്ന് കരുതി പല പുതിയ പെൺകുട്ടികളും ഇയാളുടെ വലയിൽ ചെന്ന് വീഴാറുണ്ട് എന്ന് ഫിറോസ്ഖാൻ പറയുന്നു. താൻ ഈ പറഞ്ഞ ഡയറക്ടറുടെ പേര് വളരെ ലൈറ്റ് ആയിട്ട് ഈ ദിവസങ്ങളിൽ ഒരു പെൺകുട്ടി പറഞ്ഞു പോയിട്ടുണ്ട് എന്നും; എന്നാൽ അത് മാധ്യമങ്ങൾ ആരും അധികം ശ്രദ്ധിച്ചിട്ടില്ല എന്നതാണ് ഫിറോസ് ഖാൻ പറയുന്നത്അയാളുടെ പേര് പറയാൻ ഇനിയും പലരും വരാൻ സാധ്യതയുണ്ട്, കാരണം തനിക്ക് അറിയാവുന്ന ഒരുപാട് പെൺകുട്ടികളെ ഉപയോഗിച്ചിട്ടുണ്ട് എന്ന് ഫിറോസ്ഖാൻ പറയുന്നു.
നട്ടെല്ലുള്ള ഏതോ പെൺകുട്ടികളുടെ പേര് ഒന്ന് തുറന്നു പറഞ്ഞിട്ടുണ്ട് എങ്കിലും ഇതുവരെ അതിനു വേണ്ട ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് ഫിറോസ് ഖാൻ പറയുന്നു. ആ സംവിധായകൻ ആര് എന്ന് ഏകദേശം പ്രേക്ഷകർ ഊഹിച്ചെടുത്തു കഴിഞ്ഞു. നിരവധി പേർ അത് ആരാണെന്ന് സൂചിപ്പിക്കുന്നുണ്ട്. 10 വർഷത്തിനു മുമ്പ് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യുകയും ആ ചിത്രത്തിൻറെ നടൻ തന്നെ പിന്നീട് ആ സിനിമ ബാക്കി സംവിധാനം ചെയ്തു പൂർത്തീകരിക്കുകയും ചെയ്യുകയും ചെയ്തു. മൂന്നു നാല് സിനിമകളും അയാൾ നിർമ്മിച്ച് പരാജയപ്പെട്ടു പിന്നീട് വമ്പൻ പല സിനിമകളും അനൗൺസ് ചെയ്യുക മാത്രം ചെയ്യുന്ന ഒരു സംവിധാനം മലയാളത്തിൽ ഉണ്ടെന്ന് ഏകദേശം എല്ലാവർക്കും അറിയാവുന്ന ആണ്.