ആരൊക്കെയുണ്ടായിട്ടും മലയാളത്തിലെ ആ മഹാനടന് ശബ്ദം നൽകാൻ ആർക്കുമായില്ല ഒടുവിൽ സംഭവിച്ചത്.

452

ആരൊക്കെയുണ്ടായിട്ടും മലയാളത്തിലെ ആ മഹാനടന് ശബ്ദം നൽകാൻ ആർക്കുമായില്ല ഒടുവിൽ സംഭവിച്ചത്. ഭാഗ്യ ലക്ഷ്മി

മലയാള സിനിമ ലോകത്തെ ഒട്ടു മിക്ക നായിക കഥാപത്രങ്ങൾക്കും ശബ്ദം നൽകിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. ശക്തമായ വ്യക്തിത്വത്തിന് ഉടമ, സ്ത്രീ പക്ഷ ചിന്തക, അഭിനേത്രി അങ്ങനെ വ്യത്യസ്തങ്ങളായ മേഖലകളിൽ കഴിവ് തെളിയിച്ച ഭാഗ്യ ലക്ഷമി നൽകിയ ഒരഭിമുഖത്തിൽ മലയാളത്തിലെ ഒരു സൂപ്പർ നടന്റെ ശബ്ദത്തെ കുറിച്ചും അദ്ദേഹം അന്യ ഭാഷകളിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന്റെ കരുത്തുറ്റ ശബ്ദത്തിനു പകരം വെക്കാൻ ആരെയും ലഭിക്കാതിരുന്ന കാര്യങ്ങളും വെളിപ്പെടുത്തുന്നു.

ADVERTISEMENTS

ഏകദേശം 4500 ഓളം സിനിമകളിൽ ഭാഗ്യ ലക്ഷ്മി ഇതുവരെ ശബ്ദം നൽകിയിട്ടുണ്ട്. ഇന്നും മലയാളത്തിലെ മുൻ നിര ഡബ്ബിങ് ആർട്ടിസ്റ് ആണ് ഭാഗ്യലക്ഷ്മി. ടെലിവിഷൻ ചാനലുകളിൽ അവതാരകയായും വിധികർത്താവുമൊക്കെയായി ഭാഗ്യലക്ഷ്മി  നിരവധി തവണ എത്തിയിട്ടുണ്ട്.

READ NOW  അന്ന് സുരേഷ് ഗോപി ചെയ്തത് അത്രയും വലിയ നന്ദികേടാണ് - വായിൽ തോന്നിയതെല്ലാം ഞാൻ സുരേഷ് ഗോപിയെ പറഞ്ഞു പിന്നെ നടന്നത്.

മലയാളത്തിന്റെ മഹാ നടനായ ഭരത് മുരളി തമിഴിൽ അഭിനയിച്ചപ്പോൾ അദ്ദേഹത്തിന് ഡബ്ബിങിന്റെ ആവശ്യമായി വന്നു .മലയാളത്തിലെ പല നടന്മാരും തമിഴിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും അവർ പലരും ഭാഷ പഠിച്ചു സ്വയമേവ ഡബ്ബ് ചെയ്യുകയായിരുന്നു. മോഹ്ന്ലലും തിലകനുമോക്കെ അതിനു ഉദാഹരണം ആണ്. എന്നാൽ മുരളി അങ്ങനെ എളുപ്പത്തിൽ ഭാഷ പഠിക്കാൻ കഴിയാത്ത ഒരാളായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വരത്തോട് ചേർന്ന് നിൽക്കുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കണ്ടെത്തുക എന്നത് വളരെ വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു.

പല വലിയ ഡബ്ബിങ് ആർട്ടിസ്റുകളെയും നടന്മാരെയുമൊക്കെ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യാൻ കൊണ്ട് വന്നിരുന്നു എന്നാൽ ഇവരാർക്കും അദ്ദേഹത്തിന്റെ ഓൺസ്‌ക്രീൻ വോയ്‌സ് മോഡുലേഷന് അടുത്തെത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

ഒടുവിൽ തമിഴിലെ വിഖ്യാത സംവിധായകൻ ഭാരതി രാജയെ ആണ് മുരളിക്ക് ഡബ്ബ് ചെയ്യാൻ വേണ്ടി ഇറക്കിയത്. പക്ഷേ അദ്ദേഹത്തിന്റെ സ്വരവും മുരളിയുടെ ശബ്ദ ഗാംഭീര്യത്തിനു മുന്നിൽ ഒന്നുമില്ലായിരുന്നു എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു. പക്ഷേ ഒടുവിൽ ആ ചിത്രത്തിന്റെ സംവിധായകൻ ഭാരതി രാജയെ കൊണ്ട് ഡബ്ബ് ചെയ്യിച്ചു ഒപ്പിക്കുകയായിരുന്നു എന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

READ NOW  പാർവതി തിരുവോത്തിന്റെ പുതിയ fb പോസ്റ്റിനു താഴേ അശ്‌ളീല കമെന്റുകളുടെ പ്രവാഹം - സംഭവം ഇങ്ങനെ

 

മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയേറെ പ്രതിഭയുള്ള ഒരു അന്ടനെ നമുക്ക് കണ്ടെത്താന്‍ ആകില്ല . വില്ലനായും സഹനടനായും നായകന്യുമോകാകെ മുരളിയുടെ പ്രകടനത്തിന് ഇന്നും പകരം വെക്കാന്‍ ആരുമില്ല എന്നത് വസ്തുതയാണ്.

ADVERTISEMENTS