ഒരു തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറയിൽ നടുവിരൽ ഉയർത്തി കാണിക്കുന്ന ഒരു ബിബിസി വാർത്താ അവതാരകയുടെ വീഡിയോ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ ഇന്റർനെറ്റിനെ ചിരിപ്പിച്ചപ്പോൾ, മാധ്യമ സ്ഥാപനത്തിന്റെ പ്രൊഫഷണലിസത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാൻ ഇത് കാരണമായി. ഇത് രൂക്ഷമായ വിമര്ശനത്തിന് ഇടയാക്കിയിരിക്കുകയാണ്. സംഗതി ചെറിയ ഒരു അബദ്ധമാണ് എങ്കിലും അതുണ്ടാക്കിയ ആഘാതം വളരെ വലുതാണ്.
ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്ററിന്റെ മുഖ്യ അവതാരകയായ മറിയം മോഷിരി സ്‌ക്രീനിൽ വാർത്ത അവതരിപ്പിക്കാൻ തയായറെടുക്കുമ്പോൾ പെട്ടന്ന് നടുവിരൽ ഉയർത്തിയാണ് വൈറലായ വീഡിയോയിൽ കാണുന്നത്. ഉച്ച സമയത്തെ തലക്കെട്ടുകൾക്കായി ബിബിസി സ്റ്റുഡിയോയിലേക്ക് സ്വിച്ച് ഓൺ ചെയ്യുമ്പോൾ, തല ചെരിച്ചും, തുറന്ന കണ്ണുകളുമായും, മുഖത്ത് ഒരു കോമാളി പുഞ്ചിരിയുമായി മോഷിരി ക്യാമറയ്ക്ക് നേരെ വിരൽ ഉയർത്തി പിടിക്കുന്നത് കണ്ടു. എന്നാൽ , ക്യാമറ ഓൺ ആണെന്ന് അവൾ തിരിച്ചറിഞ്ഞയുടനെ – അത് കഷ്ടിച്ച് ഒരു സെക്കൻഡിനുള്ളിൽ – മോഷിരി ഉടൻ തന്നെ ഒരു സാധാരണ വാർത്താ അവതാരകന്റെ രീതിയിലേക്ക് മാറി തന്റെ ജോലി തുടർന്ന് : “ലണ്ടനിൽ നിന്ന് തത്സമയം, ഇത് ബിബിസി ന്യൂസ് ആണ്”. എന്ന തലവാചകം പറഞ്ഞു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വാർത്താ അവതാരകൻ ക്ഷമാപണം നടത്തി എന്ത് സാഹചര്യം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് വിശദീകരിച്ചു. അവരുടെ വാക്കുകൾ ഇങ്ങനെ
“ഹായ് സുഹൃത്തുക്കളെ , ഇന്നലെ ഉച്ചയ്ക്ക് തൊട്ടുമുമ്പ് ഞാൻ ഗാലറിയിലെ ടീമുമായി കുറച്ച് തമാശയിൽ ഏർപ്പെട്ടിരുന്നു . ഡയറക്‌ടർ ന്യൂസ് തുടങ്ങുനനത്തിനു മുന്നോടിയായി എന്നെ നോക്കി 10 മുതൽ -0 വരെ എണ്ണുന്നത് പോലെ കാണിച്ചു ഞാൻ എണ്ണുന്നതായി നടിച്ചു.. നമ്പർ കാണിക്കാൻ വിരലുകൾ ഉൾപ്പെടെ ഉയര്ത്തി ആയിരുന്നു ചെയ്തതത് . അങ്ങനെ 10 വിരലുകളിൽ നിന്ന് ഒന്ന് വരെ ഉയർത്തി. ഞങ്ങൾ 1-ൽ എത്തിയപ്പോൾ ഞാൻ ഒരു തമാശയായിഎന്റെ നാട് വിരൽ ഉയർത്തി ആ ആക്ഷൻ കാണിച്ചു , ഇത് ക്യാമറയിൽ പിടിക്കുമെന്ന് മനസ്സിലായില്ല, ” തന്റെ എക്‌സിലെ ഒരു പോസ്റ്റിൽ അവൾ എഴുതി.
This isn’t satire, an actual BBC News presenter got caught giving the middle finger live.
Maryam Moshiri summing up the professionalism currently at the BBC. pic.twitter.com/QoJ4FT133J
— Chris Rose (@ArchRose90) December 7, 2023
, “ഇത് എന്റെ ടീമുമായുള്ള ഒരു സ്വകാര്യ തമാശയായിരുന്നു, അത് സംപ്രേഷണം ചെയ്തതിൽ ഞാൻ ഖേദിക്കുന്നു! ഇത് ഇങ്ങനെ ആകണം എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല, ഞാൻ ആരെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ഖേദിക്കുന്നു. ഞാൻ കാഴ്ചക്കാരുടെ നേരെയോ ഒരു വ്യക്തിയെയോ അപമാനിക്കാൻ ആയിരുന്നില്ല അത് ചെയ്തത് . എന്റെ കൂടെ ജോലി ചെയ്യുന്ന സുഹുര്ത്തുക്കളുടെ ഒരു ചെറിയ കൂട്ടാത്തെ ഉദ്ദേശിച്ചുള്ള ഒരു നിസാര തമാശയായിരുന്നു അത്. ന്യൂസ് അവതാരകയായ മറിയം മോഷിരി വിശദീകരിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വിഖ്യാതമായ പഴക്കം ചെന്ന വാർത്ത മാധ്യമ സ്ഥാപനമാണ് ബി ബി സി. അതുകൊണ്ടു തന്നെ അവിടെ നിന്നുണ്ടാകുന്ന ഏറ്റവും ചെറിയ പിഴയ്ക്കൽ പോലും അംഗീകരിക്കാം ബുദ്ധിമുട്ടുണ്ടാകും