Advertisement
Home MOVIES Malayalam ഈ തള്ള എപ്പോഴും കൂടെ കാണുമോ? അന്ന് ലാൽ ചോദിച്ചു- മോഹൻലാലിനെ കുറിച്ച് ...

ഈ തള്ള എപ്പോഴും കൂടെ കാണുമോ? അന്ന് ലാൽ ചോദിച്ചു- മോഹൻലാലിനെ കുറിച്ച് വല്യമ്മ തന്ന മുന്നറിയിപ്പ് – ഭാഗ്യ ലക്ഷ്മി പറഞ്ഞത്.

9080

മോഹൻലാലിന്റെ ആദ്യ ചിത്രം തിരനോട്ടത്തിന്റെ ഡബ്ബിങ് സമയത്ത് സംഭവിച്ച അതീവ രസകരമായ ഒരു കാര്യം തുറന്നു പറയുകയാണ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. കൈരളി ചാനലിൽ ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മി മുൻപ് നടന്ന രസകരമായ ഈ കാര്യം പറയുന്നത്.

മോഹൻലാലിന്റെ ആദ്യചിത്രമാണ് അന്ന്, ലാൽ ആരുമല്ല താനും ലാലും മറ്റ് ആൾക്കാരും ഒക്കെ അവിടെയുണ്ട് തന്റെ ഒപ്പം എപ്പോഴും തന്റെ വല്യമ്മ കൂടെയുണ്ടാകും. വല്യമ്മയാണ് തന്റെ ബോഡിഗാർഡ് എപ്പോഴും വല്യമ്മ ഒരു സംശയതോടെയാണ് എല്ലാവരെയും നോക്കുന്നത്. തനിക്ക് ഒരു സ്വാതന്ത്ര്യം തരത്തില്ല പുരുഷന്മാരോട് മിണ്ടാൻ പോലും വല്യമ്മ അനുവദിച്ചിരുന്നില്ല.

ADVERTISEMENTS

താൻ അവിടെ നിൽക്കുമ്പോൾ ലാല് ചാടി വന്ന് തന്റെ അടുത്ത് നിന്നു. ലാൽ തൻ്റെ അടുത്ത് വന്ന് നിൽക്കുമ്പോൾ തന്നെ പിറകിൽ നിൽക്കുന്ന വല്യമ്മയുടെ റിയാക്ഷൻ എനിക്കറിയാം. അമ്മായി സംശയാസ്പദമായി നോക്കിക്കൊണ്ട് നിൽക്കുകയാണ്താൻ അപ്പോൾ പതുക്കെ വല്യമ്മയും തിരിഞ്ഞു നോക്കുന്നുണ്ട്. വല്യമ്മ അവിടെ നിന്ന് കണ്ണുകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കുന്നുണ്ട്. അവൻറെ അടുത്തുനിന്ന് മാറിനിൽക്കുക എന്നാണ് വല്യമ്മ കണ്ണ് കൊണ്ട് കാണിക്കുന്നത്. ഊണ് കഴിക്കാൻ സമയം ആയപ്പോൾ താൻ കൈ കഴുകാൻ പോയപ്പോൾ ലാൽ തൻ്റെ പുറകെ വന്നിട്ട് തന്നോട് സംസാരിച്ചു. ലാൽ വളരെ രഹസ്യമായാണ് സംസാരിക്കുന്നത്. വല്യമ്മ ഇതെല്ലം നിരീക്ഷിച്ചു അപ്പുറത്തു നിൽപ്പുണ്ട്. ലാൽ ചോദിക്കുന്നത് ഇതാണ് “ഈ കിളവി എപ്പോഴും കൂടെ കാണുമോ? എന്നാണ് . കാരണം വല്യമ്മ എല്ലാ സമയം തന്റെ ഒപ്പം കാണും. ആരെയും അടിപ്പിക്കാതെ നിൽക്കുന്ന ഒരു സ്വഭാവംആണ് വല്യമ്മയ്ക്ക്

READ NOW  എന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ അന്ന് മംമ്ത പറഞ്ഞത് ഇതാണ്-അതിനെ പറ്റി മംമ്ത പറയുന്നത് ഇങ്ങനെ.

അപ്പോൾ ഞാൻ പറഞ്ഞത് കാണും എപ്പോഴും കൂടെ കാണും എന്ന്. തിരികെ ഞാൻ വന്നപ്പോൾ വല്യമ്മ എന്നോട് ചോദിച്ചു എന്താടി അവൻ പറഞ്ഞത് . അവൻ നിന്റെ അടുത്ത് സ്വകാര്യം പറയുന്നത് ഞാൻ കണ്ടല്ലോ. ദേണ്ടെ സൂക്ഷിച്ചും കണ്ടുനിന്നോണം കേട്ടല്ലോ എന്ന് വല്യമ്മയുടെ ഒരു മുന്നറിയിപ്പും.

അപ്പോൾ ഭാഗ്യലക്ഷ്മി മോഹൻലാൽ പറഞ്ഞത് വല്യമ്മയോട് പറഞ്ഞില്ലേ എന്ന് ബ്രിട്ടാസ് ചോദിച്ചു. ഞാൻ പറഞ്ഞില്ല എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇത് പോലെ ഇങ്ങനെ മാനസികരോഗിയെ പോലെ നമ്മുടെ പിന്നാലെ നടക്കും. നമ്മൾക്ക് നമ്മുടെ പ്രായത്തിലുള്ള ചെറുപ്പക്കാരോട് മിണ്ടാൻ പോലും അനുവദിക്കില്ല നമുക്ക് അങ്ങനെയൊക്കെ മിണ്ടണം സഹകരിക്കണമെന്ന് ആഗ്രഹം കാണില്ലേ എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

ADVERTISEMENTS