2022 ഓഗസ്റ്റ് 12ന് ഒ.ടി.ടിയില്‍ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യത്തെ ലെസ്ബിയന്‍ സിനിമ എന്ന വിശേഷണവുമായി എത്തിയ ചിത്രമാണ് ‘ഹോളി വൂണ്ട്’.ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അശോക് ആര്‍ നാഥ് ആയിരുന്നു ചിത്രത്തിൻറെ സംവിധായകൻ.
ഇതര ഭാഷകളിലും വിദേശ ചിത്രങ്ങളിലും ഈ പ്രമേയം ഒരുപാട് വന്നിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇങ്ങനെയൊരു വിഷയം ആദ്യമായി അവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് ഈ ചിത്രത്തിനാണ് .
ബിഗ് ബോസ് സീസൺ 4 ലൂടെ ശ്രദ്ധേയയായ ജാനകി സുധീര്‍ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. സ്വ വ ര്‍ ഗ ലൈം ഗി കതയെ കുറിച്ച് ശക്തമായി പ്രതിപാദിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ തന്നെ ചിത്രം വിവാദ പട്ടികയിൽ എത്തിയിരുന്നു.
‘ഹോളി വൂണ്ട്’ എന്ന ചിത്രത്തിലെ ജാനകിയുടെ അഭിനയത്തെക്കുറിച്ച് മോശം പരാമർശങ്ങൾ വന്നതോടെ താരം നൽകിയ അഭിമുഖം ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഹോളി വൂണ്ടില്‍ അഭിനയിച്ചത് സ്വന്തം തീരുമാനപ്രകാരമാണ് .തനിക്കു നായികയായി സിനിമയിൽ അഭിനയിക്കാൻ വളരെയേറെ മോഹമുണ്ട് അതിനാൽ തന്നെയാണ് ധൈര്യപൂർവം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും ജാനകി പറയുന്നു.
ബിഗ് ബോസ് സീസണിൽ സെൽഫ് ഇന്ട്രോയിൽ തന്നെ ജാനകി പറഞ്ഞ കാര്യമാണ് നായികയായി അഭിനയിക്കണമെന്നത് . തന്റെ ലിമിറ്റേഷനിൽ നിന്നുകൊണ്ട് തന്നെ തനിക്കു കാണിക്കാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് താൻ കാണിച്ചിട്ടുള്ളതെന്നും ജാനകി പറയുന്നുണ്ട് .കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം ഫാമിലിയില്‍ കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. സെറ്റിലൊക്കെ വന്നതിന് ശേഷമാണ് അമ്മയ്ക്ക് കാര്യങ്ങള്‍ മനസിലായത്. ഫ്രണ്ട്‌സ് ആണ് ഒപ്പം നിന്നത്.
ലി പ് ലോ ക്കും ബെ ഡ്‌റൂം രംഗ ങ്ങളും ഉള്‍പ്പെടെ ഉള്ള സീനുകൾ ചിത്രത്തിലുണ്ട്. ജീവിതത്തിലാദ്യമായാണ് ഒരു സ്ത്രീ യെ ചും ബി ക്കുന്നത്. ഞാൻ ഇത് ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നുഎന്നും ജാനകി കൂട്ടി ചേർക്കുന്നു . എന്നാൽ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മൾ കഥാപാത്രമാണെന്നും അവിടെ ജാനകിയില്ല എന്നും അവർ പറയുന്നു .
സ്വന്തമായി തിരഞ്ഞെടുത്ത കഥാപാത്രമായതിനാല്‍തന്നെ ആ കഥാപാത്രത്തിനോട് നൂറ് ശതമാനം നീതി പുലർത്താനുള്ള ബാധ്യത എനിക്കുണ്ട് . അപ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് നോക്കാൻ കഴിയില്ല . ഇത്തരം റോളുകള്‍ ചെയ്യാൻ കോണ്‍ഫിഡന്‍സ് ആണ് വേണ്ടത് .ഇത്തരം പ്രമേയമുള്ള ഇന്റര്‍നാഷണല്‍ സിനിമകളില്‍ഇതുപോലെയുള്ള രംഗങ്ങള്‍ കാണുമ്പോൾ ആസ്വദിക്കുന്നവർക്കു മലയാളത്തില്‍ ഈ സബ്ജക്ട് ചെയ്യുമ്പോൾ എന്താണ് പ്രശ്നം? എന്നാണ് ജാനകി ചോദിക്കുന്നത്.