അതെ ഞാൻ പട്ടിയുടെ വാലാണ് പക്ഷെ ആ പട്ടിയ്ക്ക് ഒരു പേര് ഉണ്ട് ബാലചന്ദ്രമേനോൻ- ബാലചന്ദ്ര മേനോനോട് ഭാര്യ പറഞ്ഞത് – സംഭവം ഇങ്ങനെ

337

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്കിടയിൽ സുപരിചിതനായ താരമാണ് ബാലചന്ദ്ര മേനോൻ. മലയാള സിനിമയിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല. നിരവധി ആരാധകരെ സ്വന്തമാക്കിയ അദ്ദേഹം സിദ്ധിഖ് അവതാരകനായി എത്തുന്ന അമൃത ടിവിയിലെ ഒരു പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭർത്താവിന്റെ നല്ല ശീലങ്ങളെക്കുറിച്ചും മോശം ശീലങ്ങളെ കുറിച്ചും ആണ് സിദ്ദിഖ് ബാലചന്ദ്രമേനോനും  ഭാര്യ വരദയും അതിഥിയായി എത്തിയപ്പോൾ ചോദിക്കുന്നത്. അതിനെക്കുറിച്ച് വളരെ രസകരമായ രീതിയിൽ ഇവർ മറുപടി പറയുകയും ചെയ്യുന്നുണ്ട്.

99% നമ്മൾ നല്ലത് ചെയ്താലും ഒരു ശതമാനം തെറ്റ് ചെയ്താൽ അതുമാത്രം ചൂണ്ടിക്കാണിക്കുന്ന ഒരു ശീലം ബാലചന്ദ്രമേനോന് ഉണ്ട് എന്നും അത് ഒരു മോശം സ്വഭാവമായി തനിക്ക് തോന്നിയിട്ടുണ്ട് എന്നുമാണ് പറയുന്നത്.അദ്ദേഹം വലിയ പെര്ഫെസ്ക്ഷനിസ്റ്റ് ആണ് അതും ഒരു മോശം സ്വഭാവം ആണെന്ന് ഭാര്യ പറയുന്നു.  നല്ല സ്വഭാവം എന്താണെന്ന് ചോദിച്ചാൽ അദ്ദേഹം ഒരു ഔട്ട് സ്പോക്കൺ ആണ്.

ADVERTISEMENTS
READ NOW  "യുദ്ധം ഞാനാണ് തടഞ്ഞത്, അവർ 7 വിമാനങ്ങൾ വെടിവെച്ചിട്ടു": വീണ്ടും അവകാശവാദങ്ങളുമായി ട്രംപ്; വ്യോമസേന പറയുന്നത് ഇതാണ്

ആരോടും എന്ത് കാര്യവും തുറന്നു പറയും അതിനു യാതൊരു മടിയും ഇല്ലാത്ത കൂട്ടത്തിലാണ്. കള്ളത്തരം ഒന്നും ഇല്ലാത്ത ആൾ ആണ്. അദ്ദേഹത്തിന് ചില സ്വഭാവങ്ങൾ ഉണ്ട് എന്നും നമ്മൾ ഇപ്പോൾ ഒരു യാത്ര കഴിഞ്ഞു വരികയാണെങ്കിൽ യാത്ര കഴിഞ്ഞ് എത്തുന്ന ബാഗ് അപ്പോൾ തന്നെ യഥാസ്ഥാനത്ത് സാധനങ്ങൾ എല്ലാം അടക്കം വയ്ക്കണമെന്ന് ഒരു നിർബന്ധമുണ്ട് എന്നും ഭാര്യ പറയുന്നു.

വന്നു കയറിയ ഉടനെ അത് ചെയ്യാൻ തനിക്ക് സാധിക്കുമോ.? തനിക്ക് മറ്റു റെസ്പോൺസിബിലിറ്റീസ് ഇല്ലേ എന്നാണ് ഭാര്യ ചോദിക്കുന്നത്. എന്നാൽ നൂറ്റാണ്ടുകൾ ആയിട്ടുള്ള ബാഗുകൾ താൻ കണ്ടെത്തിയിട്ടുണ്ട് എന്ന് രസകരമായ രീതിയിൽ ഇതിന് മറുപടി പറയുകയാണ് ബാലചന്ദ്രമേനോൻ. തനിക്ക് മറ്റൊരു ശീലം ഉള്ളത് എന്താണെന്ന് വെച്ചാൽ ഹോട്ടലിൽ ആണെങ്കിലും വീട്ടിൽ ആണെങ്കിലും രാത്രിയിൽ ഒരു ജഗിൽ വെള്ളം എടുത്ത് വയ്ക്കുന്ന ശീലമുണ്ട്. എന്നാൽ രാവിലെ ഉണരുമ്പോൾ ആ ജഗ്ഗ് കാണാൻ പാടില്ല. ഭാര്യ എന്നാൽ അത് ചെയ്യില്ല.ഇന്നെ വരെ അത് അവിടെ നിന്ന് എടുത്തു കൊണ്ട് പോയിട്ടില്ല ഞാന്‍ രാവിലെ ഉണരുമ്പോള്‍ ആ ജഗ്ഗ് അവിടെ ഉണ്ടാകും. അത് അത്രയും നിര്‍ബന്ധിച്ചു പറയുമ്പോള്‍ ഞാന മനപ്പോര്‍വ്വം അവിടെ വചെക്കുന്നതാണ് എന്ന് ബാലാ ചന്ദ്ര മേനോന്‍ന്റെ ഭാര്യ പറയുന്നു. അതിന്റെ പേരിൽ രസകരമായ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് എന്നും രസകരമായ രീതിയിൽ ബാലചന്ദ്രമേനോൻ പറയുന്നുണ്ട്.

READ NOW  "ഞാൻ ദൈവമാണെന്ന് പറഞ്ഞപ്പോൾ ഡോക്ടർ തന്നത് മയക്കാനുള്ള ഇൻജക്ഷൻ; പഴയകാല അനുഭവം തുറന്നുപറഞ്ഞ് ലെന.

ഇതൊക്കെയാണെങ്കിലും ഭാര്യയില്ലാതെ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത വ്യക്തിയാണ് താനെന്നും തന്നെ നന്നായി തന്നെ കെയർ ചെയ്യുന്ന കൂട്ടത്തിൽ ആണ് ഭാര്യ എന്നും ബാലചന്ദ്രമേനോൻ സമ്മതിക്കുന്നുണ്ട്.ചിലപ്പോള്‍ അത് ഓവര്‍ കെയര്‍ ആകാറുണ്ട് എന്നും അദ്ദേഹം പറയുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്നാലും തന്റെ ശരീരത്തിലോ ഡ്രസ്സിലോ എന്തെങ്കിലും അപാകത ഉണ്ടായാല്‍ ഭാര്യ അത് ശരിയാക്കാന്‍ വരും എന്ന് അദ്ദേഹം പറയുന്നു.

അതെ പോലെ ഭാര്യക്ക് വലിയ സെന്‍സ് ഓഫ് ഹ്യൂമര്‍ ആണ് എന്ന് അദ്ദേഹം പറയുന്നു. അതിനു ഒരു ഉദാഹരണം അദ്ദേഹം പറയുന്നത് ഇങ്ങനെ. ഒരിക്കൽ പ്രശ്നം ഉണ്ടായപ്പോൾ കലി പൂണ്ടു പട്ടിയുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും നന്നാവില്ല എന്ന് താൻ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പോൾ ഭാര്യ പറഞ്ഞു അതെ ഞാൻ വാലാണ് ഞാൻ പട്ടിയുടെ വാലാണ് പക്ഷെ ആ പട്ടിയ്ക്ക് ഒരു പേര് ഉണ്ട് ബാലചന്ദ്രമേനോൻ.ഭാര്യ പറഞ്ഞ ഡയലോഗ്ആണ്.

READ NOW  മകൾ എപ്പോഴും അമ്മയുടെ ഉള്ളിലാണുള്ളത്. താനെന്ന അമ്മ ഒരു വിളിപ്പാടകലെ മീനുട്ടിയ്ക്ക് അരികിലുണ്ട്. അവസാനം മീനാക്ഷിയെ കുറിച്ച് പറഞ്ഞു മഞ്ജു.
ADVERTISEMENTS