മമ്മൂക്കയുടെ കാലിൽ പിടിച്ചു കരഞ്ഞാലും എന്റെ നന്ദി തീരില്ല -താൻ മമ്മൂക്കയ്ക്ക് അങ്ങനെ മെസേജ് അയക്കാൻ ഒരു കാരണം ഉണ്ട് വെളിപ്പെടുത്തി ബിബിൻ ജോർജ്.

248

മലയാളത്തിലേ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ അമർ അക്ബർ അന്തോണിയുടെ സഹ തിരകകഥാകൃത്തുക്കളിൽ ഒരാളായാണ് നടൻ ബിബിൻ ജോർജ് സിനിമയിലേക്ക് എത്തുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്ജും അടുത്ത സുഹൃത്തുക്കളും സഹ തിരക്കഥാകൃത്തുക്കളും ആണ്. ഇവരുടെ തിരക്കഥയിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളും സൂപ്പർഹിറ്റുകളും ആയിരുന്നു. പിന്നീട് ഇരുവരും തിരക്കഥാകൃത്തുക്കൾ എന്നതിൽ നിന്ന് മാറി ചെറിയ കഥാപാത്രങ്ങൾ ചെയ്തു മുന്നോട്ടു വരികയും പിന്നീട് നായകന്മാരായി വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുകയും ചെയ്തു. തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ മനോഹരമായ ചിത്രങ്ങളുടെ ഭാഗമായി ഇരുവരും മാറുകയാണ് ഉണ്ടായത്. ഇന്ന് മലയാളത്തിലെ മുൻനിര നായകനാടൻമാരിൽ രണ്ടുപേരായി മാറാൻ ഇരുവർക്കും ആയി എന്നുള്ളത് അവരുടെ പ്രയത്നത്തിൻറെയും കഴിവിന്റെ ഫലം തന്നെയാണ്.ALSO READ:ടോവിനോയുടെ എ ആർ എം ഇഷ്ടപ്പെട്ടില്ല – മോഹൻലാലിനെയും മമ്മൂട്ടിയെ കുറിച്ചും പ്രത്യേകിച്ചു ആസിഫ് അലിയെ കുറിച്ചും മധു പറഞ്ഞത്.

ADVERTISEMENTS
   

കുറച്ചുനാൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ ബിബിൻ ജോർജ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറൽ ആകുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ഒരു കാൽ തളർന്ന വ്യക്തിയാണ് ബിബിൻ ജോർജ്. അതുകൊണ്ടുതന്നെ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ അദ്ദേഹത്തിന് ഒരു പരിമിതി നേരിടേണ്ടതായി വന്നിട്ടുമുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ നടൻ മമ്മൂട്ടിയെ കുറിച്ച് അദ്ദേഹം പറഞ്ഞു ചില കാര്യങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആയിരിക്കുകയാണ്. അദ്ദേഹം മമ്മൂട്ടിക്ക് അയച്ച ഒരു മെസ്സേജ് തുറന്നുപറഞ്ഞിരുന്നു.ALSO READ:അമ്മയുടെ ആത്മാവുമായി സംസാരിക്കാൻ കഴിഞ്ഞാൽ എന്താണ് ചോദിക്കുക – മത പണ്ഡിതന്മാരെ ട്രോളിക്കൊന്നു സലിം കുമാർ.

അദ്ദേഹത്തിന് വാക്കുകൾ എങ്ങനെയാണ് മമ്മൂക്കയ്ക്ക് ഞാൻ ഒരിക്കൽ ഒരു പേഴ്സണൽ മെസ്സേജ് അയച്ചു. ഞാൻ ഈ കാര്യം ഇതുവരെ എങ്ങും പറഞ്ഞിട്ടില്ല ഇപ്പോഴാണ് ഇത് പറയുന്നതു.. അന്ന് താൻ മമ്മൂക്ക അയച്ച മെസ്സേജ് ഇങ്ങനെ ആണ്.. ” മമ്മൂക്ക ഞാൻ എത്ര നന്ദി പറഞ്ഞാലും എത്ര കണ്ണ് നിറഞ്ഞാലും ആ കാലിൽ പിടിച്ച് കരഞ്ഞാലും മമ്മൂക്കയോടുള്ള നന്ദി എനിക്ക് തീരത്തില്ല. ഇപ്പോൾ മമ്മൂക്ക കരുതുന്നുണ്ടാവും ഞാൻ ഇവനു എന്ത് ചെയ്തിട്ടാണ് ഇവൻ എന്നോട് നന്ദി പറയുന്നത് എന്ന്. ഞാൻ ഇവന് ഇതുവരെ ഒന്നും ചെയ്തു കൊടുത്തിട്ടില്ലല്ലോ പിന്നെ അവൻ എന്തിനാണ് എനിക്ക് നന്ദി പറയുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും. എൻറെ ജീവിതത്തിൽ ഇന്നേവരെ സിനിമ ഫീൽഡിൽ നിന്ന് ഒരേയൊരു കാര്യം ചോദിച്ചത് അത് മമ്മൂക്ക മാത്രമാണ് മറ്റാരും ചോദിച്ചിട്ടില്ല.

ഒരിക്കൽ ഷൈലോക്കിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് മമ്മൂക്ക ആ ഒരു കാര്യം തന്നോട് ചോദിച്ചത്. അന്ന് മമ്മൂക്ക എന്നോട് ചോദിച്ചു വിപിനെ നിനക്ക് ഈ കാല് ശരിയാക്കാൻ വല്ല വഴിയും ഉണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ നിനക്ക് ശരിയാക്കി കൂടെ അങ്ങനെയാണെങ്കിൽ നിനക്ക് ഇനിയും കൂടുതൽ സിനിമകൾ ചെയ്യാമല്ലോ എന്ന്. അങ്ങനെ എന്നോട് ചോദിച്ച ആളാണ് മമ്മൂക്ക. എല്ലാവരും മമ്മൂക്കയുടെ സൗന്ദര്യരഹസ്യം ചോദിക്കുമ്പോൾ മമ്മൂക്കയുടെ സൗന്ദര്യം ഇത്രയേ ഉള്ളൂ. അദ്ദേഹത്തിൻറെ ഹൃദയം അത്രയ്ക്കും നല്ലതാണ്. ഇത് പറയുമ്പോൾ പോലും എൻറെ സ്വരം ഇടറുന്നുണ്ട്. എനിക്ക് കരച്ചിൽ വരുന്നുണ്ട്ബിബിൻ ജോർജ് പറയുന്നു.

നിങ്ങൾക്ക് ഇത് എങ്ങനെ ഫീൽ ചെയ്യും എന്നെനിക്കറിയില്ല ഞാൻ ചെറുപ്പത്തിൽ ആദ്യം കാണുന്ന സിനിമ വാത്സല്യമാണ്. നമ്മൾ സ്ക്രീനിൽ നോക്കി നിന്ന് ആ മനുഷ്യൻ കുറെ നാൾ കഴിയുമ്പോൾ എന്നോട് നേരിട്ട് ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നു അവരുടെയൊക്കെ സിനിമ പോസ്റ്റർ വന്ന ആ ഭിത്തിയിൽ നമ്മുടെ ഒരു പോസ്റ്റർ വരിക എന്ന് പറഞ്ഞാൽ തന്നെ നമ്മൾക്ക് വലിയൊരു കാര്യമാണ്. നമ്മൾ ജീവിതത്തിൽ ഒരിക്കലും അവരുടെ ആ ഒരു ഗണമാകുമെന്നോ അവരുടെ വഴിയിലേക്ക് വരുമോ എന്ന് പോലും ചിന്തിച്ചിട്ടില്ല. ഞാനും വിഷ്ണുവും ഒക്കെ മറ്റൊരു വഴി വെട്ടിത്തുറന്ന് പോയിക്കൊണ്ടിരുന്ന ആൾക്കാരാണ്അങ്ങനെയുള്ളപ്പോൾ മമ്മൂക്കയെ പോലൊരാളെ എന്നോട് ഇത് ചോദിച്ചപ്പോൾ ഞാൻ വല്ലാതെ ഇമോഷണൽ ആയിപ്പോയി.MUST READ:രഹസ്യ കോഡ് നെയിം ഉപയോഗിച്ച് മോഹൻലാലിനെ എങ്ങനെ വേട്ടയാടിയെന്ന് സുചിത്ര മോഹൻലാൽ പങ്കുവെക്കുന്നു.

കാരണം എൻറെ അപ്പൻ എൻറെ അമ്മ അല്ലെങ്കിൽ എൻറെ കുറച്ചു കൂട്ടുകാർ എന്റെ പെങ്ങന്മാർ ഇവരൊക്കെയാണ് എന്നെ കെയർ ചെയ്യുന്ന ആൾക്കാർ. ഇതുവരെ അങ്ങനെ ഒരു ചോദ്യം ഈ ഫീൽഡിൽ നിന്നും എനിക്ക് ഉണ്ടായിട്ടില്ല. അതിനുമുമ്പും അല്ലാതെയും ഒക്കെ നമ്മളുടെ മറ്റ് പ്രിയപ്പെട്ട ആൾക്കാർ അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. എനിക്ക് അത് ഒരിക്കലുംമറക്കാൻ പറ്റത്തില്ല. ഞാൻ അന്ന് മമ്മൂക്കയോട് പറഞ്ഞു മമ്മൂക്ക നിങ്ങൾ പടച്ചോന്റെ മനസ്സുള്ള ആളാണ് ഹാപ്പി ബർത്ത് ഡേ മമ്മൂക്ക എന്ന് പറഞ്ഞാണ് ഞാൻ ആ മെസ്സേജ് അദ്ദേഹത്തിന് അയക്കുന്നത്.

മമ്മൂക്കയുടെ ആ ചോദ്യത്തിന് എന്താണ് വിപിൻ മറുപടി കൊടുത്തതെന്ന് അവതാരികയുടെ ചോദ്യത്തിന് ബിബിൻ പറഞ്ഞത്; ഞാൻ അതിനെക്കുറിച്ചൊക്കെ അന്വേഷിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിൻറെ മറ്റൊരു വശമാണ് ഞാൻ ചിന്തിക്കുന്നത് ഞാൻ ഈ ഒരു അവസ്ഥയോട് ചെറുപ്പം തൊട്ടേ ശീലിച്ച് പൊരുത്തപ്പെട്ട് കഴിഞ്ഞു ഇനി ജനങ്ങളും എന്നെ ഇങ്ങനെ തന്നെ അംഗീകരിക്കുക എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്ന ഒരു കാര്യം പിന്നെ മെഡിക്കൽ സയൻസ് ഒക്കെ അതി വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് നാളെ ഇനി വളരെ പെട്ടെന്ന് ഒരു ഓപ്പറേഷൻ ചെയ്തു പോളിയോ ബാധിച്ചവരുടെ അവസ്ഥ പൂർണമായും ഭേദമാക്കാൻ പറ്റും എന്നുള്ള ഒരു അവസ്ഥ വന്നു കൂടായ്കയില്ല അങ്ങനെ പോസിറ്റീവ് ആയി ചിന്തിക്കുന്ന ആളാണ് ഞാൻ. നടൻ ബിബിൻ ജോർജ് പറയുന്നു.READ NOW:നീ ആഗ്രഹിക്കുന്ന അത്രയും പേരോടോപ്പം അങ്ങനെ ചെയ്തുകൊള്ളൂ പക്ഷേ – റിലേഷൻഷിപ്പുകളിൽ മക്കൾക്ക് ഷാരൂഖിന്റെ ഭാര്യ നൽകിയ ഉപദേശം വൈറൽ

ADVERTISEMENTS