എല്ലാ ദിവസവും വർക്കൗട്ട് ചെയ്യും യാതൊരു ദുഃശീലങ്ങളും ഇല്ലായിരുന്നു -അനുജനെ പറ്റി സങ്കടത്തോടെ ബൈജു എഴുപുന്ന പറയുന്നു

58

പ്രശസ്ത നടൻ ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു അന്തരിച്ചുവെന്ന വാർത്ത സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. 49 വയസുള്ള ഷെൽജുവിന്റെ അപ്രതീക്ഷിതമായ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുന്നു. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഷെൽജുവിന്‌ ഇല്ലായിരുന്നു.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ബൈജു പറഞ്ഞു, “ഈ കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വിവാഹവാർഷികമായിരുന്നു. ഞാൻ അവനെ വിളിച്ചിരുന്നു. ഇടുക്കിയിലേക്ക് പോകുന്ന വഴി തൊടുപുഴയിൽ വച്ച് അവന് അസ്വസ്ഥത തോന്നി. പെട്ടന്ന് അനക്കമില്ലാതായി ഉടൻ തന്നെ ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, റോഡിന്റെ അവസ്ഥ കാരണം അവിടെ എത്താൻ അല്പം വൈകി. അവിടെ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഇരുപതു മിനിറ്റോളം ഡോക്ടർ മാർ അവന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ADVERTISEMENTS
   

ഷെൽജു ആരോഗ്യം നന്നായി ശ്രദ്ധിക്കുന്ന ആളായിരുന്നുവെന്നും ബൈജു പറഞ്ഞു. മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങളൊന്നും ഇല്ലായിരുന്നു. എല്ലാ ദിവസവും വ്യായാമം ചെയ്യുന്ന ശീലക്കാരനായിരുന്നു. അപ്രതീക്ഷിതമായ ഹൃദയാഘാതമാണ് മരണത്തിന് കാരണം. എന്നാൽ പ്രേഷറോ കൊളെസ്ട്രോളോ ഷുഗറോ ഒന്നും തന്നെ ഇല്ലായിരുന്നു. പെട്ടന്നുള്ള കാർഡിയാക് അറസ്റ്റാണ് മരണ കാരണം. അവന്റെ ഭാര്യ കരുതിയത് ഇനി ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ എത്ര ആരോഗ്യം ഉണ്ടായാലും ഈശ്വരൻ വിളിക്കുമ്പോൾ പോയെ തീരൂ അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി ദൈവത്തിനു പ്രീയപ്പെട്ടവരെ ദൈവം നേരത്തെ വിളിക്കും.

ഞാനില്ലാത്തപ്പോൾ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അവനാണ്. അനുജന്റെ സംസ്ക്കാര ചടങ്ങുകൾക്ക് ശേഷം നൽകിയ ഒരഭിമുഖത്തതിൽ ആണ് ബൈജു എഴുപുന്ന ഇക്കാര്യം പറഞ്ഞത് .

ADVERTISEMENTS