കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയം എന്നത് ബാലയും അമൃത സുരേഷും ആണ്. അമൃതയുമായി വേർപിരിയാനുള്ള കാരണത്തെക്കുറിച്ച് ബാല തുറന്നു പറഞ്ഞതിന് ശേഷമാണ് പ്രശ്നങ്ങൾക്ക് തിരികൊളുത്തുന്നത് എന്നതാണ് സത്യം.
ബാല അമൃതയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അതുകൊണ്ടാണ് വിവാഹബന്ധം വേണ്ട എന്ന തീരുമാനത്തിൽ എത്തിയത് എന്നുമായിരുന്നു പറഞ്ഞത്. തുടർന്നാണ് പ്രശ്നങ്ങൾ ഉയരാൻ തുടങ്ങിയത് അഭിരാമി സുരേഷ് ആണ് ആദ്യം ഈ സംഭവത്തിന് എതിരെ രംഗത്ത് വന്നത്. തന്റെ ചേച്ചിയെ കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ശരിയല്ല എന്നും തങ്ങൾ സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു കുടുംബമാണ് എന്നും ഒക്കെ ആയിരുന്നു അഭിരാമി പറഞ്ഞത്
തുടർന്ന് മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ ചാനലിന് ഒരു എക്സ്ക്ലൂസീവ് അഭിമുഖം നൽകിയിരിക്കുകയാണ് ബാല. ബാല തന്റെ ജീവിതത്തെക്കുറിച്ചും അമൃതയെക്കുറിച്ചും ഒക്കെയാണ് പറയുന്നത്. കൊറോണ സമയത്ത് അമൃതയുടെയും ബാലയുടെയുമായി ലീക്ക് ആയ വോയിസ് ക്ലിപ്പിനെക്കുറിച്ചും ബാല പറയുന്നു.
മകൾക്ക് കൊറോണയാണ് എന്ന് താൻ അറിയുകയായിരുന്നു എന്നും അത് ചോദിക്കാൻ വേണ്ടി കുറെ സമയമായി അമൃതയെ വിളിച്ച് സംസാരിക്കുകയാണെന്നും അക്കാര്യം താൻ മറ്റ് ആരോടാണ് ചോദിക്കുന്നത് എന്നും ഒക്കെയാണ് ബാല ചോദിക്കുന്നത് എല്ലാ വിശേഷ ദിവസങ്ങളിലും താൻ എപ്പോഴും ഒറ്റയ്ക്ക് ആണെന്ന് കൂടി ബാല പറയുന്നു.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച കുട്ടിയെ കാണാനുള്ള അനുവാദം തനിക്ക് ഉണ്ട് എന്ന് കോടതിയുടെ ഉത്തരമുള്ളതാണ്. എന്നാൽ ക്രിസ്മസ് അടക്കമുള്ള ഒരു ദിവസങ്ങളിലും മകൾ തനിക്കൊപ്പം ഇല്ല. മകളുടെ ബ്രെയിൻ പ്രവർത്തിച്ചു തുടങ്ങുന്നതിനു മുൻപേ തന്നെ ബ്രെയിൻ വാഷിംഗ് സംഭവിച്ചതാണ്. അതിന്റെ പ്രധാനമായ കാരണം മൂന്നു വയസ്സുള്ള എന്റെ മകളെ ഞാൻ റേപ്പ് ചെയ്യുമെന്ന് പറഞ്ഞുപോലും ഒരു കേസ് അമൃത നൽകിയിരുന്നു. എന്നാൽ കോടതിയത് എടുക്കാതിരിക്കുകയാണ് ഉണ്ടായത്.
അത്തരമൊരു അവസ്ഥയിലൂടെ വരെ കടന്നുപോയ വ്യക്തിയാണ് താൻ. ഒരു പോക്സോ കേസ് തന്റെ മേൽ നൽകിയത് കൊണ്ട് താൻ കോടതിയിൽ എല്ലാ തെളിവുകളും നൽകുകയായിരുന്നു ചെയ്തത്. അതുകൊണ്ടാണ് സത്യങ്ങൾ പുറത്തുപറഞ്ഞത് തന്നെ..
സ്കൂളിൽ പോയാൽ പോലും മകളെ കാണാൻ അനുവദിക്കില്ല എന്ന് എന്നെ കാണിക്കാൻ പാടില്ല എന്ന് എഴുതി കൊടുത്തിരിക്കുകയാണ്. എനിക്കൊരു മകൾ ഉണ്ടായാൽ അവളെ മഹാറാണിയെ പോലെ വളർത്തണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതേതൊരു അച്ഛനെയും ആഗ്രഹമല്ലേ? അവൾ എരുമമാട് പോലെ വളർന്നാൽ എനിക്ക് അത് സഹിക്കാൻ സാധിക്കുമോ? തറവാടിത്തം എന്നുള്ള ഒരു രീതിയുണ്ട് അതാണ് വളർത്തുന്നതിൽ വേണ്ടത്. അതിനുവേണ്ടിയാണ് ഞാനിപ്പോൾ യുദ്ധം ചെയ്യുന്നത്.