ഒരിക്കലും കാണാൻ പാടില്ലാത്തത് ഞാൻ കണ്ടുപോയി. 12 വർഷങ്ങൾക്ക് ശേഷം അമൃതയുമായുള്ള വിവാഹമോചനത്തിന്റെ കാരണം തുറന്നു പറഞ്ഞു ബാല

24238

അന്യഭാഷ താരങ്ങളിൽ മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു താരമാണ് ബാല. നവ്യ നായർ നായിക ആയി എത്തിയ കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി കടന്നുവന്ന ബാല തുടർന്ന് പുതിയ മുഖം എന്ന ചിത്രത്തിലൂടെ വില്ലനായി ഒരു മാറ്റം കൊണ്ടുവരികയായിരുന്നു ചെയ്തത്. ഒരുപക്ഷെ പ്രേക്ഷകര് ഇത്രത്തോളം ഇഷ്ടപ്പെട്ട ഒരു വില്ലൻ വേറെയുണ്ടായിരിക്കില്ല.

നിരവധി ആരാധകരെ സ്വന്തമാക്കിയ ബാല മലയാള സിനിമയിൽ തന്നെ ഒരു വലിയ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് മലയാളികളുടെ മരുമകനായി മാറിയ ബാല ഗായികയായ അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമായി മാറി.

ADVERTISEMENTS

എന്നാൽ അമൃതയുമായുള്ള ജീവിതം ഒരുപാട് കാലം നീണ്ടുനിൽക്കാൻ ബാലയ്ക്കു സാധിച്ചിരുന്നില്ല. ഒരുപാട് പ്രശ്നങ്ങൾ ബാലയെ അലട്ടി എന്ന് പറയുന്നതാണ് സത്യം. വളരെ കുറച്ചുകാലം മാത്രം നീണ്ടുനിന്ന ഒരു ദാമ്പത്യജീവിതം ആയിരുന്നു അമൃതയ്ക്കും ബാലക്കും ഉണ്ടായിരുന്നത്.

READ NOW  അമ്മയുടെ പഴയ വസ്ത്രമണിഞ്ഞു ഖുഷി കപൂർ . ഖുഷി കപൂറിനെ വാനോളം പുകഴ്ത്തി ശ്രീദേവി ആരാധകർ

എന്നാൽ രണ്ടുപേരും തങ്ങളുടെ വിവാഹമോചനത്തിന്റെ കാരണം എന്താണ് എന്ന് തുറന്നു പറഞ്ഞിട്ടില്ല. പലപ്പോഴും ഇത്തരം ചോദ്യങ്ങൾ വരുമ്പോൾ രണ്ടുപേരും മൗനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇതാ 12 വർഷങ്ങൾക്കുശേഷം തന്റെ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ബാല തുറന്നു പറയുകയാണ്.

പലതവണ ചോദിച്ചിട്ടും എന്തുകൊണ്ടാണ് ബാലയും അമൃതയും തമ്മിൽ വേർപിരിഞ്ഞത് എന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ തമ്മിലുള്ള വേർപിരിയലിന്റെ കാരണം എന്തായിരുന്നു എന്നാണ് അവതാരകൻ ചോദിച്ചപ്പോൾ ഇങ്ങനെയാണ് ബാല മറുപടി പറഞ്ഞു… ഇന്നത്തെ ദിവസം എങ്കിലും എനിക്ക് എന്റെ മകളെ ഒന്ന് വീഡിയോ കോളിൽ കാണണമെന്നുണ്ടായിരുന്നു.. എന്നാൽ അവൾ വന്നില്ല. കാരണം പറയാതിരുന്നത് അവൾ ഒരു പെൺകുട്ടി ആയതുകൊണ്ടാണ്.

അവൾ ഒരു ആൺകുട്ടിയായിരുന്നുവെങ്കിൽ ഞാൻ തീർച്ചയായും ഇതിന്റെ കാരണം പറഞ്ഞേനേ. എന്നാൽ ഇപ്പോൾ ഞാൻ ഇതിന്റെ കാരണം എന്താണെന്ന് പറയുകയാണ് ഞാൻ. ഒരിക്കലും കാണാൻ പാടില്ലാത്തത് കണ്ടുപോയി.

READ NOW  വിവാഹേതര ബന്ധങ്ങളിൽ തെറ്റില്ല, ഭാര്യയോട് താനല്ലാതെ മറ്റൊരു പങ്കാളിയെ കണ്ടെത്താൻ പറയാറുണ്ട് - സംവിധായകൻ ജിയോ ബേബി മനസ് തുറക്കുന്നു

കണ്ടുകഴിഞ്ഞപ്പോൾ അങ്ങനെയൊക്കെ ആണോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. അത്തരം ഒരു അവസ്ഥയിലാണ് പിരിഞ്ഞത് എന്നാണ് ബാല പറയുന്നത്. ബാലയുടെ വാക്കുകൾ നിമിഷനേരം കൊണ്ടാണ് ആരാധകർ എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.

പലരും ഇതിനോടകം തന്നെ അമൃതയുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നുണ്ട് എന്നാൽ അമൃത മറുപടികളുമായി ഇതുവരെയും എത്തിയിട്ടില്ല. ഇത്രയും വലിയ ഒരു ആരോപണം അമൃതയ്ക്കെതിരെ ബാല നടത്തിയിട്ടും എന്തുകൊണ്ടാണ് അമൃത മിണ്ടാതിരിക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. അമൃതയ്ക്ക് മറുപടി ഇല്ലേ എന്ന് പലരും സോഷ്യൽ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്.

ADVERTISEMENTS