Advertisement
Home MOVIES Malayalam ഞാന്‍ കണ്ടതില്‍ ഒട്ടും തലക്കനമില്ലാത്ത ഒരേയൊരു നടന്‍ ആ പയ്യനാണ്.വെളിപ്പെടുത്തി ബൈജു

ഞാന്‍ കണ്ടതില്‍ ഒട്ടും തലക്കനമില്ലാത്ത ഒരേയൊരു നടന്‍ ആ പയ്യനാണ്.വെളിപ്പെടുത്തി ബൈജു

28282

ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന ആളാണ്  ബൈജു സന്തോഷ്‌. മലയാള സിനിമയിൽ നിന്ന് ഇടക്കാലത്ത് ഒരു ഇടവേള എടുക്കേണ്ടി വന്നുവെങ്കിലും സമീപ കാലത്ത് അദ്ദേഹം നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളുടെ ഭാഗമായി ബൈജു  മാറിയിട്ടുണ്ട്. തന്റെ അഭിപ്രായങ്ങളെ ശക്തമായി തുറന്നു പറയാന്‍ യാതൊരു മടിയുമില്ലാത്ത .  വ്യക്തി കൂടിയാണ് ബൈജു.

ബൈജുവിന്‍റെ സിനിമയായ ആനന്ദം പരമാനന്ദം സിനിമയുടെ പ്രൊമോഷനു വേണ്ടി   യുട്യൂബ് ചാനലായ മൈല്‍ സ്റ്റോണ്‍ മേക്കേര്‍സിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

ADVERTISEMENTS

ഏറ്റവും പ്രിയപ്പെട്ട നടന്‍  ആരെന്നുള്ള ചോദ്യത്തിന് ബൈജു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. തനിക്കു ഏറ്റവും പ്രിയപ്പെട്ട    നടൻ ടോവിനോ തോമസ് ആണെന്നാണ് ബൈജു പറയുന്നത്. യാതൊരുവിധ തലക്കനവും ഇല്ലാത്ത ഒരു പയ്യനാണ് ടോവിനോ തോമസ്.

READ NOW  അവള്‍ക്കായി ആ കുറിപ്പ് എഴുതി വച്ചിട്ട് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ അറിഞ്ഞത് ആ മരണവാര്‍ത്ത - തകര്‍ത്തു കളഞ്ഞ സംഭാവംപറഞ്ഞു വിനീത്

പല നടന്മാരെയും വച്ചു നോക്കുമ്പോൾ,  ഒരുപാട് ഭേദമാണ് ആണ് ടോവി. തലക്കനം ഉള്ള നിരവധി ആളുകള്‍ ഉണ്ടെന്നാണോ പറയുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന്,ഒരുപാട് പേര് ഉണ്ടെന്നും  അതൊക്കെ താനേ അവരില്‍ ഉണ്ടാകുന്നതാണെന്നും  എന്നാൽ കുറച്ചുകാലത്തെ അഭിനയം ഒക്കെ കഴിയുമ്പോൾ അത് മാറുകയും ചെയ്യും എന്നാണ് ബൈജു പറയുന്നത് . മിന്നൽ മുരളിയിൽ ലഭിച്ചത് മനോഹരമായ വേഷം ആയിരുന്നു. തനിക്കും അതിന്റെ ഒരു ഭാഗമാകാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നത്.

ഒരു ഒ ടി ടി പ്ലാറ്റ്ഫോമില്‍ ഇത്രയേറെ റീച് കിട്ടിയ ഒരു സിനിമ വേറെ ഉണ്ടാകുമോ എന്ന് സംശയമാണ് .വളരെ കഴിവുള്ള ആളാണ് ബേസില്‍.ഇപ്പോള്‍ സംവിധാനം ചെയ്യാന്‍ സമയമുണ്ടാകില്ല കാരണം അഭിനയിക്കുന്ന തിരക്കില്‍ ആകുമല്ലോ

 

.ആടിൽ അഭിനയിക്കുമ്പോൾ ജയസൂര്യ തന്റെ കാലിൽ വീണ് അനുഗ്രഹം വരെ വാങ്ങിയിരുന്നു എന്ന് ഒര്മിക്കുകയാണ് ബൈജു . പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ കയ്യിൽ നിന്ന് ഒന്നും അഭിനയിക്കാൻ സമ്മതിക്കാത്ത ഒരു വ്യക്തിയാണ് പൃഥ്വിരാജ്.

READ NOW  മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് അശ്വന്ത് കോക്ക് പറയുന്നത് ഇങ്ങനെ.

നമ്മൾ എന്താണ് ചെയ്യേണ്ടത്  എന്ന് പൃഥ്വിരാജ് പറഞ്ഞു തരും അതിൽ കൂടുതൽ നമ്മൾ എന്തെങ്കിലും ചെയ്താൽ അതിന്റെ ആവശ്യമില്ല ചേട്ടാ എന്നാണ് പറയുക. ഞാൻ ചെറുപ്പത്തിൽ കണ്ട പൃഥ്വിരാജ് ഒന്നുമല്ല ഇപ്പോഴുള്ള പൃഥ്വിരാജ്. ലൂസിഫർ എന്ന ചിത്രത്തിൽ  ലാലേട്ടന് പോലും കയ്യിൽ നിന്നിട്ട് ഒന്നും ചെയ്യാൻ സാധിച്ചിട്ടുണ്ടാവില്ല എന്നാണ്  എനിക്ക് തോന്നുന്നത് . ഒരു സംവിധായകൻ എന്ന നിലയിലാണ് പൃഥ്വിരാജിത് ചെയ്യുന്നത് എന്നും ബൈജു പറയുന്നുണ്ട്.. ബൈജുവിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ADVERTISEMENTS