മലയാള സിനിമ മേഖല ഹേമ കമ്മീഷൻ റിപ്പോർട്ട് വന്നത് മുതൽ പുകഞ്ഞു കൊണ്ടിരിക്കുകയാണ്. അതിൻറെ പിന്നാലെ നിരവധി സ്ത്രീകൾ തങ്ങൾ നേരിട്ട് ലൈംഗിക ചൂഷണങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു. അതോടൊപ്പം തന്നെ ചില വ്യാജ ആരോപണങ്ങളും വരുന്നുണ്ട്. സത്യത്തിൽ അത്തരം വ്യാജ ആരോപണങ്ങൾ സത്യസന്ധമായി തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയുന്നവരുടെ ക്രെഡിബിലിറ്റിയെ കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാക്കും എന്നതാണ് മറ്റൊരു വസ്തുത .ഇത്തരത്തിൽ ഒരു സാഹചര്യം ഇവിടെ സംജാതമാകാൻ ഏറ്റവും കൂടുതൽ ചുക്കാൻ പിടിച്ചത് ഡബ്ലുസിസി എന്ന സംഘടനയാണ്. ഇങ്ങനെയൊരു വനിത കൂട്ടായ്മ സിനിമയിലെ നടിമാർ ചേർന്നിട്ടുള്ള ഒരു വനിതാ കൂട്ടായ്മ ഉണ്ടായത്. ഇപ്പോൾ കഴിഞ്ഞദിവസം മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനൽ നൽകിയ അഭിമുഖത്തിൽ പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നിലപാടുകൾക്കെതിരെയും അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. അതോടൊപ്പം തന്നെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ കുറിച്ചും ചില വിമർശനങ്ങൾ ഭാഗ്യലക്ഷ്മി ഉന്നയിക്കുന്നുണ്ട്.
സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവര് തന്നെയാണെന്ന്. മോശം പ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രതികരണങ്ങൾ അപ്പപ്പോൾ ഉണ്ടായില്ലെങ്കിൽ പിന്നീട് വർഷങ്ങൾക്ക് ശേഷം തുറന്നുപറച്ചിൽ നടത്തിയാൽ അതിൻറെ മോശം ഭവിഷ്യത്ത് അവർ മാത്രമായിരിക്കും അനുഭവിക്കേണ്ടി വരുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഭാഗ്യലക്ഷ്മിയുടെ നിലപാടിൽ ഒരു പ്രശ്നമുണ്ടായാൽ ഉടൻതന്നെ അതിനെതിരെ പ്രതികരിക്കണമെന്നും, അതിനുള്ള ചങ്കൂറ്റം കാണിക്കണമെന്നും ആണ് താരം പറയുന്നത്.
പക്ഷേ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ സ്ത്രീകൾക്ക് ഉണ്ടാകുന്ന ട്രോമ വളരെ വലുതാണെന്ന് ചിലപ്പോൾ അന്നേരം പറയാനുള്ള ധൈര്യം ഭാഗ്യലക്ഷ്മിയെ പോലെ മറ്റുള്ളവർക്ക് ഉണ്ടാകില്ല എന്ന് അവതാരകനായ രജനീഷും പറയുന്നുണ്ട്. പക്ഷേ ഇത് ഏത് വർഷമാണെന്നും ഇത് 2024 ഇനിയും അതിനുള്ള ധൈര്യം വന്നില്ലെങ്കിൽ പിന്നെ എന്നാണ് വരുന്നതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നുണ്ട്.
ഡബ്ള്യൂ സിസിയാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ എന്നുള്ള അവതാരകന്റെ പരാമർശത്തെ അതി രൂക്ഷമായ ഭാഷയിലാണ് ഭാഗ്യലക്ഷ്മി വിമർശിക്കുന്നത്. ഇവിടെ ഈ തീപ്പൊരി ഉണ്ടാകാൻ കാരണം ഡബ്ലിസിസി അല്ല എന്നും നടി അക്രമിക്കപ്പെട്ട സമയത്ത് നടി മഞ്ജു വാര്യർ എന്ന വ്യക്തിയുടെ ഒരു വാക്കിൽ നിന്നാണ് ഈ തീപ്പൊരി ഇവിടെ വീഴുന്നതെന്നും ഇതിനെല്ലാം തുടക്കുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
അല്ലാതെ ഇതൊന്നും WCC ഉണ്ടാക്കിയതല്ല ഡബ്ലിയുസി എന്ന ആ ഗ്രൂപ്പിൻറെ ഉദ്ദേശം എന്നുള്ളത്ഇവിടെയുള്ള മുഴുവൻ സിനിമ മേഖലയിൽ ശത്രുപക്ഷത്ത് നിർത്തി സമൂഹത്തിന് മുമ്പിൽ കാണിക്കുന്ന ഒരു നിലപാടാണ് അവർ എടുക്കുന്നത്അങ്ങനെയല്ല ഇത് കൊണ്ടുപോകേണ്ടത്. കാലാകാലങ്ങളെ നിലനിൽക്കുന്ന വലിയ നിർമ്മാതാക്കളും സംവിധായകരും നടന്മാരും ഒക്കെയുള്ള വലിയൊരു ഇൻഡസ്ട്രിയാണ് അതിനെ തകർക്കുന്ന നിലപാടുകൾ എടുക്കാൻ പാടില്ല എന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
മലയാള സിനിമയിലെ ഭൂരിഭാഗം പേരെയും ശത്രുവാക്കി നിർത്തി ഒന്നോ രണ്ടോ പേർ ചെയ്യുന്ന തെറ്റിന് ഭൂരിഭാഗം പേരെ ശത്രുവാക്കി നിർത്തി ഇനി സിനിമ മേഖല ഞങ്ങൾ ഭരിച്ചുകൊള്ളാം എന്നുള്ള നിലപാടിലാണ് ഡബ്ള്യൂ സി സി നിൽക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി പറയുന്നു . അങ്ങനെ എല്ലാവരും ശത്രുവാക്കി നിർത്തിക്കൊണ്ട് ഇവിടെ മുന്നോട്ടു പോകാൻ പറ്റില്ല എന്നും അവർ പറയുന്നു. അമ്മ സംഘടനയിൽ ഈ വിഷയം ചർച്ച ചെയ്യാൻ ഡബ്ള്യൂ സിസി അംഗങ്ങൾ എത്തിയപ്പോൾ അവരെ പുറത്താക്കാൻ നടപടി അല്ലേ എടുത്തത് എന്ന ചോദ്യത്തിന് ഭാഗ്യലക്ഷ്മി പറഞ്ഞത് അമ്മയാണോ മലയാള സിനിമ ഭരിക്കുന്നത് എന്നാണ്. മലയാള സിനിമയിൽ നിരവധി സംഘടനകൾ ഉണ്ട് താര സംഘടനയെ അമ്മ മാത്രമല്ല നിർമ്മാതാക്കളുടെ സംഘടനകലുണ്ട് മറ്റു പല സംഘടനകളും ഉണ്ട് എന്നും ബാക്കി ലക്ഷ്മി പറയുന്നു
ഡബ്ള്യൂ സി സി വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയാണ് താൻ കാരണം സ്ത്രീകൾക്ക് പോയി സംസാരിക്കാനൊരിടം ഉണ്ടാകുമല്ലോ എന്ന് കരുതി. പക്ഷേ ഫേസ്ബുക്കിൽ എഴുതുന്ന ആവേശം പക്ഷേ അവരുടെ പ്രവർത്തിയിൽ കാണാതെ പോയി എന്നും ഭാഗ്യലക്ഷ്മി പറയുന്നത്അതാണ് ആ സംഘടന കുറിച്ചുള്ള അന്നും ഇന്നും ഉള്ള തന്റെ സങ്കടം. അത് മാത്രമേയുള്ളൂ അവരോടുള്ള വിയോജിപ്പ് . WCC ഒരു കളക്ടീവായി സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയല്ല അത് വെറും സെലെക്സ്റ്റീവായ സംഘടനയാണ് എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. അവർക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന രീതിയാണ് അവർക്കുള്ളതൊന്നും ഭാഗ്യലക്ഷ്മി പറയുന്നു. അവരുടെ സംഘടനയ്ക്ക് ഉള്ളിൽ തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെതിരെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ആണുള്ളത്. രഞ്ജിനി അത് പുറത്തു വിടേണ്ട എന്ന് പറയുമ്പോൾ രേവതി അതിനെതിരെ നിയമ നടപടി വേണ്ട എന്ന് പറയുന്നു. അങ്ങനെയാണ് അവിടെ നടക്കുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു
2018 ഡബ്ള്യു തുടങ്ങിയിട്ട് ഇത്രയും വർഷമായിട്ടും അടുത്തൊരു സ്റ്റെപ്പ് എന്തു ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.
മോഹൻലാലും മമ്മൂട്ടിയും ഈ വിഷയത്തിൽ വേണ്ട രീതിയിൽ പ്രതികരിച്ചിട്ടില്ല എന്ന ഒരു അഭിപ്രായം പൊതു സമൂഹത്തിനുണ്ട് കാരണം അവർക്ക് അത്രത്തോളം സ്വാധീനമുള്ള ശക്തിയുള്ള ഒരു സിനിമ മേഖലയാണ് എന്ന് അവതാരകന്റെ ചോദ്യത്തിന് ഭാഗ്യലക്ഷ്മി നൽകിയ മറുപടി ഇങ്ങനെയാണ്. തീർച്ചയായിട്ടും താനും അതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. കാരണം ഈ സിനിമ മേഖല ഭരിക്കുന്നവരാണ് അവർ രണ്ടുപേരും അവർ അത് വേണ്ട രീതിയിൽ എതിരെ പ്രതികരിച്ചില്ല എന്നത് തന്നെയാണ് സത്യം. അവർ വിചാരിച്ചിരുന്നെങ്കിൽ ഒരുപാട് വിഷയങ്ങൾ വളരെ ഭംഗിയായിട്ട് അവർക്ക് തീർക്കാൻ സാധിക്കുമായിരുന്നു എന്ന് ഭാഗ്യലക്ഷ്മി പറയുന്നു. അത് അവരുടെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ച തന്നെയാണ്പല സാമൂഹ്യ വിഷയങ്ങളിലും സംസാരിക്കുമ്പോൾ ഇവർ രണ്ടുപേരും അഭിപ്രായം പറയാറില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു. അവർ ശബ്ദിച്ചിരുന്നെങ്കിൽ ഇന്നുണ്ടായ പല പ്രശ്നങ്ങളും ഇത്രയും വഷളാകാതെ നല്ല രീതിയിൽ ഡീൽ ചെയ്യാൻ പറ്റുമായിരുന്നു. അവരുടെ ശബ്ദത്തിന് അത്രയും സ്വാധീനവും ശ്രദ്ധയും കിട്ടുന്നതാണ് പക്ഷേ അത് അവർ രണ്ടുപേരും അലംഭാവം കാണിച്ചു എന്ന് തന്നെയാണ് ഭാഗ്യലക്ഷ്മിയും പറയുന്നത്.
ഷൈൻ ടോമിനെ പോലുള്ള നടന്മാർ പലപ്പോഴും വന്നിരുന്നു എന്തെല്ലാമാണ് ചാനലിലും അഭിമുഖങ്ങളിലും മറ്റും പറയുന്നത് എന്തെല്ലാം ശ്രീവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് പക്ഷേ അതിനെതിരെ ആരും പ്രതികരിക്കാറില്ലല്ലോ എന്നും അതേപോലെയുള്ള അലസിയർ ഒരു സ്ത്രീയുടെ രൂപമുള്ള സംസ്ഥാന അവാർഡ് നൽകിയപ്പോൾ അത്രയും മോശമായ രീതിയിൽ സംസാരിച്ചപ്പോൾ അതിനെതിരെയും ആർക്കും മറുപടി ഒന്നും ഉണ്ടായിരുന്നില്ലല്ലോ എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ഇവർ രണ്ടുപേരും വളരെ മോശമായ രീതിയിൽ സ്ത്രീവിരുദ്ധമായ രീതിയിൽ അല്ലേ സംസാരിക്കുന്നത് എന്നാണ് ബാക്കി ലക്ഷ്മി ചോദിക്കുന്നത്. എന്നാൽ മമ്മൂട്ടി ഒരു സിനിമയിൽ ഒരു നടിയുടെ പാന്റിൽ പിടിക്കുന്ന ഒരു രംഗത്തെ അവരുടെ ഒരു അംഗം തന്നെ വിമർശിച്ചു പക്ഷേ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് ഇവർ എന്താ പ്രതികരിക്കാതെ അതൊക്കെ സ്ത്രീ വിരുദ്ധ നിലപാടുകളല്ലേ. ത്നങ്ങൾക്ക് ഇഷ്ടമുള്ളവരുടെ തെറ്റുകൾ കണ്ടില്ലെന്നുനടിക്കുക അല്ലാത്തതിനെതിരെ പ്രതികരിക്കുക എന്ന രീതിയാണ് അവർക്ക് ഉളളത് എന്നും ഭാഗ്യ ലക്ഷ്മിയും പറയുന്നു.